തൃശ്ശൂർ: ട്രക്കിങ്ങിനിടെ 23 പേർ കാട്ടുതീയിൽപ്പെട്ട് വെന്തുമരിച്ച കുരങ്ങിണി ദുരന്തത്തിനുശേഷം ഇന്ത്യയിലെത്തന്നെ ആദ്യസംഭവമാണ് തൃശ്ശൂർ ദേശമംഗലം കൊറ്റമ്പത്തൂരിലുണ്ടായത്. ട്രക്കിങ്ങിനു പുറപ്പെട്ട സ്ത്രീകളായിരുന്നു കുരങ്ങിണിയിൽ അപകടത്തിൽപ്പെട്ടത്. 2018 മാർച്ച് 11-നായിരുന്നു ദുരന്തം. ചെന്നൈയിൽനിന്നു ട്രക്കിങ്ങിനായി എത്തിയ സ്ത്രീകളും വിദ്യാർഥികളുമടങ്ങിയ സംഘമാണ് കാട്ടുതീയിൽപ്പെട്ടത്. കുരങ്ങിണിയിൽനിന്ന് കൊളുക്കുമല കയറി അവിടെ തങ്ങിയശേഷം പിറ്റേന്നു തിരിച്ചിറങ്ങുമ്പോൾ താഴെനിന്ന് തീ പടർന്നുകയറുകയായിരുന്നു. 13 പേർ മലഞ്ചെരുവിൽ വെന്തുമരിച്ചു. ബാക്കിയുള്ളവർ ആശുപത്രിയിലും. കുരങ്ങിണി സംഭവത്തെത്തുടർന്ന് തമിഴ്നാട്ടിലും കേരളത്തിലും ട്രക്കിങ് നിരോധിച്ചിരുന്നു. ബെൽജിയം സ്വദേശിയുടെ നേതൃത്വത്തിലുള്ള ചെന്നൈ ട്രക്കിങ് ക്ലബ്ബ് ആയിരുന്നു സംഘത്തെ കുരങ്ങിണിയിലെത്തിച്ചത്. അനുമതിയില്ലാതെയായിരുന്നു ട്രക്കിങ്. മലയിറങ്ങുന്നതിനിടെ കാട്ടുതീ പടരുന്നതുകണ്ട് ഭയന്ന സംഘം ചിതറിയോടുകയായിരുന്നു. മറുഭാഗത്തുനിന്നു തീ പടർന്നതോടെ രക്ഷയില്ലാത്ത സ്ഥിതിയായി. ദേശമംഗലം ഭാഗത്ത് ദിവസങ്ങളായി തുടരുന്ന തീ അണയ്ക്കാൻപോയ വനംവകുപ്പ് സംഘത്തിനും ഏറെക്കുറെ സമാനദുരന്തമാണുണ്ടായത്. ഒരുഭാഗത്ത് തീയണയ്ക്കാനുള്ള പ്രവൃത്തികൾ നടക്കവേ, ശക്തമായ വേനൽക്കാറ്റിൽ മറുഭാഗത്തുനിന്ന് തീ ആളിപ്പടരുകയായിരുന്നു. ചിതറിയോടിയ സംഘത്തിലെ മൂന്നുപേർ തീക്കുണ്ഡംപോലെയായ കാടിനുള്ളിൽപ്പെട്ടു. കൊറ്റമ്പത്തൂർ അപകടത്തിൽ മരിച്ചവർ 2019-ൽ ഫെബ്രുവരിയിലും മാർച്ചിലുമായി കർണാടകയിലെ ബന്ദിപ്പുരിൽ വ്യാപകമായി കാട് കത്തി ഒരാൾ മരിച്ചിരുന്നു. ഒരു നൂറ്റാണ്ടിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയായിരുന്നു അത്. അന്ന് 15,000 ഏക്കറാണ് കത്തിനശിച്ചത്. വനത്തിനു സമീപം താമസിക്കുന്നവർ ഉണക്കപ്പുല്ലിനു തീയിട്ടതിനെത്തുടർന്നാണ് തീ പടർന്നത്. ഒരാഴ്ചയോളം കത്തിയശേഷമാണ് തീയണയ്ക്കാൻ സാധിച്ചത്. വ്യോമസേനയുടെ വിമാനംവരെ തീയണയ്ക്കാൻ ഉപയോഗിച്ചിരുന്നു. Content Highlights:kurangani fire incident, kottambathur incident Forest fire
from mathrubhumi.latestnews.rssfeed https://ift.tt/39Ht0oi
via
IFTTT
No comments:
Post a Comment