ശ്രീ. കെജരിവാള്‍, ഇത് നിങ്ങള്‍ നേടിയ വിജയത്തോടുമുള്ള വെറുപ്പാണ്; വൈറലായി കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 25, 2020

ശ്രീ. കെജരിവാള്‍, ഇത് നിങ്ങള്‍ നേടിയ വിജയത്തോടുമുള്ള വെറുപ്പാണ്; വൈറലായി കുറിപ്പ്

ഡല്‍ഹി കലാപത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ഏറെ ഞെട്ടിക്കുന്നതാണ്. പല ചോദ്യങ്ങളും ഈ സമയത്ത് ഉയരുന്നുണ്ട്. ഒരു സാധാരണക്കാരന്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ പെരെടുത്ത പറഞ്ഞ് ചോദിച്ചിരിക്കുകയാണ് ഒരു ഫേസ്ബുക്ക് കുറിപ്പില്‍ ഷിജു ദിവ്യ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്ന കുറിപ്പ് ഇതിനോടകം ചര്‍ച്ചയാവുകയാണ്.

കുറിപ്പിങ്ങനെ;

കത്തുകയാണ് ദില്ലി. തെരുവില്‍ ചോര പടരുന്നു. വേഷം കൊണ്ട് തിരിച്ചറിയുന്നു. തല്ലുന്നു. കൊല്ലുന്നു. വീടാക്രമിക്കുന്നു. ഏകപക്ഷീയമായ ഈ കടന്നാക്രമണങ്ങളെ
നാളെ നമ്മുടെ ഉദാസീന ബോധം കലാപങ്ങളെന്നും മതസംഘര്‍ഷമെന്നും വിളിക്കും.
'ദില്ലിയില്‍ സംഘര്‍ഷമെന്നോ ' 'കലാപ'മെന്നോ അച്ചു നിരത്തി ദേശീയ പത്രാധിപന്മാര്‍ അല്ലലേതുമില്ലാതെ ഉറങ്ങിത്തുടങ്ങിയിട്ടുണ്ടാവും. ഒരു ചുല്യാറ്റും ഒന്നും തിരുത്തില്ല.

'ഞാനിതാ ഈ ചോരയെച്ചൊല്ലി ജീവന്‍ വെടിയു'മെന്ന് പറയാന്‍ , പ്രാര്‍ത്ഥന കൊണ്ടെങ്കിലും ഒപ്പം നില്‍ക്കാന്‍ നമുക്കിന്ന് ഒരു ഗാന്ധിയില്ല.

ഈ നിസ്സഹായതയും അനാഥത്വവും മറികടക്കേണ്ടതുണ്ട്.

ശ്രീ. കെജരിവാള്‍
ഇത് നിങ്ങള്‍ നേടിയ വിജയത്തോടുമുള്ള വെറുപ്പാണ്..
തെരുവിലിറങ്ങൂ സുഹൃത്തേ ,

രാഹുല്‍ / പ്രിയങ്ക
നിങ്ങളുടെ പേരിലും പാരമ്പര്യത്തിലും ഇനിയും മിടിപ്പു നിലയ്ക്കാത്തൊരു പ്രതീക്ഷയുണ്ട്.

സീതാറാം
രാജസ്ഥാനത്തെ , മഹാരാഷ്ട്രത്തെ ചെങ്കടലാക്കിയ നിങ്ങളുടെ യൗവ്വനങ്ങളെ ദില്ലിയിലേക്കു വിളിക്കൂ.

ചന്ദ്രശേഖര്‍ / ജിഗ്‌നേഷ് / കനയ്യ
നിങ്ങളുടെ വിളി കേള്‍ക്കുന്ന ഗ്രാമങ്ങളാല്‍ ദില്ലിയെ വലയം ചെയ്യൂ.

വേട്ടക്കാര്‍ക്കും ഇരകള്‍ക്കുമിടയില്‍ നിസ്സംഗതയും നിശ്ശബ്ദതയും പരോക്ഷമായ വേട്ട തന്നെയാണ്.
പ്രതിരോധിക്കാനും ചോരയൊപ്പാനും ഇനിയും വൈകുന്നുവര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്.

നിങ്ങളുടെ വാക്കുകളുടെ ചുടലയില്‍ നിങ്ങള്‍ തന്നെ പട്ടു പോവും



from mangalam.com https://ift.tt/2wNFhtq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages