ക്രൈസ്ചര്‍ച്ച് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചുവരവ്: 235 ന് കീവിസ് പുറത്ത്, ഇന്ത്യയ്ക്ക് ഏഴു റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 29, 2020

ക്രൈസ്ചര്‍ച്ച് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചുവരവ്: 235 ന് കീവിസ് പുറത്ത്, ഇന്ത്യയ്ക്ക് ഏഴു റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ്

ക്രൈസ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് അവിശ്വസനീയ തിരിച്ചുവരവ്. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 242 റണ്‍സിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന്റെ ഇന്നിങ്‌സ് 235 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് ഏഴു റണ്‍സ് ലീഡ് ആയി. ഇന്ത്യയുടെ തിരിച്ചുവരവിന് കളമൊരുക്കിയത് നാല് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷമിയും മൂന്നു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയും രണ്ട് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ്.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് റണ്‍സെന്ന നിലയിലാണ്. മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ എന്നിവരാണ് ക്രീസില്‍.

വിക്കറ്റ് നഷ്ടമാകാതെ 63 റണ്‍സെന്ന നിലയില്‍ ആദ്യ ഇന്നിങ്ങ്‌സിന്റെ രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. സ്‌കോര്‍ 66 ല്‍ നില്‍ക്കെ 77 പന്തില്‍ 30 റണ്‍സെടുത്ത ഓപ്പണര്‍ ഡോം ബ്ലന്‍ഡലിന്റെ വിക്കറ്റാണ് ആദ്യം വീണത്. ബ്ലന്‍ഡലിനെ ഉമേഷ് യാദവ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. തൊട്ടുപിന്നാലെ 69 റണ്‍സില്‍ എത്തിയപ്പോള്‍ നായകന്‍ കെയ്ന്‍ വില്യംസണെ ഋഷഭിന്റെ കകൈകളില്‍ എത്തിച്ച് ബുമ്രയും മടക്കി. മൂന്നാം വിക്കറ്റില്‍ റോസ് ടെയ്‌ലറും ടോം ലാതവും സ്‌കോര്‍ബോര്‍ഡ് 100 കടത്തിയെങ്കിലും 109 റണ്‍സില്‍ എത്തിയപ്പോള്‍ 15 റണ്‍സ് സമ്പാദ്യവുമായി ടെയ്‌ലര്‍ മടങ്ങി. ജഡേജയാണ് ടെയ്‌ലറെ കൂടാരം കയറ്റിയത്. 122 പന്തില്‍ 52 റണ്‍സെടുത്ത ടോം ലാതവും വാലറ്റത്ത് 63 പന്തില്‍ 49 റണ്‍സെടുത്ത കെയ്ല്‍ ജാമീസണുമാണ് ന്യൂസിലന്‍ഡിനെ ഏഴു റണ്‍സ് അകലെ എത്തിച്ചത്.

ഹെന്റി നിക്കോളാസ്( 14 റണ്‍സ്), ബിജെ വെയ്റ്റിങ്ങ്(പൂജ്യം) കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം(26 റണ്‍സ്), ടിംസൗത്തി(പൂജ്യം), നീല്‍ വാഗ്നര്‍(21 റണ്‍സ്) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ട്രന്റ് ബോള്‍ട്ട് ഒരു റണ്‍സുമായി പുറത്താകാതെ നിന്നു.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് 242 റണ്‍സിനാണ് അവസാനിച്ചത്. കെയ്ല്‍ ജാമീസനാണ് അഞ്ചു വിക്കറ്റ് നേട്ടത്തോടെ ഇന്ത്യയെ തരിപ്പണമാക്കിയത്.



from mangalam.com https://ift.tt/2vj2ZgU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages