ബംഗലുരു: കാവേരി നദി സംരക്ഷണം ലക്ഷ്യമിട്ട് പിരിച്ചെടുത്ത പരിപാടിയുടെ കണക്ക് കാണിക്കാന്‍ ആത്മീയ ഗുരുവിനോട് കര്‍ണാടകാ ഹൈക്കോടതി. ആത്മീയതയൊക്കെ കോടതിക്ക് കീഴിലാണെന്നും കാവേരി കോളിംഗ് പരിപാടിക്കായി പിരിച്ചെടുത്ത പണത്തിന്റെ സ്രോതസ്സും കാണിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് ഗുരു ജഗ്ഗി വാസുദേവിനോടാണ്. കാവേരി നദി സംരക്ഷണത്തിനായി കര്‍ഷകരില്‍ നിന്നും അടക്കം ജഗ്ഗിയുടെ ഇഷാ ഫൗണ്ടേഷന്‍ പിരിച്ചെടുത്തത് വന്‍ തുകയായിരുന്നു. ചീഫ് ജസ്റ്റീസ് അഭയ് ഒക്കെയുടെ ബഞ്ചാണ് കണക്ക് കാണിക്കാന്‍ ആവശ്യപ്പെട്ടത്.
ഏതു നിയമം അനുസരിച്ചാണ് പണപ്പിരിവ് നടത്തിയതെന്നും നിര്‍ബ്ബന്ധിത പിരിവല്ലെന്ന് കാണിക്കാന്‍ തക്ക രേഖകള്‍ കൈവശമുണ്ടോയെന്നും ചോദിച്ച കോടതി ആത്മീയതയുടെ പേരില്‍ എന്താണ് ഈ കാട്ടിക്കൂട്ടുന്നതെന്നും ചോദിച്ചു. അടുത്ത മാസം 12 ന് മുമ്പ് കാരണം കാണിക്കാന്‍ സര്‍ക്കാരിനും കോടതി നോട്ടീസ് നല്‍കി. സംഘടന പണം പിരിക്കുമ്പോള്‍ സര്‍ക്കാര്‍ ഇടപെടാതിരുന്നത് എന്താണെന്നായിരുന്നു ചോദ്യം.
from mangalam.com https://ift.tt/2QYFVKO
via IFTTT
No comments:
Post a Comment