ഇത്രയും സ്വത്തുള്ള അയ്യപ്പന് 16 ആഭരണങ്ങളേയുള്ളോ?- ആശ്ചര്യപ്പെട്ട് ജസ്റ്റിസ് എന്‍.വി രമണ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 7, 2020

ഇത്രയും സ്വത്തുള്ള അയ്യപ്പന് 16 ആഭരണങ്ങളേയുള്ളോ?- ആശ്ചര്യപ്പെട്ട് ജസ്റ്റിസ് എന്‍.വി രമണ

ന്യൂഡൽഹി: ഇത്രയും നേർച്ചപ്പണവും സംഭാവനകളും ലഭിക്കുന്ന അയ്യപ്പസ്വാമിക്ക് 16 ആഭരണങ്ങളേയുള്ളോയെന്ന് സുപ്രീംകോടതി. തിരുവാഭരണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച വിഷയം പരിശോധിക്കവേയാണ് ജസ്റ്റിസ് എൻ.വി. രമണ അദ്ഭുതം പ്രകടിപ്പിച്ചത്. തിരുവാഭരണത്തിൽ എന്തെല്ലാമുണ്ടെന്ന് ചോദിച്ചപ്പോൾ 16 ഇനങ്ങളാണെന്നുപറഞ്ഞ് സംസ്ഥാന സർക്കാരിനുവേണ്ടി അറ്റോർണി ജനറൽ അവയുടെ പേരുകൾ വായിക്കുമ്പോഴായിരുന്നു കോടതിയുടെ സംശയം. എന്നാൽ, അയ്യപ്പന്റെ ആഭരണം ഇതുമാത്രമല്ലെന്നും ഇത് വർഷത്തിലൊരിക്കൽമാത്രം അണിയിക്കാൻ അച്ഛനെന്ന നിലയിൽ പന്തളം രാജാവ് കൊടുത്തയക്കുന്നതാണെന്നും മുതിർന്ന അഭിഭാഷകൻ കെ. രാധാകൃഷ്ണൻ അറിയിച്ചു. തിരുവാഭരണക്കേസ്: സത്യവാങ്മൂലത്തിലെ ഒപ്പ് പത്തനംതിട്ട ജില്ലാജഡ്ജി പരിശോധിക്കും ശബരിമലയിലെ തിരുവാഭരണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഹർജിക്കാരന്റെ ഒപ്പിനെച്ചൊല്ലി തർക്കമുയർന്നതിനെ തുടർന്ന് ഹർജിക്കാരനായ രേവതിനാൾ പി. രാമവർമ രാജയുടെ ഒപ്പും സത്യവാങ്മൂലവും പരിശോധിച്ച് ഉറപ്പുവരുത്താൻ പത്തനംതിട്ട ജില്ലാ ജഡ്ജിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി. വക്കാലത്തും സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് അഭിഭാഷകർ തമ്മിൽ തർക്കമുണ്ടായപ്പോഴാണ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഇപ്പോൾ 100 വയസുള്ള രാമവർമ രാജ ആശുപത്രിയിലാണെങ്കിലും ഫോണിൽ സംസാരിക്കാവുന്ന സ്ഥിതിയാണെന്നും ആവശ്യമെങ്കിൽ അദ്ദേഹത്തെ സുപ്രീംകോടതിയിലെത്തിക്കാമെന്നും അഭിഭാഷകൻ സായി ദീപക് അറിയിച്ചു. ശബരിമലയിൽ നടത്തിയ ദേവപ്രശ്നം ചോദ്യംചെയ്ത് രാമവർമരാജ 2007-ൽ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. ഈ ഹർജിയിൽ വാദം കേൾക്കവേയാണ് തിരുവാഭരണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ചപ്രശ്നം കോടതിക്കു മുന്നിലെത്തിയത്. Content Highlights:Sabarimala thiruvabharanam case Supreme court


from mathrubhumi.latestnews.rssfeed https://ift.tt/374QMct
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages