ഞങ്ങൾക്കുംവേണം ഒരു ദിനം, കഷണ്ടിക്കാർ ഐക്യരാഷ്ട്ര സഭയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 6, 2020

ഞങ്ങൾക്കുംവേണം ഒരു ദിനം, കഷണ്ടിക്കാർ ഐക്യരാഷ്ട്ര സഭയിലേക്ക്

മലപ്പുറം: കുട്ടികൾമുതൽ വയോജനങ്ങൾവരെയുള്ളവർക്ക് പ്രത്യേക ദിനങ്ങളുള്ള കാലത്ത് കഷണ്ടിക്കാർക്കും ഒരാഗ്രഹം; ഞങ്ങൾക്കുംവേണം ആഘോഷിക്കാൻ ഒരു ദിനം. അമ്മ, അച്ഛൻ, കമിതാക്കൾ, ഭിന്നശേഷിക്കാർ, തൊഴിലാളികൾ തുടങ്ങിയവർക്കെല്ലാം ദിനങ്ങളുണ്ടെങ്കിൽ എന്തുകൊണ്ട് ഞങ്ങൾക്കും ആയിക്കൂടാ. കുറ്റം പറയാനാകുമോ, സംഗതി ന്യായമല്ലേ ?ആഗ്രഹം മനസ്സിലൊളിപ്പിച്ച് ഇരിക്കുകയല്ല. ’കഷണ്ടിക്കാരുടെ അന്താരാഷ്ട്ര ദിനം’ യാഥാർഥ്യമാക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബാൽഡേഴ്സ് ക്ലബ് ഇന്റർനാഷണൽ എന്ന കൂട്ടായ്മയാണ് ഇതിനായി രംഗത്തിറങ്ങിയത്. കഷണ്ടിക്കാരുടെ ദിനം എന്ന ആവശ്യവുമായി ഐക്യരാഷ്ട്ര സഭയെ സമീപിക്കാനാണ് തീരുമാനം. ഇതിന് പിന്തുണതേടി ലോകത്തെ കഷണ്ടിക്കാരായ ഭരണാധികാരികൾക്ക് കത്തയയ്ക്കും. സിനിമാ താരങ്ങളടക്കമുള്ള പ്രമുഖരുടെ പിന്തുണയും ഉറപ്പാക്കും. തുടർന്ന് കഷണ്ടിക്കാരായ ആയിരം പേരുടെ അപേക്ഷ ഐക്യരാഷ്ട്രസഭയിൽ സമർപ്പിക്കും. കഷണ്ടിദിനം എന്ന ആവശ്യത്തിന് അന്താരാഷ്ട്ര തലത്തിൽ പിന്തുണനേടാൻ വെബ്സൈറ്റ് തുടങ്ങാനും ആലോചനയുണ്ട്. കൂട്ടായ്മയുടെ ഭാരവാഹികളായ മുനീർ ബുഖാരി, സി.എച്ച്. മൊയ്തു, ടി.കെ. രവി, ടി.വി. മുസ്തഫ എന്നിവരാണ് ഐക്യരാഷ്ട സഭയുമായി ബന്ധപ്പെട്ട് തുടർനടപടികൾ ചെയ്യുന്നത്. മാർച്ച് മാസം യു.എന്നിൽ അപേക്ഷ സമർപ്പിക്കുമെന്ന് മുനീർ ബുഖാരി പറഞ്ഞു.ബാൽഡേഴ്സ് ക്ലബ് ഇന്റർനാഷണലിന്റെ മലപ്പുറം ജില്ലാ കമ്മിറ്റി ഇതിനകം നിലവിൽവന്നു. മലപ്പുറത്ത് കഷണ്ടി സംഗമവും നടത്തി. ഈമാസം ക്ലബ് രജിസ്റ്റർചെയ്യും. തുടർന്ന് സംസ്ഥാന സമിതിയും ജില്ലാസമിതികളും രൂപവത്കരിക്കും. മാർച്ച് ആദ്യത്തിൽ കോഴിക്കോട്ടും കഷണ്ടിക്കാരുടെ സംഗമം നടത്തും.


from mathrubhumi.latestnews.rssfeed https://ift.tt/2vYHcLl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages