സാര്‍സിനെയും മറികടന്ന് കൊറോണ; ചൈനയില്‍ മാത്രം 800 മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 8, 2020

സാര്‍സിനെയും മറികടന്ന് കൊറോണ; ചൈനയില്‍ മാത്രം 800 മരണം

ബെയ്ജിങ്ങ്:സാർസിനെയും മറികടന്ന് കൊറോണ വൈറസ് ചൈനയിലുടനീളം സംഹാര താണ്ഡവമാടുകയാണ്. ഞായറാഴ്ച വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 800 പേരാണ് ചൈനയിൽ മരിച്ചത്. 2000-03 കാലഘട്ടത്തിൽ ലോകത്ത് ഭീതി വിതച്ച സാർസിനെ തുടർന്ന്774 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കൊറോണഇനിയും നിയന്ത്രണവിധേയമാകാത്തതിനാൽ മരണ സംഖ്യ ഉയരാനാണ് സാധ്യത. മരിച്ചവരിൽ 780 പേരും ചൈനയിലെ ഹുബേയിൽ നിന്നുള്ളവരാണ്.ചൈനയ്ക്ക് പുറമെ 30തോളം രാജ്യങ്ങളിൽ കൊറോണ ബാധിച്ചിട്ടുണ്ട്. മൊത്തം 37,547 പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. യു.എ.ഇ.യിൽ രണ്ടുപേർക്ക് കൂടി സ്ഥിരീകരിച്ചു ദുബായ്: യു.എ.ഇ.യിൽ രണ്ടുപേർക്കുകൂടി കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഒരു ഫിലിപ്പീൻസ് സ്വദേശിക്കും ഒരു ചൈനക്കാരനുമാണ് പുതുതായി രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ യു.എ.ഇ.യിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഏഴായി. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ സിറ്റിയിൽനിന്ന് എത്തിയ നാലംഗ ചൈനീസ് കുടുംബത്തിനാണ് ആദ്യമായി രോഗം ബാധിച്ചതായി തിരിച്ചറിഞ്ഞത്. പിന്നീട് ഒരു ചൈനാ പൗരനുകൂടി ബാധിച്ചതായി കണ്ടെത്തി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രാലയം അറിയിച്ചു. ലുലു ജീവനക്കാർ സുരക്ഷിതർ കൊറോണ വൈറസ് പടർന്ന സാഹചര്യത്തിൽ ചൈനയിലും ഹോങ്കോങ്ങിലുമുള്ള ലുലു ഗ്രൂപ്പിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ് കോർപ്പറേറ്റ് കമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. മലയാളികൾ ഉൾപ്പെടെ ഇരുനൂറിലധികം ഇന്ത്യക്കാരായ ജീവനക്കാരാണ് ലുലുവിന് ചൈനയിലും ഹോങ്കോങ്ങിലുമായുള്ളത്. ചെയർമാൻ എം.എ. യൂസഫലിയുടെ പ്രത്യേക നിർദേശപ്രകാരം ഇവർക്കാവശ്യമായ മാസ്ക് അടക്കമുള്ള എല്ലാ സംരക്ഷിതകവചങ്ങളും എത്തിച്ചുകൊടുത്തിട്ടുണ്ടെന്നും മീഡിയ വിഭാഗം അറിയിച്ചു. ജീവനക്കാരുമായി അബുദാബിയിൽ നിന്ന് നിരന്തര സമ്പർക്കം പുലർത്തുന്നുമുണ്ട്. യു.എസിന്റെ പത്തുകോടി ഡോളർ സഹായം കൊറോണ വൈറസ് ബാധയെ നേരിടാൻ ചൈനയ്ക്കും മറ്റുരാജ്യങ്ങൾക്കുമായി പത്തുകോടി ഡോളറിന്റെ (ഏകദേശം 715 കോടി രൂപ) സഹായം വാഗ്ദാനം ചെയ്ത് യു.എസ്. ചൈന വളരെ മികച്ചരീതിയിലാണ് വിഷയം കൈകാര്യംചെയ്തതെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശംസിച്ചു. വിലക്ക് ശക്തമാക്കി ഹോങ് കോങ്, ലംഘിച്ചാൽ പിഴയും തടവും ചൈനയിൽനിന്നെത്തുന്നവർക്ക് രണ്ടാഴ്ചത്തേക്ക് നിർബന്ധവിലക്കേർപ്പെടുത്തി ഹോങ് കോങ് ഉത്തരവിറക്കി. ഹോങ് കോങ്ങിലെത്തുന്ന വിദേശപൗരന്മാർ ഹോട്ടൽമുറികളിലോ സർക്കാർ നടത്തുന്ന കേന്ദ്രങ്ങളിലോ കഴിയണം. തദ്ദേശവാസികൾ അത്യാവശ്യങ്ങൾക്കല്ലാതെ വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നും ഭരണകൂടം നിർദേശം നൽകി. നിയമം ലംഘിക്കുന്നവർക്ക് പിഴയും തടവുശിക്ഷയും നൽകും. മുഖാവരണത്തിന് ക്ഷാമം കൊറോണ വൈറസിൽനിന്ന് സംരക്ഷണം നൽകാനാവുന്ന മുഖാവരണങ്ങൾക്കും മറ്റ് അനുബന്ധ മെഡിക്കൽ ഉപകരണങ്ങൾക്കും ആഗോളതലത്തിൽ ക്ഷാമമനുഭവപ്പെടുന്നതായി ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസൂസ്. ഐ ഫോണിന്റെ നിർമാണം നടത്തുന്ന ഫോക്സ്കോൺ കമ്പനി തങ്ങളുടെ ഷെൻജെനിലെ ഫാക്ടറിയിൽ മുഖാവരണങ്ങളുടെ നിർമാണമാരംഭിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. കപ്പലുകളിൽക്കുടുങ്ങി ഏഴായിരത്തോളംപേർ ടോക്യോ/ഹോങ് കോങ്: കൊറോണ വൈറസ് ബാധയെത്തുടർന്ന് ടോക്യോയിലും ഹോങ് കോങ്ങിലും സമുദ്രത്തിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിൽ പുറത്തിറങ്ങാനാകാതെ കഴിയുന്നത് ഇന്ത്യക്കാരുൾപ്പെടെ ഏഴായിരത്തിലേറെപ്പേർ. ടോക്യോയിൽ യോക്കോഹാമയിൽ നിരീക്ഷണത്തിലുള്ള ഡയമണ്ട് പ്രിൻസസെന്ന കപ്പലിൽ ആറ് ഇന്ത്യക്കാരുൾപ്പെടെ 3,700-ലേറെപ്പേരാണുള്ളത്. ഇതിൽ 64 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോങ് കോങ് തുറമുഖത്തുള്ള വേൾഡ് ഡ്രീം കപ്പലിലുള്ളത് 3600-ലേറെപ്പേർ. ഇതിലാർക്കും വൈറസ് ബാധയില്ലെങ്കിലും നേരത്തേ ഈ കപ്പലിൽ യാത്രചെയ്ത എട്ടുപേർക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യവും വൈറസ് ബാധിച്ചവരുടെ എണ്ണവും 1. ചൈന-34,546 2. ഹോങ് കോങ്-26 3. മക്കാവു-10 4. ജപ്പാൻ-89 5. സിങ്കപ്പൂർ-33 6. തായ്ലാൻഡ്-32 7. ദക്ഷിണ കൊറിയ-24 8. ഓസ്ട്രേലിയ-15 9. ജർമനി-13 10. യു.എസ്.-12 11. തയ്വാൻ-16 12. മലേഷ്യ-15 13. വിയറ്റ്നാം-13 14. ഫ്രാൻസ്-06 15. യു.എ.ഇ.-05 16. കാനഡ-06 17. ഫിൻലൻഡ്-01 18. ഇന്ത്യ-03 19. ഫിലിപ്പീൻസ്-03 20. റഷ്യ-02 21. ഇറ്റലി-03 22. ബ്രിട്ടൻ-03 23. ബെൽജിയം-01 24. നേപ്പാൾ-01 25. ശ്രീലങ്ക-01 26. സ്വീഡൻ-01 27. സ്പെയിൻ-01 28. കംബോഡിയ-01 Content Highlight: Coronavirus death toll 800 in Chinaovertakes Sars


from mathrubhumi.latestnews.rssfeed https://ift.tt/31HZGLJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages