വില്ലിങ്ടണ്‍ ടെസ്റ്റ്; നമ്പര്‍വണ്‍ ടീം ഇന്ത്യക്ക് ന്യൂസിലാന്‍ഡിന് മുന്നില്‍ നാണംകെട്ട തോല്‍വി; കിവീസിന്റെ ജയം പത്ത് വിക്കറ്റിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 23, 2020

വില്ലിങ്ടണ്‍ ടെസ്റ്റ്; നമ്പര്‍വണ്‍ ടീം ഇന്ത്യക്ക് ന്യൂസിലാന്‍ഡിന് മുന്നില്‍ നാണംകെട്ട തോല്‍വി; കിവീസിന്റെ ജയം പത്ത് വിക്കറ്റിന്

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. പത്ത് വിക്കറ്റിനാണ് ന്യുസിലാന്‍ഡ് ഇന്ത്യയെ തറപറ്റിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 191 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. തുടര്‍ന്ന് വിജയ ലക്ഷ്യമായ ഒമ്പത് റണ്‍സ് പത്താം പന്തില്‍ കിവീസ് പട മറികടന്നു. മത്സരത്തില്‍ ആകെ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയ ടിം സൗത്തിയാണ് കളിയിലെ താരം. ലോകടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യതോല്‍വിയാണ് ഇത്.

അഞ്ചാം വിക്കറ്റില്‍ രഹാനെ-വിഹാരി കൂട്ടുകെട്ടിന് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത് ആകെ നാല് റണ്‍സാണ്. ബോള്‍ട്ട് രഹാനയെ പുറത്താക്കി. വൈകാതെ സൗത്തി വിഹാരിയെയും കൂടാരം കയറ്റി. ഇതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. ഒടുവില്‍ വാലറ്റത്തെ കൂട്ടുപിടിച്ച ഋഷഭ് പന്ത് പൊരുതും എന്ന് തോന്നിച്ചെങ്കിലും കാര്യമുണ്ടായില്ല. രണ്ടാം ന്യൂബോളില്‍ സൗത്തി പന്തിനെ പുറത്താക്കി. പിന്നാലെ തന്നെ ബുംറെയേയും പുറത്താക്കി. 47 റണ്‍സിനിടെ ബാക്കി ആറ് വിക്കറ്റുകളും വീണു.

രണ്ട് ഇന്നിംഗ്‌സുകളിലും 200 കടക്കാന്‍ പോലും ഇന്ത്യയ്ക്ക് സാധിച്ചില്ല. രണ്ട് ഇന്നിംഗ്‌സുകളിലുമായി നായകന്‍ കോഹ്ലിക്ക് ആകെ നേടാനായത് 21 റണ്‍സാണ്. ആദ്യ ഇന്നിംഗ്‌സില്‍ കിവീസിന്റെ വാലറ്റം 123 റണ്‍സാണ് അടിച്ചു കൂട്ടിയത്. അതും അവസാന മൂന്ന് വിക്കറ്റില്‍. നൂറില്‍താഴെ ഒതുങ്ങുമായിരുന്ന ലീഡ് 44 റണ്‍സെടുത്ത ജെമിസണും 38 റണ്‍സെടുത്ത ബോള്‍ട്ടും 183ല്‍ എത്തിച്ചു.



from mangalam.com https://ift.tt/2SSuarL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages