അപായപ്പെടുത്തുമെന്ന് ഭയന്ന് മുന്‍വാതിലും വരാന്തയിലെ ഗ്രില്ലും ഖദീജ പുറത്തു നിന്നും പൂട്ടി ; തക്കം പാര്‍ത്തിരുന്ന യൂസുഫ് വീടിന്റെ ഓട് പൊളിച്ച് അകത്ത് കടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 23, 2020

അപായപ്പെടുത്തുമെന്ന് ഭയന്ന് മുന്‍വാതിലും വരാന്തയിലെ ഗ്രില്ലും ഖദീജ പുറത്തു നിന്നും പൂട്ടി ; തക്കം പാര്‍ത്തിരുന്ന യൂസുഫ് വീടിന്റെ ഓട് പൊളിച്ച് അകത്ത് കടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി...!!

പുന്നയൂര്‍ക്കുളം: വീടിന്റെ ഓട് പൊളിച്ച് അകത്ത് കടന്നു വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. അണ്ടത്തോട് ചെറായി തങ്ങള്‍പ്പടി പാലത്തിനു സമീപം പെരുമ്പടപ്പ് സ്വദേശിനി ചീനിക്കര യൂസഫി(62)ന്റെ ഭാര്യ കരുമത്തി പറമ്പില്‍ സുെലെഖ (52) യെയാണ് വീടിനകത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് യൂസഫിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ ഏഴിനും എട്ടിനുമിടയിലാണ് സംഭവം. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ആറുമാസമായി യൂസഫും സുെലെഖയും വഴക്കിട്ട് പിരിഞ്ഞു കഴിയുകയായിരുന്നു. ഉമ്മ കദീജയ്‌ക്കൊപ്പമായിരുന്നു സുെലെഖയുടെ താമസം. ഇന്നലെ രാവിലെ 7.30നു വീടിന്റെ ഓട് പൊളിച്ച് അകത്ത് കടന്നാണു യൂസഫ് ആക്രമണം നടത്തിയത്. യൂസഫ് അപായപ്പെടുത്തുമെന്ന ഭീഷണിയുള്ളതിനാല്‍ മുന്‍വശത്തെ വാതില്‍ തുറന്നു പുറത്തിറങ്ങിയ ശേഷം ഖദീജ വരാന്തയിലെ ഗ്രില്‍ പുറത്തു നിന്നു പൂട്ടിയിരുന്നു.

ഈ സമയം വീടിന്റെ പരിസരത്തു യൂസഫ് വെട്ടുകത്തിയുമായി പതുങ്ങിയിരിക്കുകയായിരുന്നു. മുറ്റമടിച്ചുകൊണ്ടു ഖദീജ വീടിനു പിന്നിലേക്കു മാറിയ തക്കത്തിന് യൂസഫ് ഓടുപൊളിച്ചു വരാന്തയ്ക്കുള്ളില്‍ ഇറങ്ങി. മുന്‍വശത്തെ വാതില്‍ തള്ളിത്തുറന്നു മുറിക്കുള്ളില്‍ പ്രവേശിച്ച ശേഷം സുലൈഖയുടെ കഴുത്തറുത്തു കൊലപ്പെടുത്തി. കദീജ മുറ്റമടിക്കാനായി പുറത്തിറങ്ങിയ സമയത്താണു യൂസഫ് വീടിനുള്ളില്‍ കടന്നത്.

ശബ്ദം കേട്ട് ഓടിയെത്തിയ കദീജ കുത്തേറ്റ നിലയില്‍ മകളെ കാണുകയായിരുന്നു. ആക്രമണത്തിനുശേഷം ഒളിവില്‍ പോകാന്‍ ശ്രമിക്കവെ എരമംഗലത്തുവച്ചാണ് യൂസഫിനെ പിടികൂടിയത്. ഇയാള്‍ എരമംഗലത്ത് മരകച്ചവട സ്ഥാപനത്തിലെ ജീവനക്കാരനാണ്. നേരത്തെ മനുഷ്യാവകാശ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. യൂസഫ് വീട്ടിലെത്തി സുെലെഖയുമായി വഴക്കിടുന്നത് പതിവായിരുന്നെന്നു മക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.



from mangalam.com https://ift.tt/2vaedEe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages