ഡല്‍ഹി: ഡല്‍ഹിയിലെ കലാപത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ട തോക്കുകള്‍ എത്തിയത് അയല്‍സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില നിന്ന്. കലാപത്തില്‍ ഉപയോഗിക്കപ്പെട്ട തോക്കും വടിവാളും ഉള്‍പ്പെടെ ഒട്ടേറെ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. അക്രമം അഴിച്ചുവിട്ടവര്‍ ഏറ്റവും അധികം ഉപയോഗിച്ച ആയുധവും തോക്കാണ് എന്നതാണ് ഈ കലാപത്തിന്റെ മറ്റൊരു പ്രത്യേകത.
ബിഹാറില്‍ നിന്നാണ് കൂടുതല്‍ എളുപ്പത്തില്‍ തോക്കുകള്‍ ലഭിക്കുന്നത് എന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. ദേശി കട്ട എന്നപേരില്‍ എത്തുന്ന നാടന്‍ തോക്കുകള്‍ ഇവിടങ്ങളില്‍ സുലഭമാണ്. 1500 രൂപ മുതല്‍ തോക്കുകള്‍ ലഭിക്കും. ഇതില്‍ തന്നെ ഓട്ടോമാറ്റിക് പിസ്റ്റള്‍ 15000 - 20000 രൂപയ്ക്കും ലഭിക്കും. 10000 രൂപയ്ക്ക് ലഭിക്കുന്ന തോക്കുകള്‍ വിലകൂട്ടി മറിച്ചുവിറ്റിരുന്നതായി പിടിയിലായവരില്‍ ഒരാള്‍ പോലീസിനോട് പറഞ്ഞു.
ഏകദേശം 7000 - 8000 രൂപ റേഞ്ചില്‍ ബിഹാറിലെ മൂങ്ങറിൽ നിന്ന് എളുപ്പത്തിൽ തോക്കുകൾ വാങ്ങാൻ കിട്ടും. സെമി-ഓട്ടോമാറ്റിക് തോക്കുകൾ വരെ ഈ വിലയ്ക്ക് സുലഭമാണ്. മധ്യപ്രദേശിലെ ധർ, ഖർഗോൺ, ബദ്വാനി, ഖാണ്ട്വ എന്നിവിടങ്ങളിൽ നിന്നും ഡൽഹി കലാപത്തിലേക്ക് വ്യാപകമായി തോക്കുകള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കപാലത്തിനായി ഇറങ്ങിയവര്‍ക്ക് ക്രിമിനലുകളാണ് തോക്കുകള്‍ നല്‍കിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ക്രിമിനലുകള്‍ പലഭാഗങ്ങളില്‍ നിന്നായി വാങ്ങിസ്വരൂപിച്ച തോക്കുകളാണ് കലാപകാരികളുടെ കൈകളില്‍ എത്തിയത്.
അന്വേഷണസംഘം ഇതിനെ അതീവഗൗരവമായിട്ടാണ് കാണുന്നത്. കാരണം ഇത്തരത്തില്‍ തോക്കുമായി പൊതുജനം തെരുവിലേക്ക് ഇറങ്ങുന്നത് ഇതാദ്യമാണെന്ന് പോലീസ് പറഞ്ഞു. തോക്കുകൾ വ്യാപകമായി വാങ്ങിക്കൂട്ടുന്ന ഗുണ്ടാസംഘങ്ങളുള്ള അതിർത്തി ജില്ലകളിലാണ് വർഗീയസംഘർഷം പൊട്ടിപ്പുറപ്പെട്ടതെന്നും കണ്ടെത്തിയിട്ടുണ്ട്. സംഘർഷസ്ഥലങ്ങളിൽനിന്ന് അഞ്ഞൂറോളം വെടിയുണ്ടകളാണ് പോലീസ് കണ്ടെടുത്തത്. 32 എം.എം, .9 എം.എം, .315 എം.എം. വ്യാസമുള്ള തിരകളാണ് അവയില്‍ നിന്നും ലഭിച്ചതെന്നും പോലീസ് പറഞ്ഞു.
അക്രമികൾ വ്യാപകമായി തോക്ക് ഉപയോഗിച്ച ആദ്യത്തെ കലാപം എന്നാണ് ഡല്‍ഹി കലാപത്തെക്കുറിച്ച് പോലീസിന്റെ വിലയിരുത്തല്‍. ഡല്‍ഹി കലാപത്തില്‍ കൂടുതല്‍ പേര്‍ക്കും പരുക്കേറ്റിരിക്കുന്നത് വെടിയേറ്റാണ്. ഒരു പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ 82 പേര്‍ക്ക് വെടിയേറ്റിരുന്നു. ചാന്ദ്ബാഗിലെ അഴുക്കുചാലിൽ കണ്ടെടുത്ത ഐ.ബി. ഓഫീസറുടെ മൃതദേഹത്തിലും വെടിയേറ്റ പാടുണ്ടായിരുന്നു.
from mangalam.com https://ift.tt/2VvBKu7
via IFTTT
No comments:
Post a Comment