ഭോപാല്‍: പറന്നുയരുന്നതിന് തൊട്ടുമുമ്പ് ഹെലികോപ്ടറിനു മുന്നില്‍ കുത്തിയിരുന്നത് യുവാവ്. ഇരുപതുകാരനായ യുവാവാണ് ഭോപ്പാല്‍ വിമാനത്താവളത്തില്‍ പാര്‍ക്കിങ് ബേയില്‍ കടന്നുകയറി ഹെലികോപ്ടറിന്റെ മുന്‍ഭാഗം തകര്‍ത്തത്. സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ മുന്നില്‍ കുത്തിയിരുന്നാണ് യുവാവിന്റെ അതിക്രമം.
ഭോപ്പാലിലെ രാജാ ബോജ് വിമാനത്താവളത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഭോപ്പാല്‍ സ്വദേശിയായ യോഗേഷ് ത്രിപാഠി എന്നയാളെയാണ് സിഐഎസ്എഫ് പിടികൂടി പോലീസിനു കൈമാറിയത്. പാര്‍ക്കിങ്ങ് ബേയില്‍ കടന്നുകയറിയ ഇയാള്‍ ആദ്യം ഹെലികോപ്ടറിന്റെ നോസ് കോണിന് കേടുവരുത്തുകയായിരുന്നു.
രാധാ സ്വാമി സത്സംഗ് ബിയാസിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്ടറിലുള്ള യോഗേഷ് കേടുപാടുകള്‍ വരുത്തിയത്. 46 പേരുമായി ഭോപ്പാലില്‍ നിന്ന് ഉദയ്പൂറിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു വിമാനം. യോഗേഷിന്റെ 'അതിക്രമം' കാരണം ഒരു മണിക്കൂറാണ് വിമാനം വൈകിയത്.
from mangalam.com https://ift.tt/2GKsHwP
via IFTTT
No comments:
Post a Comment