ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപം വര്‍ഗ്ഗീയ ലഹളയായി മാറിയതോടെ മരണമടഞ്ഞവരുടെ എണ്ണം 16 ആയി ഉയര്‍ന്നു. രണ്ടു പോലീസുകാര്‍ ഉള്‍പ്പെടെ 200 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കലാപം നിയന്ത്രിക്കാന്‍ കേന്ദ്രസേനയെയും വിന്യസിപ്പിച്ചിട്ടുണ്ട്. ഷൂട്ട് അറ്റ് ദ സൈറ്റ് ഓര്‍ഡര്‍ പോലീസിനും കിട്ടിയിട്ടുണ്ട് . അസാധാരണ സാഹചര്യം നില നില്‍ക്കുന്നതിനാല്‍ ഇന്നലെ അര്‍ദ്ധരാത്രിയില്‍ ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കുകയും വിശദീകരണം ആവശ്യപ്പെട്ട് പോലീസിന് നോട്ടീസും നല്‍കിയിട്ടുണ്ട്.
ഇന്നലെ 12 പേര്‍ക്ക് കൂടി വെടിയേറ്റു. രാത്രിയിലും അക്രമം തുടര്‍ന്നതോടെ നാലു നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കലാപം ഏറ്റവും കുടുതല്‍ ബാധിച്ചിരിക്കുന്ന മോജ്പൂര്‍, ജാഫ്രാബാദ്, ചന്ദ് ബാഗ്, കള്‍വാള്‍ നഗര്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 24 വരെ ഇത് തുടരും. ഇന്ന് മന്ത്രിസഭായോഗം ചേര്‍ന്ന് കേന്ദ്രം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. അമിത്ഷാ കേരള സന്ദര്‍ശനം ഒഴിവാക്കി ഡല്‍ഹിയില്‍ തുടരും. കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നുണ്ട്. സ്ഥിതിഗതികള്‍ കേന്ദ്രവും വിലയിരുത്തി. ഏറെക്കുറെ നിയന്ത്രണ വിധേയമാണെന്നാണ് കേന്ദ്രം പറയുന്നത്.
പോലീസും അര്‍ദ്ധസൈനിക വിഭാഗവും നഗരത്തില്‍ കാവലുണ്ട്. യാതൊരു തരത്തിലും ആളുകള്‍ കൂട്ടം കൂടാതെ തടയുകയാണ്. ഷൂട്ട് അറ്റ് ദി സൈറ്റ് ഓര്‍ഡര്‍ കിട്ടിയിട്ടുണ്ടെന്ന് പോലീസും പറയുന്നു. കലാപത്തെ തുടര്‍ന്ന് അടച്ചിടപ്പെട്ട ഡല്‍ഹി മെട്രോയുടെ എല്ലാ സ്‌റ്റേഷനും തുറന്നിട്ടുണ്ട്. കലാപകാരികള്‍ക്ക് എതിരേ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഇന്നലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി ജാമിയ കോര്‍ഡിനേഷന്‍ കമ്മറ്റി എത്തി. പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്തു. വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതിയും ഇടപെട്ടിട്ടുണ്ട്. ഇന്നലെ അര്‍ദ്ധരാത്രിയില്‍ വാദം കേട്ടു. ഉച്ചകഴിഞ്ഞ് 2.15 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
ഡല്‍ഹിയിലെ തല്‍സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിന് ഹൈക്കോടതി നോട്ടീസ് നല്‍കി. പരിക്കേറ്റവര്‍ക്ക് അടിയന്തിരചികിത്സ നല്‍കുന്ന കാര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കുടുംബവും ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ 15 കിലോമീറ്റര്‍ അകലെ നഗരം കത്തുകയായിരുന്നു. മതം ചോദിച്ച് പലയിടത്തും ആളുകളെ മര്‍ദ്ദിച്ചു. കടകളും വീടുകളും അഗ്നിക്കിരയാക്കി. വാഹനങ്ങളും കൂട്ടിയിട്ടു കത്തിച്ചു. ഇന്നലെ മുസ്തഫാബാദില്‍ ഉണ്ടായ അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. സിബിഎസ് ഇ പരീക്ഷകള്‍ ഉള്‍പ്പെടെയുള്ളവ മാറ്റിയിട്ടുണ്ട്. അതിനിടയില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഷഹീന്‍ബാഗ് വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
from mangalam.com https://ift.tt/383Xrnr
via IFTTT
No comments:
Post a Comment