പോലീസ് നോട്ടീസ് നല്‍കി, ഇതുവരെ ഹാജരായില്ല ; ശരണ്യയുടെ കാമുകന്‍ തൂങ്ങിമരിച്ചതായി സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം ; കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചിരുന്നോ എന്ന് സംശയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 23, 2020

പോലീസ് നോട്ടീസ് നല്‍കി, ഇതുവരെ ഹാജരായില്ല ; ശരണ്യയുടെ കാമുകന്‍ തൂങ്ങിമരിച്ചതായി സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം ; കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചിരുന്നോ എന്ന് സംശയം

കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസ്സുകാരന്‍ വിയാനെ കടലോരത്തെ കരിങ്കല്‍ക്കെട്ടിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മ ശരണ്യയുടെ കാമുകന്‍ ഇന്നലെ ചോദ്യം ചെയ്യലിനായി പോലീസിനു മുന്നില്‍ ഹാജരായില്ല. ''സ്ഥലത്തില്ല'' എന്നാണു പോലീസിനെ അറിയിച്ചത്.

ഒളിവില്‍ പോയതാണോ എന്നു സംശയിക്കുന്നുണ്ടെങ്കിലും ഇന്നു ചോദ്യംചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ച് പുതിയ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇയാള്‍ തൂങ്ങിമരിച്ചതായി സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണമുണ്ട്. ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തായ യുവാവുമായാണു ശരണ്യക്ക് അടുപ്പമുള്ളത്.

പ്രണവ് ഗള്‍ഫില്‍ പോയ സമയത്ത് ഫെയ്‌സ്ബുക്ക് വഴിയാണു ബന്ധം തുടങ്ങിയത്. വാരംവലിയന്നൂര്‍ സ്വദേശിയായ ഇയാളെ സംഭവം നടന്നതിന്റെ തലേന്നു രാത്രിയില്‍ ശരണ്യയുടെ വീടിനടുത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടിരുന്നതായി പോലീസിനു മൊഴി ലഭിച്ചിരുന്നു. അതിന്റെ ഭാഗമായാണ് അന്വേഷണം. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഇയാള്‍ ശരണ്യയെ പ്രേരിപ്പിച്ചിരുന്നോ എന്നു കണ്ടെത്തേണ്ടതുണ്ട്.

ഇവരുടെ കൂടുതല്‍ മൊെബെല്‍ സംഭാഷണങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കുന്നുണ്ട്. കരിങ്കല്‍ക്കെട്ടിലേക്ക് ആദ്യം എറിഞ്ഞപ്പോള്‍ കുഞ്ഞ് കരഞ്ഞെന്നും ചെന്നെടുത്ത് വീണ്ടും എറിഞ്ഞാണു കൊലപ്പെടുത്തിയതെന്നുമാണു ശരണ്യ പോലീസിനോടു പറഞ്ഞത്. അങ്ങനെയെങ്കില്‍ ശരണ്യയുടെ വസ്ത്രത്തില്‍ ചോരപ്പാടുകളുണ്ടാകണം. ഈ വസ്ത്രം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ ശാസ്ത്രീയ തെളിവുകളാകും കോടതിക്കു മുന്നില്‍ നിര്‍ണായകമാകുക.

ശരണ്യയെ കൂടുതല്‍ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. ശരണ്യയും കാമുകനും ചേര്‍ന്ന് കണ്ണൂര്‍ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കില്‍നിന്നു വായ്പയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.



from mangalam.com https://ift.tt/2vVZehc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages