ഇറാന്‍-യുഎസ് സംഘർഷം: ഗള്‍ഫ് മേഖലയില്‍ അതീവജാഗ്രത, വിമാന സർവീസുകള്‍ നിര്‍ത്തിവെച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 7, 2020

ഇറാന്‍-യുഎസ് സംഘർഷം: ഗള്‍ഫ് മേഖലയില്‍ അതീവജാഗ്രത, വിമാന സർവീസുകള്‍ നിര്‍ത്തിവെച്ചു

വാഷിങ്ടൺ: ഇറാഖിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ഗൾഫ് മേഖലയിൽ അതീവ ജാഗ്രതാ നിർദേശം. ഗൾഫ് മേഖലയിൽ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇറാഖ്, ഇറാൻ, പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ തുടങ്ങിയ രാജ്യങ്ങളുടെവ്യമാതിർത്തിക്കുള്ളിൽ പ്രവേശിക്കരുതെന്ന് യുഎസ് യാത്രാവിമാനങ്ങൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ കർശന നിർദേശം നൽകി. ഇറാൻ ആക്രമണത്തിന് പിന്നാലെ എണ്ണ വിലയും കുതിച്ചുയർന്നിട്ടുണ്ട്. ബുധനാഴ്ച പുലർച്ചയോടെയാണ് ഇറാഖിലെ അൽ ആസാദ്, ഇർബിൽ എന്നീ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രണം നടത്തിയത്. ഇറാൻറെമേജർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതിനെ തുടർന്ന് പ്രതികാര നടപടിയെന്ന നിലയിലായിരുന്നു ഇത്. ഇറാഖിൽ നിന്ന് യുഎസ്സൈന്യത്തെ ഉടൻ പിൻവലിക്കണമെന്ന് ആക്രമണത്തിന് പിന്നാലെ ഇറാൻ ആവശ്യപ്പെട്ടു. തങ്ങൾക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാൽ യുഎസിന്റെ സഖ്യകക്ഷികളേയും വെറുതെ വിടില്ലെന്നും ഇറാൻ സൈന്യം അറിയിച്ചു. ഇതിനിടെ ചില നാറ്റൊ സഖ്യരാജ്യങ്ങൾ തങ്ങളുടെ സൈനിക ഉദ്യോഗസ്ഥരെ ഇറാഖിൽ നിന്ന് നീക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. Content Highlights:USA civil flights banned over the Gulf, Iraq and Iran


from mathrubhumi.latestnews.rssfeed https://ift.tt/2QyrApC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages