രജനീകാന്ത് തമിഴ്‌ജനതയെ വഞ്ചിക്കുന്നു ; സൂപ്പര്‍താരം വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു ; ആദായ നികുതി ഉദ്യോഗസ്ഥര്‍ ചെയ്തത് അവരുടെ ജോലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 21, 2020

രജനീകാന്ത് തമിഴ്‌ജനതയെ വഞ്ചിക്കുന്നു ; സൂപ്പര്‍താരം വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു ; ആദായ നികുതി ഉദ്യോഗസ്ഥര്‍ ചെയ്തത് അവരുടെ ജോലി

ചെന്നൈ: രജനീകാന്തിനും കമല്‍ഹാസനും പിന്നാലെ തമിഴിലെ മറ്റൊരു മെഗാതാരം വിജയ് യും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. ഇക്കാര്യത്തില്‍ സൂചന നല്‍കിയിരിക്കുന്നത് അദ്ദേഹത്തിന്റെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖറാണ്. സിനിമയില്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ പിന്തുണയ്ക്കുമെന്നും മകന്റെ രാഷ്ട്രീയ പ്രവേശത്തിനായി താനും കാത്തിരിക്കുന്നതായും ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

വിജയ്‌യ്ക്ക് അദ്ദേഹത്തിന്റേതായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉണ്ട്. സിനിമയില്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നയാള്‍ ജീവിതത്തിലും അങ്ങിനെയാകണം. നാളെ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വന്നാലും സിനിമയില്‍ പറയുന്നത് നടപ്പാക്കണം. വിജയ് യ്ക്ക് എതിരേ വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിനനുസരിച്ച് അദ്ദേഹം വളരുകയുമാണ്. കമല്‍ഹാസനും രജനീകാന്തും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതില്‍ ഏറെ സന്തോഷിച്ചയാളാണ് താന്‍. ഇവര്‍ ഒന്നിച്ചാല്‍ തമിഴ്‌നാടിന് നല്ലത് വരുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പിന്തുണച്ചതില്‍ ഖേദിക്കുകയാണ്. രജനീകാന്ത് തമിഴരെ പറ്റിക്കുകയാണെന്നും പറഞ്ഞു.

തമിഴ്‌നാട്ടുകാര്‍ എതിര്‍ക്കുന്ന സിഎഎ, തൂത്തുക്കുടി വിഷയത്തില്‍ രജനീകാന്ത് അനുകൂലിക്കുകയാണ് ചെയ്യുന്നത്. പൗരത്വ നിയമത്തെ അനുകൂലിച്ച രജനീകാന്ത് തൂത്തുക്കുടി വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരെ തീവ്രവാദി എന്നാണ് പരാമര്‍ശിച്ചത്. എന്നാല്‍ വിജയ് ആകട്ടെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ വീട് രഹസ്യമായി സന്ദര്‍ശിച്ചു. ഇരുചക്ര വാഹനത്തില്‍ രാത്രിയില്‍ രഹസ്യമായിട്ടാണ് അവിടേയ്ക്ക് പോയത്. അടുത്തിടെ വിജയ് യ്ക്ക് എതിരേ നടന്ന റെയ്ഡ് ഉദ്യോഗസ്ഥരുടെ ജോലിയാണ് അവര്‍ അത് ചെയ്യുന്നു. സിനിമയില്‍ കഠിനാദ്ധ്വാനം ചെയ്ത് പണം സമ്പാദിക്കുകയും കൃത്യമായി നികുതി അടയ്ക്കുകയും ചെയ്യുന്നുണ്ട്്. അതുകൊണ്ട് തന്നെ ഇതുവരെ കാര്യമായ ഒരു പ്രശ്‌നവും ഇല്ലെന്നും പറഞ്ഞു.



from mangalam.com https://ift.tt/2T3l7mM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages