ജിദ്ദ: കൊറോണയ്‌ക്കെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സൗദി അറേബ്യ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയതോടെ നിരവധി മലയാളികളെ നാട്ടിലേക്ക് തിരിച്ചയച്ചു. അവധി കഴിഞ്ഞെത്തിയവര്‍ക്കായിരുന്നു ഈ ദുരവസ്ഥ. കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നത് സൗദി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏഴു രാജ്യങ്ങള്‍ക്കാണ് സൗദി സന്ദര്‍ശക വിസ നല്‍കുന്നത് നിര്‍ത്തി വെച്ചിരിക്കുന്നത്. സൗദി നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ അനേകം പ്രവാസികളാണ് ആശങ്കയില്‍ ആയിരിക്കുന്നത്. സന്ദര്‍ശക വിസയില്‍ എത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലുമായില്ല. സൗദിയില്‍ ഇഖാമയിലുള്ള വിദേശികളും ഇന്നലെ ഏറെ നേരം തടഞ്ഞു വെയ്ക്കപ്പെട്ടിരുന്നു. താമസ വിസയിലുള്ളവരും വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്നു.
ദമാം വിമാനത്താവളത്തില്‍ കൊറോണ പടര്‍ന്ന രാജ്യങ്ങളില്‍ പോയിട്ടില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് വിമാനത്താവളത്തില്‍ പുറത്തേക്ക് വിട്ടത്. ഇന്ത്യാ, പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നിവിങ്ങളില്‍ നിന്നും വന്നവരെയാണ് തടഞ്ഞത്. വിമാനത്താളവത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങിക്കിടന്നു. എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ മലയാളികള്‍ക്ക് മണിക്കൂറോളമാണ് കുടുങ്ങിക്കിടക്കേണ്ടി വന്നത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ വന്നവര്‍ക്ക് പുറത്തിറങ്ങാനേ കഴിഞ്ഞില്ല.
എയര്‍ അറേബ്യയില്‍ വന്നവരെ ഷാര്‍ജയിലേക്ക് മടക്കി അയയ്ക്കുകയും പാക് എയറില്‍ വന്നവരെയും തടയുകയും ചെയ്തു. നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് മടങ്ങുന്ന മലയാളികള്‍ക്കും സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്കും വരും ദിവസങ്ങളിലും ഈ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നേക്കുമെന്ന് സൂചനയുണ്ട്. മറ്റ് ഗള്‍ഫ് നാടുകളും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
from mangalam.com https://ift.tt/3ae50cN
via IFTTT
No comments:
Post a Comment