മുളക് പൊടി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ സൂപ്പര്‍മാര്‍ക്കറ്റില്‍ തടഞ്ഞുവെച്ചത് ഏഴു മണിക്കൂര്‍ ; വാട്‌സ്ആപ്പില്‍ കള്ളിയെന്ന് എഴുതി പോസ്റ്റിടുമെന്നു ഭീഷണിയും ; അശ്‌ളീല സംസാരവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 14, 2020

മുളക് പൊടി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ സൂപ്പര്‍മാര്‍ക്കറ്റില്‍ തടഞ്ഞുവെച്ചത് ഏഴു മണിക്കൂര്‍ ; വാട്‌സ്ആപ്പില്‍ കള്ളിയെന്ന് എഴുതി പോസ്റ്റിടുമെന്നു ഭീഷണിയും ; അശ്‌ളീല സംസാരവും

കോഴിക്കോട് : മുളക് പൊടി മോഷ്ടിച്ചു എന്നാരോപിച്ച് വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ ഏഴു മണിക്കൂര്‍ തടഞ്ഞുവെച്ചെന്ന പരാതിയില്‍ രണ്ടു ജീവനക്കാര്‍ പിടിയില്‍. കോഴിക്കോട് നാദാപരത്തെ റൂബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റിന് നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ സമദ്, കുഞ്ഞബ്ദുള്ള എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മുമ്പും മോഷണം നടത്തിയെന്നു എഴുതി വാങ്ങാന്‍ ശ്രമിക്കുകയും അശ്‌ളീലചുവയുള്ള സംഭാഷണം നടത്തുകയും കള്ളിയെന്ന് എഴൂതി ഫോട്ടോയെടുത്ത് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. രാവിലെ പത്തുമണിയോടെ സാധനം വാങ്ങാന്‍ കടയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. പയറും ഉള്ളിയും കടലയും പച്ചക്കറിയും വാങ്ങി. പച്ചക്കറിയ്‌ക്കൊപ്പം കുറച്ച മുളകയു വാങ്ങി. ഇത് ബില്ലാക്കി ഇറങ്ങുന്നതിനിടയില്‍ യുവതിയെ അകത്തേക്ക് വിളിക്കുകയും മുളക് ബില്ലാക്കിയില്ലെന്ന് ആരോപിച്ച് തടഞ്ഞുവെച്ചു. ഉള്ളിലെ ക്യാമറയില്‍ ദൃശ്യം കണ്ടെന്ന് പറഞ്ഞായിരുന്നു അകത്തേക്ക് വിളിച്ചത്. പിന്നീട് ബാഗും ഫോണും പിടിച്ചുവെച്ച് ആളില്ലാത്ത മുറിയില്‍ പിടിച്ചുവെച്ചു. പിന്നീട് വെള്ളപേപ്പറും പേനയും നല്‍കി പല തവണയായി ബില്ലില്ലാതെ ഇവിടെ നിന്നും സാധനം എടുത്തു എന്നെഴുതാന്‍ പറയുകയും ചെയ്തു. അത് ചെയ്യാതെ ഇരുന്നതോടെ ആക്രമിച്ചെന്നും പരാതിയിലുണ്ട്.

യുവതിയുടെ ഫോണ്‍ പിടിച്ചുവെച്ച ജീവനക്കാരന്‍ ഫോട്ടോ മൊബൈലില്‍ എടുത്തു സമ്മതിച്ചില്ലെങ്കില്‍ കള്ളി എന്നെഴുതി വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഇടുമെന്നും ബഹളം വെച്ചാല്‍ ഒരു മിനിറ്റു കൊണ്ട് ലോകം മുഴൂവന്‍ ഇത് കാണുമെന്നും പറഞ്ഞു. പേടിച്ച് വാപൊത്തി നിന്നെന്നും ഗള്‍ഫിലുള്ള ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവര്‍ ഫേസ്ബുക്കിലോ വാട്‌സ്ആപ്പിലോ ഇത് കാണാന്‍ ഇടയായാല്‍ ഉണ്ടാകുന്ന നാണക്കേസ് ഓര്‍ത്താണ് മിണ്ടാതിരുന്നതെന്നും പറഞ്ഞു. അശ്‌ളീല ചുവയോടെ സംസാരിച്ചതായും ഇവര്‍ ആരോപിച്ചു.

താന്‍ തൈറോയ്ഡിന് ഗുളിക കഴിക്കുന്നുണ്ടെന്നും ചായപോലും കഴിക്കാതെയാണ് വന്നതെന്നും വെള്ളം തരാമോയെന്ന് ചോദിച്ചപ്പോള്‍ സല്‍ക്കരിക്കാന്‍ കൊണ്ടുവന്നതല്ല. വീട്ടില്‍പോയി വെള്ളം കുടിക്കാം എന്നും പറഞ്ഞ് സമദ് ആക്ഷേപിച്ചു. കുട്ടികള്‍ സ്‌കൂളില്‍ പോയില്ലെ, അവിടെ പോയാ പിന്നെ കാര്യങ്ങള്‍ എളുപ്പമല്ലെ എന്നും ആക്ഷേപിച്ചു. തലചുറ്റി ഇരുന്നുപോയെന്നും പറഞ്ഞു. അതേസമയം യുവതിയെ പിടിച്ചുവെച്ചിട്ടില്ലെന്നും മോഷണം നടത്തിയെന്ന് മനസ്സിലായപ്പോള്‍ ഓഫീസില്‍ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് കടയുടമ പറയുന്നത്. മോഷണം എന്തുകൊണ്ട് പോലീസിനെ അറിയിച്ചില്ല എന്ന ചോദ്യത്തിത് ഉത്തരമില്ല.



from mangalam.com https://ift.tt/2SMzqMk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages