പ്രണയിച്ച് വിവാഹം കഴിച്ചെന്ന് ആരോപിച്ച് യുവാവിനോട് ഭാര്യയുടെ ബന്ധുക്കളുടെ കൊടും ക്രൂരത. യുവാവിനെ തുടലില്‍ കെട്ടി ഇട്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം കുരയ്ക്കാന്‍ നിര്‍ബന്ധിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് സംഭവം നടന്നത്. എന്നാല്‍ കൊടും ക്രൂരതയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഗസിയാബാദിലെ കല്ലു ഗാര്‍ഹി ഗ്രാമവാസിയായ ഇക്രാമുദ്ദീന്‍ എന്ന യുവാവാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. ഇക്രാമുദ്ദീനെ ആളൊഴിഞ്ഞ വീട്ടിലേക്ക് ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് വരികയായിരുന്നു. പിന്നീട് നായയെ കെട്ടിയിടുന്ന തുടലില്‍ ഇയാളുടെ കഴുത്തില്‍ ഇട്ട് കെട്ടി. തുടര്‍ന്ന് മര്‍ദ്ദിച്ചു. പിന്നീട് കുരയ്ക്കാന്‍ ആവശ്യപ്പെട്ട് വീണ്ടും മര്‍ദ്ദിച്ചു.
ഇക്രാമുദ്ദീനും പ്രണയിനിയും ആയുള്ള വിവാഹം നടക്കുന്നത് 2018ലാണ്. രഹസ്യമായി വിവാഹം ചെയ്ത ശേഷം മറ്റൊരിടത്ത് താമസിച്ച് വരികയായിരുന്നു ഇവര്‍. അയല്‍വാസികള്‍ കൂടിയായ ഇരുവരും ഒന്നര വര്‍ഷത്തിന് ശേഷമാണ് നാട്ടില്‍ തിരികെ എത്തിയത്. എന്നാല്‍ അപ്പോഴും ബന്ധുക്കളുടെ പക അടങ്ങിയിരുന്നില്ല. തുടര്‍ന്നാണ് ഭാര്യയുടെ ബന്ധുക്കാര്‍ ഇക്രാമുദ്ദീനെ തട്ടിക്കൊണ്ട് പോവുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്.
മര്‍ദ്ദനത്തില്‍ പരുക്ക് പറ്റിയ ഇക്രാമുദ്ദീന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രി വാസത്തിന് ശേഷം പോലീസില്‍ പരാതി നല്‍കാന്‍ ചെന്നപ്പോള്‍ മറ്റൊരു കുരുക്ക് കൂടി തന്നെ കാത്തിരിക്കുന്നത് ഇക്രാമുദ്ദീന് അറിയുന്നത്. ഭാര്യയെ ഇക്രാമുദ്ദീന്‍ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇക്രാമുദ്ദീനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇക്രാമുദ്ദീന്‍ മര്‍ദിച്ചവര്‍ക്കെതിരെ പരാതി നല്‍കുന്നത്. പരാതി നല്‍കിയതിന്റെ പേരില്‍ ഓരോ നിമിഷവും വധഭീഷണി ഭയന്നാണ് താനും ഭാര്യയും ജീവിക്കുന്നതെന്ന് ഇക്രാമുദ്ദീന്‍ പറയുന്നു.
from mangalam.com https://ift.tt/37OlKWp
via IFTTT
No comments:
Post a Comment