'കര്‍മത്തില്‍ വിശ്വസിക്കുക'; ശരണ്യയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിറയെ വിയാന്റെ ചിത്രങ്ങള്‍; പ്രൊഫൈല്‍ പിക്ചറും കവര്‍ ചിത്രവും കുഞ്ഞിന്റേത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 19, 2020

'കര്‍മത്തില്‍ വിശ്വസിക്കുക'; ശരണ്യയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിറയെ വിയാന്റെ ചിത്രങ്ങള്‍; പ്രൊഫൈല്‍ പിക്ചറും കവര്‍ ചിത്രവും കുഞ്ഞിന്റേത്

കണ്ണൂര്‍: ഒന്നര വയസുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിറയെ മകന്റെ ചിത്രങ്ങള്‍. വിയാനെ കൊലപ്പെടുത്തിയ അമ്മ 24കാരി ശരണ്യയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രവും കവര്‍ ചിത്രവും കുഞ്ഞിന്റേതാണ്. അവസാനമായി ശരണ്യ ഫേസ്ബുക്ക് അപ്‌ഡേറ്റ് ചെയ്തത് ജനുവരി 25നാണ്. അന്ന് ഒന്നര വയസുള്ള വിയാന്റെ ചിത്രം പ്രൊഫൈല്‍ പിച്ചറാക്കി അപ്‌ഡേറ്റ് ചെയ്തിരുന്നു. ഫെയ്സ്ബുക്ക് ഇന്‍ഡ്രോയില്‍ കര്‍മത്തില്‍ വിശ്വസിക്കുക എന്ന് ശരണ്യ എഴുതിയിട്ടുണ്ട്.

കണ്ണൂര്‍ തയ്യലില്‍ ഒന്നര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ ശരണ്യയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കാമുകനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം ശരണ്യയെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യവെ മൊബൈല്‍ ഫോണിലേക്ക് വന്നത് കാമുകന്റെ 17 മിസ് കോളുകള്‍. കാമുകനുമായി ഒരുമിച്ച് ജീവിക്കാനുള്ള അതിയായ ആഗ്രഹത്തിന്റെ ദൃശ്യമാണ് ശരണ്യയുടെ ഫോണ്‍ പരിശോധിച്ച പോലീസിന് ലഭിച്ചത്. ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വര്‍ഷം മുന്‍പാണു ശരണ്യ ബന്ധം തുടങ്ങുന്നത്. ശരണ്യ ഗര്‍ഭിണിയായശേഷം പ്രണവ് ഒരു വര്‍ഷത്തേക്കു ഗള്‍ഫില്‍ ജോലിക്കു പോയിരുന്നു. തിരികെ എത്തിയ ശേഷമാണ് ദാമ്പത്തിക ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നത്. ഈ വിവരം പ്രണവിന്റെ സുഹൃത്തിന് അറിയാമായിരുന്നു. തുടര്‍ന്ന് ഫേസ്ബുക്കിലൂടെ ഇയാള്‍ ശരണ്യയുമായി കൂടുതല്‍ അടുക്കുകയായിരുന്നു. പിന്നീട് അത് ഫോണ്‍ വിളിയിലേക്കും ചാറ്റിങ്ങിലേക്കും മാറി. അതേസമയം കാമുകന് മറ്റൊരു കാമുകി ഉണ്ടെന്നും ഇരുവരും വിവാഹം ചെയ്യാന്‍ ഇരിക്കുകയായിരുന്നെന്നും പോലീസിന് വിവരം ലഭിച്ചു.

എന്നാല്‍ വിവാഹം ചെയ്യാമെന്നു കാമുകന്‍ ശരണ്യയ്ക്കു വാഗ്ദാനം നല്‍കിയിരുന്നില്ലെന്നു ചാറ്റുകളില്‍ വ്യക്തമാണ്. കുഞ്ഞിനെ ഒഴിവാക്കാന്‍ കാമുകന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറയുന്നു. എന്നാല്‍, കാമുകനുമൊത്തു ജീവിക്കാന്‍ ശരണ്യ അതിയായി ആഗ്രഹിച്ചു. അതിനു തടസ്സം കുഞ്ഞാണെന്നു തെറ്റിധരിക്കുകയും ചെയ്തു. അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നത്.

പിണങ്ങി കഴിഞ്ഞിരുന്ന ഭര്‍ത്താവ് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ എത്തിയത്. ഇത് അവസരമായി കണ്ട് മകനെ ഇല്ലാതാക്കി ആ കുറ്റം പ്രണവിന്റെ തലയില്‍ വെക്കാമെന്ന് ശരണ്യ കരുതി. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒരുമിച്ച് ഒഴിവാക്കാനായിരുന്നു തന്ത്രം. കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണം കാമുകനുമായുള്ള ബന്ധമാണെങ്കിലും അയാള്‍ക്ക് ഇതില്‍ പങ്കില്ലെന്നാണു പൊലീസ് നിഗമനം.എങ്കിലും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യും. വിയാന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനു സാക്ഷികളാകാന്‍ അവന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ട് ആറോടെ മൈതാനപ്പള്ളി സമുദായ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. മകന്റെ ദേഹം അവസാനമായി കാണണമെന്നു പ്രണവോ ശരണ്യയോ പൊലീസിനോടു പറഞ്ഞില്ല. മകന്റെ മൃതദേഹം സംസ്‌കരിച്ച് അര മണിക്കൂറുകള്‍ക്ക് ശേഷമ അമ്മയുടെ അറസ്റ്റ് നടന്നു.



from mangalam.com https://ift.tt/2V6fcQs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages