കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പര കേസില്‍ വീണ്ടും അഭിഭാഷകന്‍ ബി.എ. ആളൂര്‍ രംഗത്ത്. കേസിലെ പ്രതി ജോളിയുടെ വക്കാലത്ത് മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്ന ആരോപണവുമായാണ് ആളൂര്‍ രംഗത്തെത്തിയത്. തന്നില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ് ജോളി ആവര്‍ത്തിച്ചതെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ജയില്‍ ഡിജിപി നിര്‍ദേശിച്ചുവെന്നറിയിച്ച് അഭിഭാഷക സംഘം കഴിഞ്ഞ ദിവസം ജില്ലാ ജയിലില്‍ ജോളിയെ കണ്ടിരുന്നുവെന്നും ആളൂര്‍ പറഞ്ഞു.നിലവിലെ അഭിഭാഷകനായ ആളൂരിനെ മാറ്റി പകരം വക്കാലത്ത് ഏറ്റെടുക്കാന്‍ തയാറാണെന്ന് പ്രമുഖ അഭിഭാഷകന്റെ ജൂനിയര്‍മാരാണെന്ന് പരിചയപ്പെടുത്തി എത്തിയ മൂന്നു പേര്‍ അറിയിച്ചതായും ആളൂര്‍ പറഞ്ഞു.
എന്നാല്‍ വക്കാലത്ത് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു ജോളി മറുപടി നല്‍കിയതെന്നും ആളൂര്‍ പറഞ്ഞു. പലപ്പോഴായി മറ്റ് ചില അഭിഭാഷകരും ജോളിയെ കാണാന്‍ വന്നിരുന്നുവെന്നാണ് വിവരം. ഒരു തെളിവുമില്ലാതെയാണ് ആറ് കേസുകളിലും ജോളിയെ അന്വേഷണ സംഘം പ്രതിയാക്കിയതെന്നും ആളൂര്‍ ആവര്‍ത്തിച്ചു. സര്‍ക്കാര്‍ വളരെ കരുതലോടെ കാണുന്ന കേസായതിനാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ തെളിവില്ലാതെ കേസ് തള്ളിപ്പോയാല്‍ സര്‍ക്കാരിന് അത് നാണക്കേടാകും.
from mangalam.com https://ift.tt/2v9iO9x
via IFTTT
No comments:
Post a Comment