ഭരണഘടനാ തലവന്‍ താന്‍ തന്നെയെന്ന് ഗവര്‍ണര്‍ ; പോര് തുടരുന്നതിനിടയില്‍ സിപിഎമ്മിന്റെ കേന്ദ്രക്കമ്മറ്റിയോഗം തിരുവനന്തപുരത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 16, 2020

ഭരണഘടനാ തലവന്‍ താന്‍ തന്നെയെന്ന് ഗവര്‍ണര്‍ ; പോര് തുടരുന്നതിനിടയില്‍ സിപിഎമ്മിന്റെ കേന്ദ്രക്കമ്മറ്റിയോഗം തിരുവനന്തപുരത്ത്

തിരുവനന്തപുരം: സര്‍ക്കാരുമായി തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ എത്തി നില്‍ക്കുമ്പോഴും അയയാതെ ഗവര്‍ണര്‍. താന്‍ തന്നെയാണ് സംസ്ഥാനത്തെ ഭരണഘടനാ തലവനെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പൗരത്വ നിയമത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ തെറ്റില്ല. എന്നാല്‍ ഇക്കാര്യം തന്നെ അറിയിക്കണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമം സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമിടയിലുണ്ടാക്കിയ ഭിന്നത തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിനെച്ചൊല്ലി ഇന്നലെ പൊട്ടിത്തെറിയായി മാറിയിരുന്നു. ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്നതു െവെകിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, താന്‍ റബര്‍ സ്റ്റാമ്പല്ലെന്നു തുറന്നടിച്ചു. നാട്ടുരാജാക്കന്മാര്‍ക്കു മുകളില്‍ ഉണ്ടായിരുന്നതുപോലെ സര്‍ക്കാരിനു മീതെ റസിഡന്റ് ഇല്ലെന്ന് ഓര്‍മ വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി െവെകിയില്ല. ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ തീരുമാനം െവെകിയാല്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു പാസാക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി.

അതിനിടയില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടയില്‍ ഇക്കാര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം കേന്ദ്രക്കമ്മറ്റിയോഗം ഇന്ന് ചേരും. ഇഎംഎസ് അക്കാദമിയിലാണ് സിപിഎമ്മിലന്റെ യോഗം. മൂന്ന് ദിവസം നീളുന്ന യോഗത്തില്‍. പൗരത്വ ഭേദഗതി നിയമ പ്രതിഷേധം എങ്ങിനെ മുമ്പോട്ട് കൊണ്ടുപോകണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യോഗം തീരുമാനം എടുക്കും. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിപിഎം കേരളത്തില്‍ യോഗം ചേരുന്നത്.

പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് കേരളം നടത്തുന്ന രീതിയിലുള്ള പ്രതിഷേധം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളും പിന്തുടരണമെന്ന ആവശ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവരും. കേരളത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരാനും യോഗം തീരുമാനിക്കും. കേരളത്തെ കേന്ദ്രം ഒറ്റപ്പെടുത്തുന്നു എന്ന വികാരം ശക്തമാക്കും.



from mangalam.com https://ift.tt/2uX6Hfv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages