എല്ലാം ക്ലീന്‍; പോലീസിനെതിരേയുള്ള സി.എ.ജി. റിപ്പോർട്ട് തള്ളി ആഭ്യന്തരസെക്രട്ടറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 19, 2020

എല്ലാം ക്ലീന്‍; പോലീസിനെതിരേയുള്ള സി.എ.ജി. റിപ്പോർട്ട് തള്ളി ആഭ്യന്തരസെക്രട്ടറി

തിരുവനന്തപുരം:പോലീസിനെതിരേയുള്ള സി.എ.ജി. റിപ്പോർട്ട് തള്ളി ആഭ്യന്തരസെക്രട്ടറി. റിപ്പോർട്ടിലെ പരാമർശങ്ങൾ ശരിയല്ലെന്ന റിപ്പോർട്ട് ആഭ്യന്തരസെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. തോക്കുകൾ കാണാതായെന്ന ആരോപണം ശരിയല്ലെന്നും വെടിക്കോപ്പുകൾ സൂക്ഷിക്കുന്നതിൽ പിഴവുസംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്. പോലീസ് വകുപ്പ് എ.ജി.ക്ക് നൽകിയ വിശദീകരണങ്ങൾ പരിശോധിച്ചും പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി.യുമായും ഇന്റലിജന്റ്സ് മേധാവിയുമായും ബന്ധപ്പെട്ടുമാണ് ആഭ്യന്തരസെക്രട്ടറി റിപ്പോർട്ട് തയ്യാറാക്കിയത്. തോക്കുണ്ട്, കണക്ക് തെറ്റി 1994 മുതൽ വെടിക്കോപ്പുകളുടെ സ്റ്റോക്ക് രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്താറില്ല. പോലീസ് ചീഫ് സ്റ്റോറിലെയും വിവിധ യൂണിറ്റുകളിലെയും രജിസ്റ്ററുകളിലെ തെറ്റാണ് ആയുധങ്ങൾ കാണാനില്ലെന്ന പരാമർശത്തിനിടയാക്കിയത്. കണക്കിലെ തെറ്റുകൾ ഉത്തരവാദിത്വമില്ലായ്മയാണ്. എന്നാൽ, സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പറയുന്നത് ശരിയല്ല. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്കുകൾ കംപ്യൂട്ടർവത്കരിക്കും. ക്രൈം ബ്രാഞ്ച് കണ്ടത് അത്ര ക്ളീനല്ല;ക്യാമ്പിൽ ഡമ്മി കാട്രിഡ്ജുകൾ തിരുവനന്തപുരം: പോലീസിലെ കാണാതായ തിരകൾക്കുപകരം കൃത്രിമ വെടിയുണ്ടകൾവെച്ചെന്ന സി.എ.ജി. റിപ്പോർട്ട് ശരിവെച്ച്, പേരൂർക്കട എസ്.എ.പി. ക്യാമ്പിൽ െെക്രംബ്രാഞ്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ. 350 കൃത്രിമ കാട്രിഡ്ജുകളാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്. ഇതിനുപുറമേ സ്പെഷ്യൽ ആംഡ് പോലീസിന്റെ കൃത്രിമമായി നിർമിച്ച എംബ്ലവും കണ്ടെത്തി. വെടിയുണ്ടകളുടെ ഒഴിഞ്ഞകൂട് ഉരുക്കിയുണ്ടാക്കിയതാണ് എംബ്ലമെന്ന് സംശയിക്കുന്നു. ക്യാമ്പിലെ പോഡിയത്തിൽ സ്ഥാപിച്ചിരുന്ന ലോഹത്തിലുള്ള എംബ്ലമാണിത്. ഫൊറൻസിക് പരിശോധനയ്ക്കുശേഷമേ വെടിയുണ്ടകളുടെ കൂടുകൾ ഉരുക്കിനിർമിച്ചതാണോ ഇതെന്നു സ്ഥിരീകരിക്കാനാവൂ. കാട്രിഡ്ജുകളും പരിശോധനയ്ക്കയക്കും. ഡ്രിൽ കാട്രിഡ്ജുകൾക്കു പകരം കൃത്രിമ കാട്രിഡ്ജുകൾ ​വെച്ചതിന്റെ ചിത്രം സി.എ. ജി. റിപ്പോർട്ടിലും പറഞ്ഞിരുന്നു. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. കാവൽക്കാർതന്നെ ക്രമക്കേട് നടത്തിയെന്ന സംശയമാണുയരുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2HCMleH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages