ചൈനയില്‍ അതിവേഗം പടര്‍ന്ന് കൊറോണ; മരണം 304 ആയി; വുഹാനില്‍ നിന്നും രണ്ടാമത്തെ ഇന്ത്യന്‍ സംഘം ഡല്‍ഹിയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 1, 2020

ചൈനയില്‍ അതിവേഗം പടര്‍ന്ന് കൊറോണ; മരണം 304 ആയി; വുഹാനില്‍ നിന്നും രണ്ടാമത്തെ ഇന്ത്യന്‍ സംഘം ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: ചൈനയില്‍ കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വുഹാനില്‍ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മുന്നൂറോളം പേരാണ് വിമാനത്തില്‍ ഉള്ളത്. രാവിലെ എട്ട് മുപ്പതോടെ വിമാനം ഡല്‍ഹിയില്‍ എത്തും. മലയാളി വിദ്യാര്‍ത്ഥികളും വിമാനത്തിലുണ്ട്.

ഇന്നലെ 324 പേരെ ഇന്ത്യ തിരികെ എത്തിച്ചിരുന്നു. 42 മലയാളികളാണ് ആദ്യ സംഘത്തില്‍ ഉണ്ടായിരുന്നത്. ചൈനയില്‍ നിന്നും മടങ്ങി എത്തിയവരെ മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാംപിലും ആണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് എത്തുന്നവരെയും വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം ക്യാംപിലേക്ക് തന്നെയാവും കൊണ്ടുപോവുക. 14 ദിവസം ഇവരെ നിരീക്ഷിക്കും. മടങ്ങി എത്തുന്നവര്‍ ഒരു മാസത്തേക്ക് പോതു ചടങ്ങുകളില്‍ പങ്കെടുക്കരുത് എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ചൈനയില്‍ കൊറോണ ബാധിച്ച് ഇന്നലെ 45 പേര്‍കൂടി മരിച്ചു. ഇതോടെ ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 304 ആയി. പുതിയതായി 2590 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കുന്നു. 14380 പേരാണ് രോഗം ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്.



from mangalam.com https://ift.tt/394t1CJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages