ഡല്‍ഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു; 1.47 കോടി വോട്ടര്‍മാര്‍ ബൂത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 7, 2020

ഡല്‍ഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു; 1.47 കോടി വോട്ടര്‍മാര്‍ ബൂത്തിലേക്ക്

ന്യൂഡൽഹി: ഡൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിൽ 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എ.എ.പി.യും ബി.ജെ.പി.യും കോൺഗ്രസും തമ്മിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. എ.എ.പി. 70 സീറ്റിലും മത്സരിക്കുന്നുണ്ട്. ഡൽഹിയിലെ 1.47 കോടിയോളം വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. 672 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ആകെ 13,750 ബൂത്തുകളാണ് തയ്യാറാക്കിയിരിക്കുന്നത്. രാവിലെ എട്ടു മണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്. പൗരത്വനിയമത്തിനെതിരേ സമരം നടക്കുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാപകൽ സമരംനടക്കുന്ന ഷഹീൻബാഗിലെ എല്ലാ ബൂത്തിലും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. നാൽപതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്. അതിശക്തമായ പ്രചാരണമാണ് ഇത്തവണ ഡൽഹിയിൽ നടന്നത്. കഴിഞ്ഞ തവണത്തെ 67 സീറ്റ് 70 ആക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി കെജ്രിവാളിന്റെ നേതൃത്വത്തിൽ എഎപി പ്രചാരണരംഗത്ത് സജീവമായത്. കേന്ദ്ര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ബിജെപിയുടെ പ്രചാരണം. സിഎഎ, എൻആർസി, എൻപിആർ, അയോധ്യ തുടങ്ങിയവയും ഡൽഹിയിലെ വികസനപ്രവർത്തനങ്ങളുമെല്ലാം പ്രചാരണവിഷയമായി. ഫെബ്രുവരി 11ന് ആണ് വോട്ടെണ്ണൽ. Content Highlights:delhi assembly election 2020: polling starts


from mathrubhumi.latestnews.rssfeed https://ift.tt/2OEkyyd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages