പനജി: ഇന്ത്യയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ രാജ്യത്തെ ഹൈന്ദവസമൂഹത്തിനുവേണ്ടിയും അവരുടെ ശാക്തീകരണത്തിനുവേണ്ടിയും പ്രവർത്തിക്കണമെന്ന് ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞു. 'വിശ്വഗുരു ഭാരത്, ഒരു ആർ.എസ്.എസ്. കാഴ്ചപ്പാട്' എന്ന വിഷയത്തിൽ ഗോവയിലെ പനജിയിലുള്ള ഡോണ പൗളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുസമുദായമെന്നത് ബി.ജെ.പി.യുടെ പര്യായപദമല്ലെന്നും ബി.ജെ.പി.യെ എതിർക്കുന്നത് ഹിന്ദുസമുദായത്തെ എതിർക്കലായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപ്പോര് തുടരുകതന്നെ ചെയ്യും, എന്നാലത് ഹിന്ദുക്കളുമായി ബന്ധപ്പെട്ടാവില്ല -ജോഷി പറഞ്ഞു. “പുരാതനകാലംതൊട്ട് ഇന്ത്യയുടെ ഉയർച്ചയ്ക്കും പതനത്തിനും സാക്ഷികളായവരാണ് ഹിന്ദുക്കൾ. ഇന്ത്യയെ ഹൈന്ദവസമൂഹത്തിൽനിന്ന് വേർപെടുത്താനാവില്ല. ഹിന്ദുക്കളായിരുന്നു എപ്പോഴും ഈ രാജ്യത്തിന്റെ കേന്ദ്രം. ഹിന്ദുക്കൾ സമുദായവാദികളോ പ്രതിയോഗികളോ അല്ലാത്തിടത്തോളം ഹിന്ദുക്കൾക്കുവേണ്ടി പ്രവർത്തിക്കുന്നതിൽ ആരും വൈമനസ്യം കാട്ടേണ്ടതില്ല. 2020-ൽ ഇന്ത്യ വൻശക്തിയാകുമെന്നാണു ലോകം പറയുന്നത്. പക്ഷേ, ഒരു ബുദ്ധിജീവിയുമായി ഞാൻ നടത്തിയ സംഭാഷണമാണ് ഞാനോർക്കുന്നത്. 2020-ൽ ഇന്ത്യയൊരു വിശിഷ്ടമായ രാജ്യമാവുമെന്നാണ് അദ്ദേഹം പറഞ്ഞത്.”-ജോഷി പറഞ്ഞു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. content highlights:RSS leader Bhaiyyaji Joshi, Hindu India
from mathrubhumi.latestnews.rssfeed https://ift.tt/2OEs5wQ
via
IFTTT
No comments:
Post a Comment