'അമ്മ ചൂണ്ടിക്കാണിക്കുന്നവനാ അച്ഛന്‍ പക്ഷെ അമ്മ ഒന്നേയുള്ളു; വിവാഹം കഴിച്ചിട്ടില്ല, അടുത്ത വീട്ടിലെ ആളായിരുന്നു, ഞാന്‍ അങ്ങ് ഗര്‍ഭിണി ആയി..അഞ്ചാം മാസമാണ് അമ്മ കാര്യം മനസ്സിലാക്കിയേ'; കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 1, 2020

'അമ്മ ചൂണ്ടിക്കാണിക്കുന്നവനാ അച്ഛന്‍ പക്ഷെ അമ്മ ഒന്നേയുള്ളു; വിവാഹം കഴിച്ചിട്ടില്ല, അടുത്ത വീട്ടിലെ ആളായിരുന്നു, ഞാന്‍ അങ്ങ് ഗര്‍ഭിണി ആയി..അഞ്ചാം മാസമാണ് അമ്മ കാര്യം മനസ്സിലാക്കിയേ'; കുറിപ്പ്

പലപ്പോഴും വിവാഹേതര ബന്ധങ്ങള്‍ കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കാറുണ്ട്. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ എടുത്ത് ചാടുന്നവരും ഉണ്ട്. ഇത്തരത്തില്‍ ഒതനിക്ക് മുന്നില്‍ എത്തിയ കേസ് വെളിപ്പെടുത്തിയിരിക്കുകയാണ് കല സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ ആയ കല മോഹന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കല മോഹന്‍ തനിക്ക് മുന്നിലെത്തിയ കേസ് വെളിപ്പെടുത്തിയത്.

കല മോഹന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അമ്മ ചൂണ്ടിക്കാണിക്കുന്നവനാ അച്ഛന്‍ പക്ഷെ അമ്മ ഒന്നേയുള്ളു...!
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
അടുത്ത മാസം വിവാഹിതനാകാന്‍ പോകുന്ന അച്ഛന്റെ മകള്‍, എന്റെ മകളാണ്... കടംകഥ പോലെ, തമാശ പോലെ ഞാന്‍ പറയുന്നത്, പതിനെട്ടു വയസ്സിന്റെ തൊട്ടു താഴെ നില്‍ക്കുന്ന അവള്‍ക്കു ദഹിക്കില്ല.. മടുത്തും വെറുത്തും ഭയന്നും ഇറങ്ങിയ ബന്ധം മാത്രമാണ് എനിക്കു ആ ദാമ്പത്യ ഓര്‍മ്മകള്‍... അവള്‍ക്കു അതല്ല.. ഒറ്റകുട്ടിയുടെ possessiveness നു തള്ളയുടെ കുതന്ത്രം എന്നേ അപ്പുറത്തെ ലോകം കാണു.. എതിര്പ്പ് കാണിക്കും തോറും അവള്‍ തലത്തിരിഞ്ഞവള്‍ ആയിത്തീരും... അവള്‍ കടന്നു പോകുന്ന പ്രതിസന്ധികള്‍, കുരുട്ട് ബുദ്ധിയായ അമ്മയുടെ മെനയല്‍ ആയി മാറിപ്പോകുന്ന അവസ്ഥ.. എനിക്കുള്ളവര്‍ പോലും പറയും, ഡിവോഴ്‌സ് കഴിഞ്ഞാല്‍ അയാള്‍ക്ക് വേറെ കെട്ടിക്കൂടെ? കിലുക്കത്തിലെ ജഗതി ഡയലോഗ് പോലെ, ഹിന്ദിക്കാരന്‍ ഗുണ്ടയുടെ പിടിയില്‍ നിന്നും രക്ഷപെടാന്‍, അയാള് കല്യാണം കഴിക്കുന്നതല്ല എന്റെ പ്രശ്‌നം എന്ന് ഈ മറുതകളോട് ആരെങ്കിലും ഒന്ന് പറയുമോ എന്ന് ഞാനും തലയില്‍ കൈവെച്ചു...

മാതാപിതാക്കള്‍ പരസ്പരം അടിയിട്ട് ഒരേ കൂരയ്ക്ക് കീഴെ കഴിയുന്നത് കാണുന്നത്, വല്ലാത്ത സംഘര്‍ഷമാണ്.. അതിലും ഭേദം ഡിവോഴ്‌സ് എന്ന് എന്റെ മകളും ചിന്തിച്ചതാണ്.. അവളുടെ ശെരി മാത്രമേ ഞാന്‍ നോക്കിയിട്ടുള്ളു.. പക്ഷെ, അതിലൊരാളുടെ വിവാഹം ഇത്രയും പെട്ടന്നു കൂടേണ്ടി വരുമെന്നു അവള്‍ പ്രതീക്ഷിച്ചില്ല.. ഞാനവള്‍ക്കു ഇന്നലെ എന്റെ കേസ് ഡയറി വായിക്കാന്‍ കൊടുത്തു..

Note 2:my case diary

മിക്കവാറും കാണുന്ന ഒരു പെണ്ണുണ്ട്.. അല്ലറ ചില്ലറ തയ്യല്‍ പണികള്‍., പുറം പണികള്‍, ഒക്കെ ചെയ്തു ജീവിക്കുന്നവള്‍.. ഭര്‍ത്താവു കൂലിപ്പണിക്കാരന്‍.. രണ്ടു മക്കള്‍..
.
കുറെ നാള്‍ മുന്‍പ് , അവള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന്റെ കാര്യങ്ങള്‍ തിരക്കി.. അതെന്തിനാ..? എനിക്ക് ആകാംഷയായി.. ഞങ്ങള്‍ വിവാഹം കഴിച്ചിട്ടില്ല... തലകുനിച്ചു അവള്‍..
''അടുത്ത വീട്ടിലെ ആളായിരുന്നു.. ഗര്‍ഭിണി ആയപ്പോള്‍ പിന്നെ അങ്ങ് കൂടെ പൊറുപ്പിച്ചു..!! രണ്ടു വരി ഉത്തരം.. കിള്ളി ചോദിയ്ക്കാന്‍ ഞാനും നിന്നില്ല.. കാര്യം മനസ്സിലായല്ലോ.. പിന്നെ കുറച്ചു ദിവസം കഴിഞ്ഞാണ് വിശദമായ കഥ പറയുന്നത്.. ഞങ്ങടെ ആളിന് വേറെ ഭാര്യ ഉള്ളതാ.. ഞങ്ങളുടെ ആളോ..? ആ അതെ.. വളരെ ഗൗരവത്തോടെ കാര്യം പറയുക ആണ്.. ''ആ സ്ത്രീ പേര്‍ഷ്യയിലെ ആയ പണിക്കു പോയി.. അങ്ങേര് ഇവിടെ കൂലി പണിക്കും വന്നു.. എന്റെ വീടിന്റെ അടുത്തേ... കൊച്ചുള്ളതിനെ അവരുടെ തള്ളയെ ഏല്‍പ്പിച്ചു..
എന്തിനു പറയണം ചേച്ചി..!

ഞാന്‍ അങ്ങ് ഗര്‍ഭിണി ആയി..അഞ്ചാം മാസമാണ് 'അമ്മ കാര്യം മനസ്സിലാക്കിയേ.. ആ തള്ള എന്നെ ഇനി ചെയ്യാന്‍ ബാക്കി ഒന്നുമില്ല.. ഡോക്ടര്‍ പറഞ്ഞു ഇനി കളയാന്‍ പറ്റില്ല , മയം കഴിഞ്ഞു പോയെന്നു..! ആരാണ്ടു പറഞ്ഞു , ഏതൊക്കെയോ മരുന്ന് കഴിച്ചു നോക്കി.. ഒരു രക്ഷയും ഇല്ല. അവസാനം 'അമ്മ അങ്ങേരുടെ അടുത്ത് കൊണ്ട് ചെന്നു... അയാള് എന്നെ കൂടെ ഏറ്റെടുത്തു! നല്ല പ്രായമുണ്ട്, എന്നാലും പിന്നെ വേറെ നിവൃത്തിയില്ലല്ലോ...!

പറഞ്ഞു നിര്‍ത്തിയപ്പോള്‍ പുള്ളികാരിക്ക് ഇച്ചിരി സങ്കടം വന്നെന്നു എനിക്ക് തോന്നി..

ബലമായിട്ട് ആയിരുന്നോ..? സംഭവം കഴിഞ്ഞപ്പോള്‍ വീട്ടില്‍ പറയാമായിരുന്നില്ലേ..? എനിക്ക് പിന്നെയും സംശയം.. അല്ലല്ല..ഞങ്ങള് സ്‌നേഹമായിരുന്നു.. ശെരി.. ..എല്ലാം മനസ്സിലായി..

'''മക്കള് രണ്ടും വളര്‍ന്നു വരുവല്ലേ... ഇപ്പോള്‍ അങ്ങേര്‍ക്കൊരു പേടി.. അവത്തുങ്ങളുടെ ഭാവിക്കു എന്തേലും പ്രശ്‌നം ഉണ്ടാകുമോ എന്ന്.. ചേച്ചിയോട് ഒന്ന് തിരക്കാന്‍ പറഞ്ഞു.., ഇനി രജിസ്റ്റര്‍ ചെയ്യാമോന്ന്...!

ആദ്യത്തെ വിവാഹം ഒഴിയണം.. ഞാന്‍ പറഞ്ഞു.. ''ആഹ്.. എന്നാപ്പിന്നെ കല്യാണം വേണ്ട.. പുള്ളികാരനെ എനിക്ക് വിശ്വാസമാ.. മക്കളോടും ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ട്.., അവരെ പൊന്നു പോലെ അല്ലെ അങ്ങേരു നോക്കുന്നെ..! ഒരു പെണ്ണില്‍ കാണാന്‍ കൊതിയ്ക്കുന്ന ഏറ്റവും മനോഹരമായ പുഞ്ചിരിയോടെ അവള്‍ നടന്നു പോയി.. ഇടയ്‌ക്കൊരു ദിവസം വഴിയില്‍ വെച്ച് ആ രണ്ടു മക്കളെ കണ്ടു.. കളിച്ചും ചിരിച്ചും ഒരു ബേക്കറിയില്‍ നിന്നും ഇറങ്ങി വരുന്ന രണ്ടുപേരുടെയും കയ്യില്‍ ഒരു കവര്‍ ഉണ്ട്.. ''ശനിയാഴ്ച അങ്ങേരു അഞ്ഞൂറ് രൂപ കൊടുക്കും .. ആ കാശു കൊണ്ട് ഒരു ആഴ്ചത്തേയ്ക്കുളള പലഹാരങ്ങള്‍ ഇഷ്ടമുള്ളതൊക്കെ വാങ്ങും..'' ഭയങ്കര ഇഷ്ടം തോന്നി.. ആ കൊച്ചു ജീവിതത്തിലെ വലിയ സന്തോഷം കണ്ടപ്പോള്‍..!

അടുത്ത ദിവസം എന്നെ തേടി വീണ്ടും അവളെത്തി.. '' അയാളുടെ മകളുടെ വിവാഹം ആണ് ചേച്ചി.. തന്ത ഇങ്ങനെ പോയത് കാരണം നല്ലതൊന്നും വരില്ലല്ലോ.. പെണ്‍കൊച്ചു ഒരാളെ ഇങ്ങു കൊണ്ട് വന്നു.., ഇനിയിപ്പോള്‍ നടത്തി കൊടുക്കുവാ.. ഭാര്യ പേര്‍ഷ്യയില്‍ നിന്നും വന്നു..അങ്ങേരെ വിളിച്ചപ്പോള്‍ മുതല്‍ ഒരു മാറ്റമാ.. കുടി തന്നെ കുടി.. അങ്ങോട്ട് പോയാല്‍ പിന്നെ വരില്ല എന്നൊക്കെ പറയുന്നു..!

മൂക്കു പിഴിഞ്ഞും കരഞ്ഞും കുറെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.. അല്ലേലും ആ ചേച്ചി നല്ലവരാ .. അവര് കുടുംബം നോക്കാന്‍ അല്ല്യോ പോയെ.. ഞാനും അങ്ങേരും ചതിച്ചു അവരെ.. ഇനിയിപ്പോള്‍ വരുന്നത് വരട്ടെ..

പോകുമ്പോഴും കണ്ണീരു തോര്‍ന്നിട്ടില്ല.. എന്റെ ആശ്വസിപ്പിക്കലില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല.. രണ്ടു ദിവസം കഴിഞ്ഞു വീണ്ടും കണ്ടപ്പോള്‍ കുറെ ധൈര്യം അവളില്‍ ഉണ്ട്..

''ആ ചേച്ചി നല്ലതാ .. വീണ്ടും അതില്‍ പിടിച്ചു തന്നെ അവള്‍ വിശേഷം പറയാന്‍ തുടങ്ങി.. വേറെ വല്ലോരും ആണേല്‍ വീട്ടില്‍ വന്നു ചൂലെടുത്ത് എന്നേം അങ്ങേരേം അടിക്കില്ലേ..
അത് മാത്രമല്ല.. അങ്ങേരുടേം കൂടി പേരില് അവര് വാങ്ങിയ വസ്തു ഇനിയും തിരിച്ചു പിടിച്ചിട്ടു പോലുമില്ല.. ഞാന്‍ പറഞ്ഞു അതങ്ങു തിരിച്ചു കൊടുക്കണം എന്ന്.. എനിക്ക് അങ്ങേരെ കിട്ടിയാല്‍ മതി.. എന്ന് വെച്ച് ബലം പിടിക്കാന്‍ പറ്റുവോ..? ആ കുഞ്ഞിന് അതിന്റെ അച്ഛന്റെയും അമ്മയുടെയും സ്‌നേഹം കിട്ടിയിട്ടില്ല.. എന്റെ മക്കള്‍ക്ക് സ്‌നേഹം മാത്രമേ അങ്ങേരു കൊടുത്തിട്ടുു..!'''

സ്‌കൂളില്‍ പോലും പോകാത്ത ആ പെണ്ണ്, അവളുടെ വാക്കുകള്‍ , അതിലെ തിരിച്ചറിവും നേരും നെറിവും.,എന്നെ അതിശയിപ്പിച്ചു.. ഒരുപക്ഷെ , അയാളോടുള്ള പെയ്‌തൊഴിയാത്ത പ്രണയത്തിലെ ഫലമാകാം ആ നന്മ..!

അടുത്ത ദിവസം ഓടി അവള്‍ വന്നു.. '' അങ്ങേരു പോയിട്ട് ഇങ്ങു വന്നു ചേച്ചി... നിക്കറിയാം അങ്ങനെ ഒന്നും ഞങ്ങളെ വിട്ടു പോകില്ല എന്ന്.. അവര് , അങ്ങേരുടെ ആദ്യ ഭാര്യ കുറച്ചു കാശു കൊടുത്തെന്നു.. അങ്ങേരു വാങ്ങിയില്ല.. അയാള്‍ക്ക് സുഖമില്ല എന്ന് അറിഞ്ഞു കൊടുത്തതാണ്... ഒരു പാട് അസുഖങ്ങള്‍ ഉണ്ട്.. എന്നാലും സാരമില്ല.. ജോലി എടുത്ത് ഞാന്‍ അയാളെ നോക്കും..! ചിരിച്ചും കരഞ്ഞും അവള്‍ എന്തൊക്കെയോ പറഞ്ഞു...

നിന്നെ ഇപ്പോള്‍ കാണാന്‍ എന്ത് ഭംഗിയാണ്...! പറയണം എന്നുണ്ടെങ്കിലും മനസ്സില്‍ ഒതുക്കി... പൊട്ടിടാത്ത , മുടി ചീകാത്ത , കണ്ണെഴുതാത്ത , തീരെ മെലിഞ്ഞു കറുത്ത ഒരു സ്ത്രീ രൂപം.. ആ സൗന്ദര്യത്തിന്റെ മുന്നില്‍ തെല്ലു അപകര്ഷതയോടെ ഞാന്‍ നിന്നു..

അറിവൊരു ഭാരമാകാറുണ്ട്.., പലപ്പോഴും... ഇവരില്‍ രണ്ടു സ്ത്രീകളില്‍ ആരുമാകാന്‍ കഴിയാത്ത ചിന്തകളാണ് ശീലിച്ചിട്ടുള്ളത് ... തീവ്രതയോടെ ജീവിതത്തെ സ്‌നേഹിക്കാന്‍ , സ്വാര്‍ത്ഥ ആകുക എന്നല്ലാതെ മറ്റൊന്നും അറിയുകയും ഇല്ല...!

:::::::::::::+::::::::::+:::::::::::::::+::::::::::::+::::::::+::::

അമ്മ ഒന്നെയെന്നു തുടങ്ങുക ആണ്.. നാളെ നിന്റെ അച്ഛനെക്കാള്‍ ധനം എനിക്കു ഉണ്ടായാല്‍, ഒരു കൊലപാതകം വരെ ചെയ്താലും അത് ന്യായീകരിക്കാന്‍ ആളുണ്ടാകും..
അതാണ് ഈ ലോകം.. മോള് പഠിക്കുക. ജോലി നേടുക.. നിന്റെ സ്വാതന്ത്രത്തിന്റെ ചിറകുകള്‍ ഞാന്‍ മുറിക്കില്ല... മുഖം മൂടിയിട്ടു എഴുതാന്‍ അമ്മയ്ക്ക് സാഹിത്യവും അറിയില്ല..
പ്രതിച്ഛായ പോകും, തുറന്നു എഴുതരുത്, അത് ചെയ്യരുത്, ഇത് ചെയ്യരുതു,

ഒളിവും മറവും വേണം എന്ന് പറഞ്ഞാല്‍ അനുസരിച്ചു ശീലവുമില്ല.. സഹതാപം നേടുക എന്നാലത് ദുരന്തമാണ്.. കരയുന്ന ഇമോജി അമ്മയുടെ മുഖത്തു ഒരിക്കലും ഉണ്ടാകില്ല...
നിനക്കും അത് ബാധകമാണ്.. നമ്മുടെ ജീവിതത്തിന്റെ നിര്‍വചനം നമ്മളാണ് എഴുതി ഉണ്ടാക്കേണ്ടത്... ഓരോരുത്തര്‍ക്കും അവരവരുടെ ജീവിതം വിലപ്പെട്ടതാണ്.. മോള്‍ടെ അച്ഛനും...

എന്റെയും നിന്റെയും പോലെ നമ്മള്‍ മാത്രമല്ല... പക്ഷെ, നമ്മളെ പോലെ ചങ്കുറപ്പുള്ള പെണ്ണുങ്ങള്‍ കുറവാണ് ! കരയുന്ന ഇമോജി ഇടുന്നവര്‍ ആരും നമ്മള്‍ ഉയരങ്ങളില്‍ എത്താന്‍ ആഗ്രഹിക്കുന്നവരല്ല.... എന്ത് രസമാണെന്നോ ഉറുമ്പ് കൂട്ടി വെയ്ക്കും പോലെ ഓരോന്നും കൂട്ടി വെച്ചു ജീവിക്കുക എന്നത്.. ഇരുപതുകളില്‍ എത്തിയ ഊര്‍ജ്ജമാണ് !

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്



from mangalam.com https://ift.tt/37NL9k4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages