കൊറോണ വൈറസ്: മരണം 1368 ആയി, ലോകമൊട്ടാകെ 60,286 പേര്‍ക്ക് വൈറസ് ബാധ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 12, 2020

കൊറോണ വൈറസ്: മരണം 1368 ആയി, ലോകമൊട്ടാകെ 60,286 പേര്‍ക്ക് വൈറസ് ബാധ

ബെയ്ജിങ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ചുള്ള മരണം 1368ആയി. ചൊവ്വാഴ്ച 242 പേർകൂടി മരിച്ചു. ഇവർവൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിൽനിന്നുള്ളവരാണ്. ഒട്ടാകെ 60,286 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ പലപേരുകളിൽ അറിയപ്പെടുന്നതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാൻ ലോകാരോഗ്യസംഘടന കൊറോണവൈറസിന് കഴിഞ്ഞദിവസം കോവിഡ്-19എന്ന പ്രത്യേക പേര് നൽകിയിരുന്നു. വൈറസ് ബാധ ഫെബ്രുവരിയിൽ ഏറ്റവുംകൂടിയ നിലയിലെത്തി മെല്ലെ കുറയാൻ തുടങ്ങുമെന്നാണ് ചൈനയിലെ വൈറോളജിസ്റ്റുകൾ പറയുന്നത്. അതേസമയം, വാക്സിൻ കണ്ടെത്താൻ 18 മാസമെങ്കിലും വേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടന പറയുന്നു. ലോകത്തെമ്പാടുമായി വിവിധ ലാബുകളിൽ നിരന്തരഗവേഷണങ്ങളാണ് നടക്കുന്നത്. ചൈനയ്ക്കുപുറമേ യു.കെ, യു.എസ്, ഓസ്ട്രേലിയ, എന്നിവിടങ്ങളിലാണ് പ്രധാനമായും ഗവേഷണങ്ങൾ നടക്കുന്നത്. ചൈനയ്ക്ക് പുറത്ത് സിംഗപ്പുരിലും ഹോങ്കോങിലുമാണ് ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തത്. Content Highlights:Coronavirus live updates, China's Hubei reports more new cases


from mathrubhumi.latestnews.rssfeed https://ift.tt/2OPvKs6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages