തിരുവനന്തപുരം: പ്രവാസിമലയാളികൾക്ക് ആശ്വാസമായി കുവൈത്ത് എയർവെയ്‌സിൽ ‘നോർക്കഫെയർ’ എന്ന ആനുകൂല്യം നിലവിൽവന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നോർക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും കുവൈത്ത് എയർവെയ്‌സ് സെയിൽസ് മാനേജർ സുധീർ മേത്തയും ധാരണാപത്രം ഒപ്പുവെച്ചു.കുവൈത്ത് എയർവെയ്‌സിൽ യാത്രചെയ്യുന്ന പ്രവാസി മലയാളികൾക്ക് അടിസ്ഥാന യാത്രാനിരക്കിൽ ഏഴുശതമാനം ഇളവുകിട്ടും. നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഇളവുണ്ടാകും. തിരിച്ചറിയൽ കാർഡുള്ളവർക്ക് ഫെബ്രുവരി 20 മുതൽ ലഭിക്കും.മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, ജോയന്റ് സെക്രട്ടറി കെ. ജനാർദനൻ, നോർക്ക റൂട്‌സ് ജനറൽ മാനേജർ ഡി. ജഗദീശ് തുടങ്ങിയവർ പങ്കെടുത്തു.എങ്ങനെ ബുക്ക് ചെയ്യാംകുവൈത്ത് എയർവെയ്‌സിന്റെ വെബ്‌സെറ്റിലൂടെയും എയർവെയ്‌സിന്റെ ഇന്ത്യയിലെ സെയിൽസ് ഓഫീസുകൾ മുഖേനയും പ്രവാസി മലയാളികൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. വിവരങ്ങൾ നോർക്ക റൂട്സിന്റെ ടോൾഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽനിന്ന്), 00918802012345 (വിദേശത്തുനിന്ന് മിസ്ഡ് കോൾ സേവനം) ലഭിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/39M6WZT
via
IFTTT
No comments:
Post a Comment