പാലക്കാട്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറുമായ പി.പരമേശ്വരന്‍(93) അന്തരിച്ചു. ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് തിരുവനന്തപുരത്തേയ്ക്ക് മടങ്ങാനിരിക്കെയാണ് നിള സേവാസമിതി സെക്രട്ടറി കെ.ശശികുമാറിന്റെ വീട്ടില്‍ രാത്രി പന്ത്രണ്ടോടെയായിരുന്നു മരണം.
മൃതദേഹം ഇന്ന് രാവിലെ കൊച്ചിയില്‍ എത്തിക്കും. കേരളത്തില്‍ രാമായണമാസാചരണം, ഭഗവത് ഗീതാ പ്രചാരണം എനനിവയുടെ നടത്തിപ്പില്‍ നിര്‍ണായക പങ്കു വഹിച്ചു. ഡല്‍ഹി ദീന്‍ ദയാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍, കന്യാകുമാരി വിവേകാനന്ദകേന്ദ്രം പ്രസിഡന്റ് എന്നിങ്ങനെ ഒട്ടേറെ പദവികള്‍ അദേഹം വഹിച്ചു. സംസ്കാരം വൈകിട്ട് ജന്മനാടായ മുഹമ്മയില്‍ നടക്കും.
രാജ്യം പത്മശ്രീ, പദ്മ വിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ആര്‍ഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്‌കാരം അമൃതകീര്‍ത്തി പുരസ്‌കാരമുഹപ്പെയുള്ള ബഹുമതികളും ലഭിച്ചിട്ടുണ്ട്.
ചേര്‍ത്തല താലൂക്കിലെ മുഹമ്മ താമരശ്ശേരില്‍ ഇല്ലത്ത് പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി 1927 ലായിരുന്നു പരമേശവരന്റെ ജനനഗ. ചങ്ങനാശേരി എസ്ബി കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോശേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ കാലത്താണ് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നത്. 1951 മുതലാണ് മുഴുവന്‍ സമയ പ്രചാരകനായത്.
from mangalam.com https://ift.tt/2SawMkb
via IFTTT
No comments:
Post a Comment