കടുങ്ങല്ലൂർ: മുപ്പത്തടം ജലശുദ്ധീകരണശാലയിലേക്കുള്ള ഭൂഗർഭ വൈദ്യുതിലൈൻ സ്ഥാപിച്ചിരിക്കുന്നതിൽ കടുത്ത അനാസ്ഥ. ജലവിതരണ പൈപ്പിനൊപ്പം വൈദ്യുതിലൈൻ സ്ഥാപിച്ചിരിക്കുന്നതിനാൽ പൈപ്പിലെ അറ്റകുറ്റപ്പണി തടസ്സപ്പെട്ടു. കുഴിയെടുത്തപ്പോൾ 11 കെ.വി. ലൈൻ കണ്ടതോടെ ജോലിക്കാർ പണി നിർത്തിയതിനാലാണ് അപകടമുണ്ടാകാതിരുന്നത്. എന്നാൽ, പൈപ്പ് പൊട്ടിയ ഏലൂക്കര ഭാഗത്തേക്കുള്ള ജലവിതരണം തടസ്സപ്പെടുന്നതോടൊപ്പം ജലശുദ്ധീകരണശാലയുടെ പ്രവർത്തനവും നിർത്തിവയ്ക്കേണ്ടിവരും. മൂന്നുവർഷം മുമ്പാണ് മുപ്പത്തടം ജലശുദ്ധീകരണശാലയിലേക്ക് ഭൂഗർഭ വൈദ്യുതിലൈൻ സ്ഥാപിച്ചത്. എടയാർ സബ്സ്റ്റേഷനിൽനിന്ന് 11 കെ.വി. ലൈൻ ഇങ്ങനെ സ്ഥാപിക്കുന്നതോടെ ശുദ്ധീകരണശാലയിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതിതടസ്സം പരിഹരിക്കാൻ സാധിക്കുമെന്നാണ് പറഞ്ഞിരുന്നത്. കൃത്യമായി പദ്ധതി നടപ്പാക്കിയിരുന്നുവെങ്കിൽ എല്ലാത്തിനും പരിഹാരമാകുമായിരുന്നു. എന്നാൽ, പദ്ധതി നടത്തിപ്പിൽ കടുത്ത അനാസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നാണ് ഇപ്പോഴുണ്ടായ സംഭവങ്ങൾ വ്യക്തമാക്കുന്നത്. ഭൂഗർഭ വൈദ്യുതിലൈൻ 1.5 മീറ്റർ ആഴത്തിൽ കുഴിയെടുത്ത് സ്ഥാപിക്കണമെന്നായിരുന്നു നിബന്ധന. അന്ന് പലസ്ഥലങ്ങളിലും ആഴം കുറവായതോടെ പരിസരവാസികൾ പണി തടസ്സപ്പെടുത്തിയിരുന്നു. മുപ്പത്തടം സ്വദേശി സക്കീർ ഇതുസംബന്ധിച്ച് ജല അതോറിറ്റി അസി. എക്സിക്യുട്ടീവ് എൻജിനീയർ മുതൽ വകുപ്പുമന്ത്രിക്ക് വരെ പരാതിയും നൽകിയിരുന്നു. എന്നാൽ, അതൊന്നും മാനിക്കാതെ പണി തുടരുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മുപ്പത്തടം ശുദ്ധീകരണശാലയിൽനിന്ന് ഏലൂക്കര ഭാഗത്തേക്ക് വെള്ളം വിതരണംചെയ്യുന്ന പൈപ്പ് പൊട്ടി. ഇതിൽ അറ്റകുറ്റപ്പണികൾ നടത്താനാണ് കരാർ തൊഴിലാളികൾ കുഴിയെടുത്തത്. ഇതിനിടെ, പൈപ്പിനോടു ചേർന്ന് പ്ലാസ്റ്റിക് പൈപ്പ് കണ്ടതോടെ അവർ പണി നിർത്തി. പരിശോധിച്ചപ്പോഴാണ് അത് 11 കെ.വി. വൈദ്യുതിലൈനാണെന്ന് അറിഞ്ഞത്. പണിയായുധങ്ങൾകൊണ്ട് അതിൽ പൊട്ടൽ സംഭവിച്ചിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നത് വലിയ അപകടമായിരുന്നു. കരാറുകാരൻ ഈ വിവരം അസി. എൻജിനീയറെ അറിയിച്ചു. ഇനി പൈപ്പിലെ തകരാർ മാറ്റണമെങ്കിൽ വൈദ്യുതിബന്ധം വിച്ഛേദിക്കണം. ശനിയാഴ്ച രാവിലെ മൂന്നുമണിക്കൂർ ശുദ്ധീകരണശാലയുടെ പ്രവർത്തനം നിർത്തിവയ്ക്കാനാണ് തീരുമാനം. ഇതിനിടെ പൈപ്പിലെ ചോർച്ചമാറ്റി ജലവിതരണം പുനഃസ്ഥാപിക്കും. Content HIghlights:11 KV underground line and water connection, miraculous escape for workers Kochi
from mathrubhumi.latestnews.rssfeed https://ift.tt/31zw3wh
via
IFTTT
No comments:
Post a Comment