മുന്‍ സഹപാഠിയുടെ ദൃശ്യങ്ങള്‍ കുളിമുറിയില്‍ ഒളിക്യാമറ വെച്ച് പകര്‍ത്തി; ഭീഷണി പെടുത്തി പണം തട്ടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 25, 2020

മുന്‍ സഹപാഠിയുടെ ദൃശ്യങ്ങള്‍ കുളിമുറിയില്‍ ഒളിക്യാമറ വെച്ച് പകര്‍ത്തി; ഭീഷണി പെടുത്തി പണം തട്ടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ബെംഗളൂരു: മുന്‍ സഹപാഠിയുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തി യുവാവ് പണം ആവശ്യപ്പെടുകയായിരുന്നു. മധ്യപ്രദേശ് സ്വദേശിയായ ദീപക് കുമാര്‍(30) എന്നയാളാണ് അറസ്റ്റിലായത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളേജ് പഠന കാലത്ത് വെച്ചാണ് ദീപകും യുവതിയും പരിചയത്തിലായത്.

കഴിഞ്ഞ വര്‍ഷം ബംഗളൂരിലെ സ്വകാര്യ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്ന ദീപകും യുവതിയും വീണ്ടും പരിചയം പുതുക്കി. ഒക്ടോബറില്‍ ദീപകിന്റെ കെ ആര്‍ പുരത്തുള്ള വീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ദീപക് യുവതിയറിയാതെ ബാത്റൂമില്‍ ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു.

പിന്നീട് വ്യാജ ഇമെയില്‍ വഴിയും, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ വഴി ദീപക് യുവതിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ യുവതി പ്രതികരിച്ചില്ല. തുടര്‍ന്ന് ക്യാമറ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് വഴി യുവതിക്ക് അയച്ചു കൊടുത്തു. പത്ത് ദിവസത്തിനുള്ളില്‍ മൂന്ന് ലക്ഷം രൂപ തന്നില്ലെങ്കില്‍ വീഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിനു പിന്നില്‍ ദീപക്കാണെന്നു മനസിലായ യുവതി ഇയാളെ ഫോണ്‍ വിളിച്ചെങ്കിലും ഓഫ് ആക്കുകയായിരുന്നു . പിന്നീട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ദീപക് പിടിയിലായത്



from mangalam.com https://ift.tt/3a6AMIN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages