ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാനായി മകന്‍ അച്ഛനെ മുറിയില്‍ പൂട്ടിയിട്ടു. ഡല്‍ഹി തിരഞ്ഞെടുപ്പിന് ഇടെയാണ് സംഭവം ഉണ്ടായത്. ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാനായി അച്ഛനെ 20 വയസുള്ള മകന്‍ പൂട്ടിയിടുകയായിരുന്നു. ഡല്‍ഹിയിലെ മുനിര്‍കയിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അച്ഛന്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് മകന് വ്യക്തമായിരുന്നു. ഇതോടെ മുമ്പ് തന്റെ സുഹൃത്ത് ചെയ്തത് പോലെ തന്നെ അനുകരിക്കുകയാണ് 20കാരന്‍ ചെയ്തത്. ഡല്‍ഹിയിലെ പാലം ഏരിയയിലുള്ള ഇയാളുടെ സുഹൃത്തും വോട്ടുചെയ്യാതിരിക്കാന്‍ അയാളുടെ അച്ഛനെ പൂട്ടിയിട്ടിരുന്നു. ഇന്ത്യ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ഡല്‍ഹിയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍. വോട്ടിങ് ശതമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ വൈകിയത് തിരിമറി നടത്താനാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ആംആദ്മി പാര്‍ട്ടിയുടെ ആരോപണം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പോളിങ് പൂര്‍ത്തിയായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എന്തുകൊണ്ട് കണക്ക് പുറത്തുവിടുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
എന്നാല്‍ ആരോപണങ്ങള്‍ കമ്മിഷന്‍ നിഷേധിച്ചു. ഡല്‍ഹിയില്‍ 62.59 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി കമ്മിഷന്‍ വ്യക്മാക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പോളിങ് ശതമാനമാണിത്. അന്ന് 60.5% ആയിരുന്നു പോളിങ്. സ്ത്രീകളില്‍ 62.55 ശതമാനം പേരും പുരുഷന്മാരില്‍ 62.62 ശതമാനം പേരും വോട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് ബല്ലിമാരന്‍ മണ്ഡലത്തിലാണ്. 71.6 ശതമാനം.
ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് ഡല്‍ഹി കന്റോണ്‍മെന്റ് മണ്ഡലത്തിലാണ്. ഇവിടെ 45.4 ശതമാനമാണ് പോളിങ്. വോട്ടിങ് മെഷീനില്‍ ബി.ജെ.പി. തിരിമറി നടത്താന്‍ സാധ്യതയുണ്ടെന്ന പ്രചാരണത്തിനിടെ യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ കാവലിരിക്കുകയാണ്. വോട്ടെടുപ്പിന് ശേഷം ചിലയിടത്ത് പോളിങ് ഓഫീസര്‍മാര്‍ യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് കൈമാറിയില്ലെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. സീല്‍ ചെയ്ത വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്കയക്കാതെ ചിലയിടങ്ങളില്‍ പോളിങ് ഓഫീസര്‍മാര്‍ കൈവശം വച്ചിരിക്കുകയാണെന്നു ആം ആദ്മി നേതാവ് സഞ്ജയ് സിങ് മാധ്യമങ്ങളോടു പറഞ്ഞു.
from mangalam.com https://ift.tt/2tN0DpI
via IFTTT
No comments:
Post a Comment