വുഹാന്‍: ചൈനയില്‍ ഇപ്പോഴും കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. ഓരോ ദജിവസം കഴുയുന്തോറും മരണ സംഖ്യ ഉയരുകയാണ്. 803 പേരാണ് ഇതോടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചത്. ഇന്നലെ മാത്രം 81 പേരാണ് മരിച്ചത്. ചൈനയിലെ വുഹാനില്‍ മാത്രം 780 പേരാണ് കൊറോണ ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. ഔദ്യോഗിക കണക്ക് പ്രകാരം 34,800 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതരില്‍ 34,598 പേര്‍ ചൈനയിലാണ്. ഇതില്‍ 25,000ത്തോളം ആളുകള്‍ വുഹാന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.
വൈറസ് ബാധയെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനാ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 2003ലെ സാര്‍സ് ബാധയെ തുടര്‍ന്ന് ഉണ്ടായ മരണങ്ങളേക്കാള്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. സാര്‍സ് ബാധയെ തുടര്‍ന്ന് ലോകത്താകമാനം 774 പേരായിരുന്നു മരിച്ചത്.
അതേസമയം കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍ഗോഡ് ജില്ലയില്‍ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് അവലോകനം യോഗം ചേരും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ രാവിലെ 11 ന് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലാണ് യോഗം ചേരുക. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുക്കും.
from mangalam.com https://ift.tt/379G2cS
via IFTTT
No comments:
Post a Comment