കമ്മിഷണറുടെ ഉത്തരവിനു പുല്ലുവില , മാനദണ്ഡം ലംഘിച്ച് എക്‌സൈസ് ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം, ഭരണകക്ഷി യൂണിയന്‍ അംഗങ്ങള്‍ക്ക് പ്രത്യേക പരിഗണന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 27, 2020

കമ്മിഷണറുടെ ഉത്തരവിനു പുല്ലുവില , മാനദണ്ഡം ലംഘിച്ച് എക്‌സൈസ് ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം, ഭരണകക്ഷി യൂണിയന്‍ അംഗങ്ങള്‍ക്ക് പ്രത്യേക പരിഗണന

തൊടുപുഴ: എക്‌സൈസ് കമ്മിഷണറുടെ ഉത്തരവ് കാറ്റില്‍ പറത്തി ഇടുക്കിയില്‍ എക്‌സൈസ് ജീവനക്കാര്‍ക്കു കൂട്ട സ്ഥലംമാറ്റം. ഭരണകക്ഷി യൂണിയനില്‍ പെടാത്തവരെ തെരഞ്ഞുപിടിച്ചാണു സ്ഥലം മാറ്റിയതെന്ന് ആരോപണമുണ്ട്. ചെക് പോസ്റ്റ് ടേണ്‍ മാറുന്നെന്ന പേരില്‍ ഇറങ്ങിയ ഉത്തരവില്‍ 85 ഉദ്യോഗസ്ഥരെയാണു സ്ഥലം മാറ്റിയിരിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു സ്ഥലംമാറ്റമെന്നും ആരോപണമുണ്ട്.

എക്‌സൈസ് കമ്മിഷണര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ അനുസരിച്ച് ചെക് പോസ്റ്റുകളില്‍ ആറുമാസവും മറ്റ് ഓഫീസുകളില്‍ ഒന്നര വര്‍ഷവും പൂര്‍ത്തിയാക്കിയരെയുമാണു സ്ഥലം മാറ്റുക. എന്നാല്‍ ഇതിനു വിരുദ്ധമായി ചെക് പോസ്റ്റുകളില്‍ നിയമിച്ച് ഒരുമാസം പോലുമാകാത്തവരെയും ഓഫീസുകളില്‍ മൂന്നുമാസം മുതല്‍ ആറുമാസം വരെ മാത്രം പൂര്‍ത്തിയായവരെയും 60 മുതല്‍ നൂറുകിലോമീറ്റര്‍ വരെ അകലേയ്ക്കാണു സ്ഥലമാറ്റിയത്. വനിതാ ജീവനക്കാരെ വരെ ഇത്തരത്തില്‍ സ്ഥലം മാറ്റിയിട്ടുണ്ട്.

അതേസമയം പീരുമേട്ടിലും തൊടുപുഴയിലും സര്‍വീസില്‍ കയറിയ അന്നുമുതല്‍ ഒരേ തസ്തികയില്‍ പത്തുവര്‍ഷം വരെ ജോലി ചെയ്യുന്ന ജീവനക്കാരുമുണ്ട്. പീരുമേട്ടില്‍ ജോലിയില്‍ കയറിയ ഒരു എക്‌സൈസ് െ്രെഡവര്‍ ആറുവര്‍ഷമായി ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നു. അതേ ഓഫീസില്‍ ജോലിക്കു കയറിയ ഒരു വനിതാ ജീവനക്കാരിയെ എട്ടു വര്‍ഷത്തിനുശേഷം അടുത്തിടെ സ്ഥലമാറ്റിയെങ്കിലും ഭരണ സ്വാധീനത്താല്‍ ഈ ഓഫീസില്‍ തന്നെ തുടരുകയാണ്.കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടെ ഭരണകക്ഷി യൂണിയനില്‍പ്പെട്ടയാളല്ലെന്ന കാരണത്താല്‍ പത്തുതവണ വരെ സ്ഥലംമാറ്റം കിട്ടിയ ഉദ്യോഗസ്ഥരുമുണ്ട്. ചെക് പോസ്റ്റ് നിയമനങ്ങളില്‍ കൃത്യമായ സീനിയോരിറ്റി പാലിക്കണമെന്ന എക്‌സൈസ് കമ്മിഷണറുടെ സര്‍ക്കുലറും പാലിച്ചിച്ചിട്ടില്ല.

ഇടുക്കി ജില്ലയിലെ ചെക് പോസ്റ്റുകളായ ചിന്നാര്‍, ബോഡിമെട്ട്, കമ്പംമെട്ട്, കുമളി ചെക് പോസ്റ്റുകളിലേക്കുള്ള നിയമനങ്ങളില്‍ ജില്ലാ തലത്തിലുള്ള സീനിയോരിറ്റി പാലിക്കണമെന്നും ഒരേ ചെക് പോസ്റ്റുകളില്‍ തുടര്‍ച്ചയായി നിയമനം കൊടുക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. എന്നാല്‍ ഇത് അട്ടിമറിച്ച് ഭരണകക്ഷി യൂണിയനില്‍പ്പെട്ടവരെയും യൂണിയന്‍ നേതാക്കളെയുമാണ് തിരക്കുള്ള ചെക് പോസ്റ്റുകളായ ചിന്നാര്‍, ബോഡിമെട്ട്, കുമളി എന്നിവിടങ്ങളില്‍ നിയമിച്ചിരിക്കുന്നത്. ഇത്തരം ചെക് പോസ്റ്റുകളില്‍ നിരവധി തവണ ജോലി ചെയ്തവരെയും സര്‍വീസില്‍ കയറി ഒരുവര്‍ഷംപോലും പൂര്‍ത്തിയാകാത്ത ആളുകളെയുമാണ് വീണ്ടും നിയമിച്ചിരിക്കുന്നത്. ചെക് പോസ്റ്റ് ഡ്യൂട്ടിക്കിടെ അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ട ജീവനക്കാരെ വീണ്ടും ചെക് പോസ്റ്റ് ഡ്യൂട്ടിക്കായി നിയോഗിക്കരുതെന്ന ഉത്തരവും ലംഘിക്കപ്പെട്ടു. ഹൈറേഞ്ചിലെ ചില ചെക് പോസ്റ്റുകളില്‍ ആരോപണ വിധേയരായ പലരും ഭരണസ്വാധീനം ഉപയോഗിച്ചു ജോലി ചെയ്യുന്നുണ്ട്. ഇതിനെതിരേ ജീവനക്കാര്‍ കോടതിയേയും മന്ത്രിയെയും കമ്മിഷണറെയും സമീപിക്കാനുള്ള ഒരുക്കത്തിലുമാണ്.

എന്നാല്‍ മാനദണ്ഡം പാലിച്ചാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരിക്കുന്നതെന്ന് ഇടുക്കി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ജി. പ്രദീപ് പറഞ്ഞു. ചിലരെ പ്രത്യേക സാഹചര്യത്തില്‍ സ്ഥലം മാറ്റിയിട്ടുണ്ടെന്നും ഇതില്‍ കമ്മിഷണറുടെ ഉത്തരവ് ബാധകമല്ലെന്നും ജി. പ്രദീപ് പറഞ്ഞു.

പി.ആര്‍. പ്രശാന്ത്



from mangalam.com https://ift.tt/3aNSHoH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages