ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.പി. ശശി തരൂർ. ലോക്സഭയിലെ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിപ്രസംഗത്തിൽ തന്നെയും ജമ്മു കശ്മീരിനെയും ബന്ധപ്പെടുത്തി മോദി നടത്തിയ പരാമർശങ്ങളാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. കൂടാതെ, പ്രധാനമന്ത്രി നടത്തിയ പ്രസംഗം ചരിത്രം വളച്ചൊടിച്ചു കൊണ്ടുള്ളതാണെന്നും തരൂർ ആരോപിച്ചു. ട്വിറ്ററിലൂടെയാണ് തരൂരിന്റെ പ്രതികരണം. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെ കുറിച്ച് പരാമർശിക്കവേയാണ് തരൂരിന്റെ പേര് മോദി ഉപയോഗിച്ചത്. ശശി തരൂർജീ, നിങ്ങൾ ജമ്മു കശ്മീരിന്റെ മരുമകനാണ്. നിങ്ങൾ ജാഗ്രത കാണിക്കണമെന്നായിരുന്നു മോദിയുടെ വാക്കുകൾ. തരൂരിന്റെ അന്തരിച്ച ഭാര്യ സുനന്ദ പുഷ്കർ ജമ്മു കശ്മീർ സ്വദേശിനിയാണ്. ഇത് പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു മോദിയുടെ പരാമർശം. പ്രധാനമന്ത്രിയുടെ തേനൊലിപ്പിച്ചു കൊണ്ടുള്ള പ്രസംഗത്തിൽ നാലുവട്ടം എന്റെ പേര് പരാമർശിക്കപ്പെട്ടതിൽ മിഥ്യാഭിമാനം തോന്നണോ അതോ ആഹ്ലാദിക്കണോ എന്നറിയില്ല. എന്നാൽ ചരിത്രത്തിന്റെ കാറ്റാടിയന്ത്രത്തിന്റെ ഗതി മാറ്റാൻ അദ്ദേഹം തുടർച്ചയായി ശ്രമിക്കുന്നതിൽ എനിക്ക് തീരെ സന്തോഷം തോന്നുന്നില്ല. മാത്രവുമല്ല, പവിത്രമായ ഒരു ഭരണഘടനാസന്ദർഭത്തെ വെറും രാഷ്ട്രീയപ്രസംഗത്തിനുള്ള വേദിയാക്കി ചുരുക്കുകയും ചെയ്തു- തരൂർ ആരോപിച്ചു. അദ്ദേഹം(മോദി) ചോദിച്ചു, ഭരണഘടനയെ പ്രതിരോധിക്കുന്നവർ എന്തിനാണ് 370-ാം അനുച്ഛേദത്തെ പിന്തുണയ്ക്കുന്നതെന്ന്... എന്റെ മറുപടി ഇതാണ്. 370-ാം അനുച്ഛേദം ഭരണഘടനയിലുള്ളതാണ്. അതിനോടുള്ള ബഹുമാനം ഭരണഘടനയോടുള്ള ബഹുമാനത്തിന്റെ ഭാഗമാണ്- തരൂർ ട്വീറ്റിൽ വ്യക്തമാക്കി. He asked why those who defend the Constitution supported Article 370. I got up to reply that was because Article 370 was in the Constitution& respect for it was part of our respect for the Constitution (&the democratic processes it provides for which were disregarded on Art.370.) — Shashi Tharoor (@ShashiTharoor) February 6, 2020 ഞാൻ കശ്മീരിന്റെ മരുമകനാണെന്ന് ഓർമിപ്പിക്കാൻ യോഗ്യനാണ് പ്രധാനന്ത്രിയെന്ന് കരുതുന്നു. അഭിമാനമുള്ള മരുമകനെന്ന നിലയിൽ ഞാൻ ചോദിക്കുകയാണ്. എപ്പോഴാണ് കശ്മീരിൽ സാധാരണ നില പുനഃസ്ഥാപിക്കപ്പെടുന്നത്. എപ്പോഴാണ് തടവിലാക്കപ്പെട്ട അവരുടെ രാഷ്ട്രീയനേതാക്കൾ മോചിപ്പിക്കപ്പെടുന്നത്. എപ്പോഴാണ് ഇന്റർനെറ്റ് സേവനം പൂർണമായി പുനഃസ്ഥാപിക്കുക- എന്നും തരൂർ ആരാഞ്ഞു. The PrimeMinister saw fit to remind me that I was a son-in-law of Kashmir. As a proud damaad, I ask when Kashmiris will have normalcy restored, when their detained political leaders will be freed, & when Internet will be fully restored so they can enjoy the rights we all have. — Shashi Tharoor (@ShashiTharoor) February 6, 2020 content highlights:shashi tharoor criticises prime minister narendra modi
from mathrubhumi.latestnews.rssfeed https://ift.tt/2S4qJxv
via
IFTTT
No comments:
Post a Comment