'ട്രംപ് ഇന്ത്യയിലുള്ളതുവരെ ഞങ്ങള്‍ ക്ഷമിക്കും' ബിജെപി നേതാവിന്റെ പ്രസംഗം ; വെടിയേറ്റ് 11 വയസുകാരന്‍ ആറുമണിക്കൂര്‍ വഴിയില്‍ കിടന്നു ; മക്കള്‍ക്കു ഭക്ഷണം വാങ്ങാന്‍ പോയ പിതാവും തെരുവില്‍ വെടിയേറ്റു മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 25, 2020

'ട്രംപ് ഇന്ത്യയിലുള്ളതുവരെ ഞങ്ങള്‍ ക്ഷമിക്കും' ബിജെപി നേതാവിന്റെ പ്രസംഗം ; വെടിയേറ്റ് 11 വയസുകാരന്‍ ആറുമണിക്കൂര്‍ വഴിയില്‍ കിടന്നു ; മക്കള്‍ക്കു ഭക്ഷണം വാങ്ങാന്‍ പോയ പിതാവും തെരുവില്‍ വെടിയേറ്റു മരിച്ചു

ന്യൂഡല്‍ഹി: സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ വംശീയകലാപം 2002-ല്‍ ഗുജറാത്തിലുണ്ടായതായിരുന്നു. ആ കലാപത്തിന്റെ മാതൃകയിലേക്കാണു രാജ്യതലസ്ഥാനം നീങ്ങുന്നതെന്ന് ഇന്നലെ ഡല്‍ഹിയില്‍ അരങ്ങേറിയ അക്രമങ്ങള്‍ സൂചിപ്പിക്കുന്നു. ഞായറാഴ്ച െവെകിട്ട് ഇരു ചേരികളായി തിരിഞ്ഞ് ആരംഭിച്ച അക്രമം ഇന്നലെ പുലര്‍ച്ചെയും രാവിലെയുമായി കലാപകലുഷിത രീതിയിലേക്കു മാറി. പേരു ചോദിച്ച് ആളുകളെ തെരഞ്ഞെുപിടിച്ചു സംഘടിതമായി അക്രമിക്കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകരെപ്പോലും വെറുതേ വിട്ടില്ല. വസ്ത്രം അഴിച്ചുള്ള പരിശോധന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍െപ്പടെയുള്ളവര്‍ക്കു നേരിടേണ്ടി വന്നു. വടക്കുകിഴക്കല്‍ ഡല്‍ഹിയിലെ ഗോകുല്‍പുരിയായിരുന്നു ഇന്നലെ കലാപത്തിന്റെ കേന്ദ്രം. അവിടെ ഗലികള്‍ തോറും ചേരിതിരിഞ്ഞ് ആള്‍ക്കൂട്ടം സംഘടിതമായി ആക്രമിച്ചു. ഒരു വിഭാഗത്തിനുനേരേയായിരുന്നു അക്രമങ്ങളധികവും. നിരവധി പെട്രോള്‍ ബങ്കുകള്‍ക്കു തീയിട്ടു. ഇന്നലെ രാവിലെമാത്രം അമ്പതിലധികം വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. ഗോകുല്‍പുരിയില്‍ ടയര്‍ മാര്‍ക്കറ്റ് കത്തിച്ചു. മൗജ്പൂരില്‍ ഇ-റിക്ഷയില്‍ സഞ്ചരിച്ചവര്‍ക്കുനേരേ ആക്രമണമുണ്ടായി. ഇവരെ കൊള്ളയടിച്ചു. കലാപം പടരുമ്പോഴും നിഷ്‌ക്രിയരായി നോക്കിനില്‍ക്കുകയാണ് ഡല്‍ഹി പോലീസ്.

പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ക്കുനേരേ കലാപകാരികള്‍ വെടി വെച്ചു

കലാപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ വ്യാപക അക്രമമാണുണ്ടായത്. മൗജ്പുരില്‍ പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ക്കുനേരേ കലാപകാരികള്‍ വെടിയുതിര്‍ത്തു. പരുക്കേറ്റ ഇയാളെ ജി.ടി.ബി. ആശുപത്രിയിലേക്കു മാറ്റി. ദുര്‍ഗാപുരി ചൗക്കില്‍ എന്‍.ഡി.ടിവിയുടെ മാധ്യമപ്രവര്‍ത്തക ഉള്‍പ്പടെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റു. ടിവി 9 റിപ്പോര്‍ട്ടര്‍ക്കും മര്‍ദനമേറ്റു. കര്‍വാല്‍ നഗറില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ െകെയേറ്റം ചെയ്തു. മൗജ്പൂരിലേക്കു പോകുന്നതിനു ജാഫറാബാദില്‍ എന്തിനു വെന്നന്നു ചോദിച്ചായിരുന്നു അക്രമം. ജാഫറാബാദില്‍ ടിവി 9 ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്കു രക്ഷപ്പെടാനായതു വസ്ത്രം ഉരിഞ്ഞു കാണിക്കാന്‍ തയാറായതുകൊണ്ടാണ്.

പേരു ചോദിച്ചു വളഞ്ഞ ജനക്കൂട്ടേത്താടു പേരും മറ്റും വ്യക്തമാക്കിയെങ്കിലും അവര്‍ തൃപ്തരായില്ല. നിര്‍ബന്ധപൂര്‍വം വസ്ത്രമഴിച്ചു പരിശോധിച്ചെന്നും ഇത്തരമൊരു അനുഭവം ആദ്യമാണെന്നും വിശ്വസിക്കുന്ന മതത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടതായാണ് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

വെടിയേറ്റ 11 വയസുകാരനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് പോലും ലഭിച്ചില്ല

വെടിവയ്പ്പും ക്രൂരമര്‍ദ്ദനങ്ങളും അരങ്ങേറിയ മൗജ്പൂരിലും ജാഫറാബാദിലും പരുക്കേറ്റവരുമായി പോയ ആംബുലന്‍സുകള്‍ക്കുനേരേയും കലാപകാരികള്‍ അക്രമം അഴിച്ചുവിട്ടു. മൗജ്പൂരില്‍ രണ്ട് ആംബുലന്‍സുകള്‍ അടിച്ചുതകര്‍ത്തു. പലയിടത്തും ആളുകളെ ചുമന്നും െബെക്കിലുമാണ് ആശുപത്രിയിലെത്തിച്ചത്. ഗോകുല്‍പുരിയില്‍ വെടിയേറ്റ 11 വയസുകാരനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സഹായംപോലും ലഭിച്ചില്ല. പ്രദേശത്തേക്കുള്ള ഗതാഗതം തടഞ്ഞ കലാപകാരികള്‍ ആംബലന്‍സ് കടത്തിവിട്ടില്ല. ആറു മണിക്കൂറിനുശേഷമെത്തിയ പോലീസാണ് ബാലനെ ആശുപത്രിയിലാക്കിയത്. അതുവെര ചോരവാര്‍ന്നു വഴിയോരത്തു ബന്ധുക്കളുടെ പരിചരണയില്‍ കിടക്കുകയായിരുന്നു കുട്ടി.

മക്കള്‍ക്കു ഭക്ഷണം വാങ്ങാന്‍ പോയ പിതാവും തെരുവില്‍ വെടിയേറ്റു വീണു

മക്കള്‍ക്കു ഭക്ഷണം വാങ്ങാന്‍ പോയ പിതാവും തെരുവില്‍ വെടിയേറ്റു വീണു. പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ മരിച്ച മുഹമ്മദ് ഫുര്‍ക്കാന്‍ ഭക്ഷണം വാങ്ങാനായി പുറത്തേക്കു പോയതായിരുന്നു. ഫുര്‍കാന്‍ മരിച്ചതായി വിശ്വസിക്കാനാകുന്നില്ലെന്നു സഹോദരന്‍ മുഹമ്മദ് ഇമ്രാന്‍ വിതുമ്പിക്കൊണ്ടു പറഞ്ഞു. കരകൗശല വ്യാപാരം നടത്തുന്ന ഇരുവരും വളരെ അടുപ്പത്തിലായിരുന്നു. കലാപം ഏറ്റവും രൂക്ഷമായ കര്‍ദാംപുരിയിലെ ജഫ്രാബാദിനോടു ചേര്‍ന്നാണു ഇവരുടെ കുടുംബം താമസിക്കുന്നത്. പ്രതിഷേധംമൂലം കടകളെല്ലാം അടച്ചിരുന്നതിനാല്‍ കുട്ടികള്‍ക്കു ഭക്ഷണം വാങ്ങാനായി അവന്‍ പുറത്തേക്കുപോയതായിരുന്നു.

പിന്നീട് ആരോ ഫോണില്‍വിളിച്ച് ഫുര്‍കാന് കാലില്‍ വെടിയേറ്റതായും ജി.ടി.ബി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പറഞ്ഞു. പിന്നാലെ തുടരെ ഫോണ്‍കോളുകളെത്തി. ഞാന്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും സഹോദരന്‍ മരിച്ചിരുന്നു. മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോയാല്‍ രക്ഷിക്കാനാകുമോയെന്നു ഞാന്‍ ഡോക്ടര്‍മാരോടു ചോദിച്ചു. എന്നാല്‍, ഒരു സാധ്യതയുമില്ലായിരുന്നു.-മുഹമ്മദ് ഇമ്രാന്‍ പറഞ്ഞു. ഒരു മകനും മകളുമടക്കം രണ്ടു കൊച്ചുകുട്ടികളാണു ഫുര്‍കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കലാപം ആളിക്കത്തിച്ച് വ്യാജ പ്രചരണങ്ങളും

വ്യാജപ്രചാരണങ്ങളും കലാപം ആളിക്കത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ചില പ്രദേശങ്ങളില്‍ അക്രമമുണ്ടായെന്നും കൂട്ടത്തോടെ ആളുകള്‍ കൊല്ലപ്പെട്ടെന്നും ഉള്‍പ്പെടെ നിരവധി വ്യാജപ്രചാരണങ്ങളാണ് ഉണ്ടാകുന്നത്. വ്യാജ വാര്‍ത്തയ്ക്കു ബലം നല്‍കാന്‍ ചിലര്‍ ചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ, ഇത്തരം നീക്കങ്ങള്‍ക്കു തടയിടാന്‍ ഒരിടത്തുനിന്നും ഒരു ശ്രമവും ഉണ്ടാകുന്നില്ല.

'യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലുള്ളതുവരെ ഞങ്ങള്‍ ക്ഷമിക്കും' കുഴപ്പമുണ്ടാക്കിയത് ബിജെപി നേതാവിന്റെ ഈ പ്രസംഗം

രാജ്യതലസ്ഥാനത്തു കലാപം പൊട്ടിപ്പുറപ്പെട്ടതിനു പിന്നില്‍ ബി.ജെ.പി. നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനവും പ്രകോപനപരമായ പ്രസംഗവും. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ബന്ദ് ആഹ്വാനം അനുസരിച്ച് ജാഫറാബാദില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന സമരത്തിനെതിരേയാണു കപില്‍ മിശ്ര വിദ്വേഷ പ്രസംഗം നടത്തിയത്. ശനിയാഴ്ച രാത്രി സ്ത്രീകള്‍ ആരംഭിച്ച സമരത്തിനെതിരേ ഞായറാഴ്ച ഉച്ചയോടെയാണു കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ റാലി നടത്തിയത്.

സമരക്കാര്‍ ഇരിക്കുന്നതിനു സമീപമെത്തിയ റാലി പോലീസ് തടഞ്ഞെങ്കിലും അവിടെവച്ച് കപില്‍ മിശ്ര പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. ''പ്രതിഷേധക്കാര്‍ ഡല്‍ഹിയില്‍ പ്രശ്‌നങ്ങള്‍ക്കു ശ്രമിക്കുകയാണ്. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലുള്ളതുവരെ ഞങ്ങള്‍ ക്ഷമിക്കും. മൂന്നു ദിവസം സമയം പോലീസിനു നല്‍കുന്നു. അതിനുള്ളില്‍ സമരക്കാരെ ഒഴിപ്പിക്കണം. അല്ലെങ്കില്‍ ഒഴിപ്പിക്കാന്‍ ഞങ്ങള്‍ക്കറിയാം. ഇതു പോലീസിനുള്ള അന്ത്യശാസനമാണ്''- കപില്‍ മിശ്ര പ്രസംഗത്തില്‍ പറഞ്ഞു.

ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സാക്ഷിനിര്‍ത്തിയായിരുന്നു ഭീഷണി. ഈ പ്രസംഗത്തിന് പിന്നാലെയാണ് സി.എ.എ. അനുകൂല പ്രകടനത്തില്‍ പങ്കെടുത്തവരും സമരക്കാരും തമ്മില്‍ കല്ലേറും സംഘര്‍ഷവുണ്ടായത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടമായി വിശേഷിപ്പിച്ചതിനെത്തുടര്‍ന്നു കപില്‍ മിശ്രയെ 48 മണിക്കൂര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രചാരണത്തില്‍നിന്നു വിലക്കിയിരുന്നു.

ബി.ജെ.പി. മുന്‍ മേയറും എഴുത്തുകാരനും ചിന്തകനുമായ രമേശ്വര്‍ മിശ്രയുടെ മകനാണ് കപില്‍ മിശ്ര. ആംആദ്മിയില്‍ അരവിന്ദ് കെജ്‌രിവാളിനൊപ്പം രാഷ്ട്രീയത്തിലിറങ്ങിയ കപില്‍ മിശ്ര 2015-ല്‍ ആം ആദ്മി മന്ത്രിസഭയില്‍ അംഗവുമായിരുന്നു. പിന്നീട് കെജ്‌രിവാളുമായി തെറ്റിപ്പിരിഞ്ഞാണ് ബി.ജെ.പിയിലെത്തിയത്. ഇത്തവണ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ മോഡല്‍ ടൗണ്‍ മണ്ഡലത്തില്‍നിന്നു ബി.ജെ.പി. ടിക്കറ്റില്‍ മത്സരിച്ച കപില്‍ മിശ്ര ആംആദ്മി സ്ഥാനാര്‍ഥിയോടു തോറ്റിരുന്നു.



from mangalam.com https://ift.tt/32y5mZd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages