കാഞ്ഞങ്ങാട് നിന്ന് പുറത്തെത്തുന്നത് മതസൗഹാര്‍ദ്ദത്തെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ്. കാഞ്ഞാങ്ങാട് ഭഗവതിയുടെ തിരുനടയില്‍ വെച്ച് വിഷ്ണുപ്രസാദ് എന്ന യുവാവ് മേല്‍പ്പറമ്പ് ഷമിംമന്‍സിലെ രാജേശ്വരിയുടെ കഴുത്തില്‍ താലി ചാര്‍ത്തുകയായിരുന്നു. രാജേശ്വരിയുടെ മാതാപ്തിരാക്കളായ അബ്ദുള്ളയും ഖദീജയും ഇത് കണ്ട് മനം നിറഞ്ഞു. അബ്ദുള്ള-ഖദീജ ദമ്പതിമാരുടെ വളര്‍ത്തുമകളാണ് തഞ്ചാവൂരുകാരിയായ രാജേശ്വരി.
രാജേശ്വരിയുടെ അച്ഛനും അമ്മയും ചെറുപ്പത്തില്‍ തന്നെ മരിച്ചു. കാസര്‍കോടും മേല്‍പ്പറമ്പിലും കൂലിപ്പണിയെടുത്ത് ജീവിച്ച് വരികയായിരുന്നു രാജേശ്വരിയുടെ പിതാവ് ശരവണന്‍. അബ്ദുള്ളയുടെ കുന്നരിയത്തെ വീട്ടുവളപ്പിലും കൃഷിയിടത്തിലും ശരവണന്‍ ഏറെക്കാലം പണിയെടുത്തിരുന്നു. ഇങ്ങനെയാണ് രാജേശ്വരി അബ്ദുള്ളയുടെ വീട്ടില്‍ എത്തുന്നത്. അബ്ദുള്ളയുടെ മക്കള്‍ ഷമീമിനും നജീബിനും ഷെറീഫിനും ഒപ്പം അവരുടെ സഹോദരിയായി രാജേശ്വരിയും വളര്‍ന്നു.
വിവാഹ പ്രായമെത്തിയപ്പോള്‍ ആലോചനകള്‍ എത്തി. ഇതിനിടെ വിഷ്ണുവിന്റെ ആലോചന എത്തിയപ്പോള്‍ അബ്ദുള്ളയും വീട്ടുകാരും വിഷണുവിന്‌റെ കാര്യങ്ങള്‍ അന്വേഷിച്ചു. പുതിയകോട്ടയിലെ ബാലചന്ദ്രന്‍ജയന്തി ദമ്പതിമാരുടെ മകനാണ് വിഷ്ണു. കല്യാണം ക്ഷേത്രത്തില്‍ വെച്ച് നടത്തണമെന്ന് വേണമെന്ന് വിഷ്ണുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായക്കാര്‍ക്കുകൂടി കയറാവുന്ന കാഞ്ഞങ്ങാട്ടെ മന്യോട്ട് ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
from mangalam.com https://ift.tt/38Gog2k
via IFTTT
No comments:
Post a Comment