ന്യൂഡൽഹി: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ പൊതുസുരക്ഷാ നിയമം ഉപയോഗിച്ച് വീട്ടുതടങ്കലിലാക്കിയത് ചോദ്യംചെയ്ത് സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സുപ്രീംകോടതിയെ സമീപിച്ചു. ഒമറിനെ വീട്ടുതടങ്കലിലാക്കിയ ഉത്തരവ് റദ്ദാക്കണമെന്നും അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹേബിയസ് കോർപ്പസ് ഹർജി ഉടൻ കേൾക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടപ്പോൾ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് സമ്മതിച്ചു. ഒമർ അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയ നടപടി തീർത്തും നിയമവിരുദ്ധമാണെന്നും ഹർജിയിൽ കുറ്റപ്പെടുത്തി. “കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരായ പ്രതിഷേധങ്ങളെ നിശ്ശബ്ദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കുന്നത്. ആറു മാസമായി തടങ്കലിൽ കഴിയുന്ന വ്യക്തിയെ പൊതു സുരക്ഷാനിയമപ്രകാരം വീണ്ടും തടവിലാക്കേണ്ട കാര്യമില്ല. പാർലമെന്റംഗമായും മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായുമെല്ലാം പ്രവർത്തിച്ച് എന്നും രാജ്യത്തിനുവേണ്ടി നിലകൊണ്ടവരെയാണ് ഇപ്പോൾ ഭീഷണിയായി കാണുന്നത്” -ഹർജിയിൽ പറഞ്ഞു. content highlights;Omar Abdullahs sister challenges his detention under PSA in Supreme Court
from mathrubhumi.latestnews.rssfeed https://ift.tt/38iyC8l
via
IFTTT
No comments:
Post a Comment