'' പണം കൊടുക്കാതെ ഓസിനു ഉപയോഗിക്കാന്‍ ഒരു ശരീരം, അത് ആണ് അയാള്‍ ഈ ബന്ധത്തില്‍ നിന്നും ആഗ്രഹിക്കുന്നത്.. ലെംഗികമായി, സുരക്ഷിതമായി ഉപയോഗിക്കാന്‍ ഒരു ശരീരവും ഇടവും..'; ചര്‍ച്ചയായി കല മോഹന്റെ കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 7, 2020

'' പണം കൊടുക്കാതെ ഓസിനു ഉപയോഗിക്കാന്‍ ഒരു ശരീരം, അത് ആണ് അയാള്‍ ഈ ബന്ധത്തില്‍ നിന്നും ആഗ്രഹിക്കുന്നത്.. ലെംഗികമായി, സുരക്ഷിതമായി ഉപയോഗിക്കാന്‍ ഒരു ശരീരവും ഇടവും..'; ചര്‍ച്ചയായി കല മോഹന്റെ കുറിപ്പ്

സ്ത്രീകള്‍ പലപ്പോഴും ചതിക്കപ്പെടാറുണ്ട്. ദമ്പതിമാര്‍ക്കിടയില്‍ ഭര്‍ത്താവ് ചതിക്കുന്നുണ്ടെന്ന് മനസിലായിട്ടും ഒന്നും പ്രതികരിക്കാനാവാത്ത സ്ത്രീകളുണ്ട്. ഇത്തരത്തില്‍ തനിക്ക് മുന്നില്‍ എത്തിയ രണ്ട് കേസുകളാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍ പങ്കുവെച്ചിരിക്കുന്നത്.

കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പ്;

സഹിക്കാന്‍ വയ്യ കലേച്ചി, ഞാന്‍ അയാളുടെ മൊബൈല്‍ എടുക്കണമെന്ന് വെച്ചു ചെയ്തതല്ല.. പക്ഷെ അതില് കണ്ട കാര്യങ്ങള്‍.. എന്റെ അടുത്ത സ്‌നേഹിതയും ആയിട്ടാണ് അയാളുടെ ബന്ധം.. ഭാര്തതാവിന്റെ ചതിയേക്കാള്‍ എന്റെ ഉറ്റ കൂട്ടുകാരിയുടെ മനോഭാവം ആണ് സഹിക്കാന്‍ പറ്റാത്തത്.. എത്ര വര്‍ഷത്തെ ബന്ധമാണ്.. മോള്‍ടെ പത്താം ക്ലാസ്സ് പരീക്ഷ, അച്ഛന്റെ അസുഖങ്ങള്‍, അമ്മയുടെ മാനസികാവസ്ഥ എല്ലാം കൂടി ഓര്‍ക്കുമ്പോള്‍ പ്രതികരിക്കാനോ അറിഞ്ഞെന്നു ഭവിക്കാനോ വയ്യ.. അഭിനയിച്ചു നില്‍ക്കുന്ന അവസ്ഥ.. സഹിക്കാന്‍ വയ്യ.. നെഞ്ച് പൊട്ടുവാ.. എന്ത് മാത്രം പണമാണ് അവള്‍ അദേഹത്തിന്റെ പക്കല്‍ നിന്നും വഹിച്ചിരിക്കുന്നത്.. പണം പോയത് പോട്ടെ.. പക്ഷെ.. എഴുതണം ഇതൊക്കെ.. ഇങ്ങനെ കൂട്ടുകാര്‍ ചതിക്കരുത്..

ഇതിന്റെ മറുവശം മറ്റൊരു കഥ..

ഭാര്തതാവ് മരിച്ചു, അദ്ദേഹത്തിന്റെ ജോലി കിട്ടി.. മറ്റൊരു വിവാഹമോ ജീവിതമോ മുന്നില് ഇല്ലായിരുന്നു. എങ്ങനെയും കുഞ്ഞിനെ വളര്‍ത്തി മുന്നോട്ടു പോകുക... എന്നിട്ടും ഓഫീസിലെ മേലുദ്യോഗസ്ഥനുമായി അടുപ്പമുണ്ടായി.. അദ്ദേഹം വിളിച്ച ഹോട്ടലില്‍, ആദ്യം ചെല്ലുമ്പോള്‍ മുട്ടിടിയ്ക്കുന്നുണ്ടായിരുന്നു. പക്ഷെ, അത്രയും ജീവനായി പോയി അങ്ങോട്ടു.. വളരെ പരുക്കന്‍ സ്വഭാവമുള്ള അദ്ദേഹം, എന്നെ സ്‌നേഹിക്കുന്നു എന്ന് തെറ്റിദ്ധരിച്ചു.. പഞ്ചാര അടിക്കാത്തവന്മാരോടുള്ള ആരാധന.. ഹോട്ടലില്‍, സ്വന്തം വീട്ടില്‍ ഒക്കെ കൂടി.. സാമ്പത്തികമായോ ഒന്നും ഒരിടപാടും ഇല്ലായിരുന്നു.. പ്രതിസന്ധി ഉണ്ടായപ്പോ പോലും അദ്ദേഹത്തോട് ചോദിച്ചിട്ടില്ല.. എന്റെ അമ്മ മരിച്ചു എല്ലാവരും വന്നിട്ടും അദ്ദേഹം മാത്രം വന്നില്ല. ഒന്ന് വിളിച്ചത് കൂടി ഇല്ല... ഞാന്‍ അദ്ദേഹത്തിനോട് വാതോരാതെ സംസാരിക്കുന്നത് അദ്ദേഹം ഒരല്‍പ്പം എങ്കിലും ശ്രദ്ധിച്ചിരുന്നില്ല എന്ന് ആ സമയങ്ങളില്‍ എനിക്കു മനസ്സിലായി.. അത്രയും ജീവനായിരുന്നു അമ്മ എനിക്കു.. ദിവസേന നൂറു മെസേജ് ഞാന്‍ അയക്കുമ്പോള്‍ മറുപടി തരാത്തത് അദ്ദേഹത്തിന്റെ രീതി എന്നാണ് അത് വരെ കരുതിയത്.. അമ്മ ഇല്ലാതായാല്‍ ഞാന്‍ എന്താകുമെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടില്ല.. അഥവാ, അതിന്റെ കാര്യം അയാള്‍ക്കില്ല.. എന്റെ മനസ്സ് അയാള്‍ കണ്ടിട്ടില്ല.. ലൈംഗികമായി, സുരക്ഷിതമായി ഉപയോഗിക്കാന്‍ ഒരു ശരീരവും ഇടവും..

മരണം കഴിഞ്ഞു ഞാന്‍ ഓഫീസില്‍ എത്തിയ ദിവസം അയാള്‍ എനിക്കു മെസ്സേജ് തന്നു, നമ്മുക്ക് കൂടേണ്ടേ എന്ന് ! ഞാന്‍ പൊട്ടിത്തെറിച്ചു.. മറുപടി വളരെ തണുപ്പന്‍ ആയിരുന്നു.. ''എന്നില്‍ നിന്നും പ്രണയം കൊതിക്കരുത്.. എനിക്കു നിന്നോടത് വരില്ല.. വെറുതെ കാണാന്‍ തോന്നില്ല.. അതെന്റെ ഭാര്യയോടും, അതിനു മുന്‍പ് കാമുകിയോടും മാത്രമേ തോന്നിയിട്ടുള്ളൂ.. '' പണം കൊടുക്കാതെ ഓസിനു ഉപയോഗിക്കാന്‍ ഒരു ശരീരം, അത് ആണ് അയാള്‍ ഈ ബന്ധത്തില്‍ നിന്നും ആഗ്രഹിക്കുന്നത്.. എത്ര കാടത്തം നിറഞ്ഞ മനോഭാവം ! പക്ഷെ പ്രതികരിക്കാന്‍ എനിക്കു എന്ത് അവകാശം...സമൂഹം ഉള്‍ക്കൊള്ളുമോ?

സ്ത്രീകള്‍ മാത്രമാണ് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത് എന്നും പറയാന്‍ വയ്യ.. അവളെയും കൊന്നു ഞാനും ചാവുമെന്നു പറഞ്ഞു മണ്ണെണ്ണ ഒഴിച്ച, കുത്തിക്കൊന്ന, എത്രയോ പുരുഷന്മാര്‍...
പ്രണയപക എന്നാലത് ആന പകയേക്കാള്‍ ഭയാനകമാണല്ലോ.. ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ ഉണങ്ങും.. പക്ഷെ ആത്മാവിനെ കുത്തികീറിയലത് മരണം വരെയുള്ള നീറ്റലാണ്.. മനുഷ്യന് മനുഷ്യനെ ചൂഷണം ചെയ്യാതെ ജീവിതം കൊണ്ടു പോകാന്‍ ഒരു സംസ്‌കാരം പുതിയതായി ഇനി ഉണ്ടാക്കി എടുക്കണം.. ഒന്ന് അഴിച്ചു പണിയണം.. തലപെരുക്കുമ്പോള്‍ അതേ ചിന്തിക്കാന്‍ തോന്നുള്ളു..

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്



from mangalam.com https://ift.tt/375Zkj1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages