വെല്ലിങ്ങ്ടണ്‍ ടെസ്റ്റ്: അഗര്‍വാളിനു അര്‍ധ സെഞ്ചുറി, രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യ പൊരുതുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 22, 2020

വെല്ലിങ്ങ്ടണ്‍ ടെസ്റ്റ്: അഗര്‍വാളിനു അര്‍ധ സെഞ്ചുറി, രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യ പൊരുതുന്നു

വെല്ലിങ്ങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ പൊരുതുന്നു. ആദ്യ ഇന്നിങ്ങ്‌സില്‍ കിവീസ് ഉയര്‍ത്തിയ 183 റണ്‍സ് ലീഡിനു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 43.2 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ്. 19 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും നാലു റണ്‍സുമായി അജിങ്ക്യ രഹാനയുമാണ് ക്രീസില്‍.

രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. ട്രന്റ് ബോട്ടിനു മുന്നില്‍ ഓപ്പണര്‍ പൃഥ്വി ഷായും(30 പന്തില്‍ 14 റണ്‍സ്), ചേതേശ്വര്‍ പൂജാരയും(81 പന്തില്‍ 11 റണ്‍സ്) മടങ്ങി. അര്‍ധ സെഞ്ചുറിയോടെ മായങ്ക് അഗര്‍വാളാണ് ഇന്ത്യയ്ക്കായി ക്രീസില്‍ നിലയുറപ്പിച്ചത്. 99 പന്തില്‍ 58 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെ ടിം സൗത്തിയാണ് മടക്കിയത്.

അഞ്ചിന് 216 എന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ന്യൂസിലാന്‍ഡ് 348 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 14 റണ്‍സെടുത്ത വാറ്റ്‌ലിങ്ങാണ് ആദ്യം മടങ്ങിയത്. പിന്നീട് ആറു റണ്‍സെടുത്ത ടിം സൗത്തിയും 44 റണ്‍ശസടുത്ത ജെമിസണും 43 റണ്‍സെടുത്ത ഗ്രാന്‍ഡ്‌ഹോമും 38 റണ്‍സെടുത്ത ബോള്‍ട്ടും പുറത്തായി പട്ടേല്‍ നാലു റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ്മ അഞ്ചും അശ്വിന്‍ മൂന്നും ബുമ്ര, ഷമി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

153 പന്തില്‍ 11 ഫോറുകളുടെ അകമ്പടിയോടെ 89 റണ്ണെടുത്ത നായകന്‍ കെയ്ന്‍ വില്യംസണും 71 പന്തില്‍ ഒരു സിക്‌സറും ആറ് ഫോറുമടക്കം 44 റണ്ണെടുത്ത റോസ് ടെയ്‌ലറുമാണു ന്യൂസിലന്‍ഡിന്റെ തകര്‍ച്ച ഒഴിവാക്കിയത്. പരുക്കു മൂലം കളിക്കളത്തില്‍നിന്ന് ഏറെനാള്‍ വിട്ടുനിന്ന പേസര്‍ ഇഷാന്ത് ശര്‍മയാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്.

ഓപ്പണര്‍മാരായ ടോം ലാതം (11), ടോം ബ്ലണ്ടല്‍ (30) എന്നിവരെ മടക്കിയത് ഇഷാന്താണ്. 100ാം ടെസ്റ്റ് കളിക്കുന്ന റോസ് ടെയ്‌ലറും ഇഷാന്തിന്റെ കുത്തിയുയര്‍ന്ന പന്തിന് ഇരയായി. അപകടകാരിയായ ഹെന്റി നികോള്‍സിനെ അശ്വിന്‍ നായകന്‍ വിരാട് കോഹ്ലിയുടെ കൈയിലെത്തിച്ചു.

മൂന്നാം വിക്കറ്റില്‍ വില്യംസണും ടെയ്‌ലറും ചേര്‍ന്ന് 93 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ടെയ്‌ലറെ പുറത്താക്കി ഇഷാന്താണ് ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. 41 റണ്ണെടുക്കുന്നതിനിടെ ന്യൂസിലന്‍ഡിന്റെ മൂന്നു വിക്കറ്റുകളെടുത്ത് ഇന്ത്യ കളിയിലേക്കു തിരിച്ചു വന്നു. കരിയറിലെ മോശം സമയത്തിലൂടെ കടന്നുപോവുന്ന പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിക്കറ്റെടുക്കാനായില്ല. നാല് വിക്കറ്റ് വീതമെടുത്ത കെയ്ല്‍ ജാമിസണും ടിം സൗത്തിയുമാണ് ഇന്ത്യയെ തകര്‍ത്തത്. 46 റണ്ണെടുത്ത അജിന്‍ക്യ രഹാനെയാണു ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (34), വാലറ്റക്കാരന്‍ മുഹമ്മദ് ഷമി (20 പന്തില്‍ 21), വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് (19) എന്നിവരുടെ ചെറുത്തു നില്‍പ്പാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്.

ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായി. ടെസ്റ്റ് സ്‌പെഷലിസ്റ്റ് ഹനുമ വിഹാരിയും (ഏഴ്) നായകന്‍ വിരാട് കോഹ്ലിയും (രണ്ട്) രണ്ടക്കം കാണാതെ നിരാശപ്പെടുത്തി. രഹാനെയുമായുണ്ടായ ആശയക്കുഴപ്പത്തില്‍ ഋഷഭ് പന്ത് റണ്ണൗട്ടായതു മത്സരത്തില്‍ നിര്‍ണായകമായി. പന്തിനെ അജാസ് പട്ടേല്‍ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കി. രഹാനെയും പന്തും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു റണ്ണൗട്ട്. ആറാം വിക്കറ്റ് കൂട്ടുകെട്ട് ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു റണ്ണൗട്ട്. ടിം സൗത്തി എറിഞ്ഞ പന്തില്‍ രഹാനെ അനാവശ്യ സിംഗിളിനു ശ്രമിച്ചതാണു പന്ത് പുറത്താകുന്നതില്‍ കലാശിച്ചത്. പന്ത് വേണ്ടെന്ന് പറഞ്ഞെങ്കിലും രഹാനെ റണ്ണിനായി ഓടി.
അജാസ് പട്ടേല്‍ പന്തിന് അടുത്തെത്തിയതു കാണാതെയാണു രഹാനെ ഓടിയത്. നിവൃത്തിയില്ലാതെ ഓടിയ പന്ത് ക്രീസിലെത്തും മുമ്പ് അജാസ് പട്ടേലിന്റെ ഏറ് വിക്കറ്റ് തെറുപ്പിച്ചു. തൊട്ടടുത്ത പന്തില്‍ സൗത്തി അശ്വിനെ ബൗള്‍ഡാക്കിയതോടെ ഇന്ത്യ വീണ്ടും തകര്‍ന്നു. രഹാനെ പുറത്തായതും വിചിത്രമായ രീതിലായിരുന്നു. ടിം സൗത്തി എറിഞ്ഞ ഔട്ട് സ്വിങര്‍ രഹാനെ വിട്ടുകളിച്ചെങ്കിലും ബാറ്റില്‍ ഉരസി വിക്കറ്റ് കീപ്പര്‍ ബി.ജെ. വാറ്റ്‌ലിങ്ങിന്റെ കൈയിലെത്തി. പന്ത് വന്നതിന് അനുസരിച്ചു ബാറ്റ് മാറ്റാന്‍ വൈകിയതാണു രഹാനെയ്ക്കു വിനയായത്.



from mangalam.com https://ift.tt/38T64m3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages