നടിയെ ആക്രമിച്ച കേസ്; രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 7, 2020

നടിയെ ആക്രമിച്ച കേസ്; രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചു

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസിലെ നിർണായക സാക്ഷിയായ നടി രമ്യാ നമ്പീശനെ കോടതി വെള്ളിയാഴ്ച വിസ്തരിച്ചു. നടനും സംവിധായകനുമായ ലാലിന്റെ ജീവനക്കാരൻ സുജിത്ത്, രമ്യയുടെ സഹോദരൻ രാഹുൽ എന്നിവരെയും വെള്ളിയാഴ്ച വിസ്തരിച്ചു. കേസിലെ മുഖ്യ സാക്ഷിയും ഇരയുമായ നടിയടക്കമുള്ളവരുടെ ക്രോസ് വിസ്താരം അടുത്തയാഴ്ച ആരംഭിക്കാൻ കോടതി കേസിൽ പ്രതിയായ നടൻ ദിലീപിന്റെ അഭിഭാഷകനോടു നിർദേശിച്ചു. ചണ്ഡീഗഢിലെ കേന്ദ്ര ഫൊറൻസിക് സയൻസ് ലാബിൽ ആധികാരികത പരിശോധിച്ച ദൃശ്യങ്ങളുടെ റിപ്പോർട്ടാണ് വെള്ളിയാഴ്ച കോടതിയിൽ സമർപ്പിച്ചത്. ദിലീപിന്റെ ഹർജിയിലാണ് ദൃശ്യങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി നിർദേശം നൽകിയത്. റിപ്പോർട്ട് ദിലീപിന്റെ അഭിഭാഷകനും കൈമാറിയിട്ടുണ്ട്. ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം ക്രോസ് വിസ്താരം നടത്താൻ ദിലീപിന്റെ അഭിഭാഷകനെ കോടതി അനുവദിച്ചിരുന്നു. വെള്ളിയാഴ്ച വിസ്താരത്തിന് ഹാജരാകേണ്ടിയിരുന്ന പി.ടി. തോമസ് എം.എൽ.എ., സിനിമാ നിർമാതാവ് ആന്റോ ജോസഫ് എന്നിവർ അവധി അപേക്ഷ നൽകി വിട്ടുനിന്നു. ദിലീപ് ഒഴികെയുള്ള ഒമ്പതു പ്രതികളും വെള്ളിയാഴ്ച കോടതിയിൽ ഹാജരായി. കേസിന്റെ വിസ്താരം 12-നു തുടരും. Content Highlights:actress molestation case Ramya Nambeesan appeared before court


from mathrubhumi.latestnews.rssfeed https://ift.tt/2UzbbUj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages