സാമ്പത്തീക പ്രതിസന്ധിയും പൗരത്വ ഭേദഗതിയും ദേശീയ പൗരത്വ റജിസ്റ്ററും ഉള്‍പ്പെടെ അടുത്തകാലത്ത് ഇന്ത്യയെ വിറപ്പിച്ച അനേകം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യയെ നയിക്കാന്‍ നരേന്ദ്രമോഡിയെ പോലെ തല്‍ക്കാലം മറ്റൊരാളില്ലെന്ന് സര്‍വേ ഫലം. അടുത്തകാലത്ത് ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി എന്ന നിലയില്‍ മോഡിയുടെ പ്രഭാവത്തിന് കാര്യമായ കുറവ് വരുത്തുന്നില്ലെന്നും ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ പോലും ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തുമെന്നും ഇന്ത്യാ ടുഡേയും കാര്‍വി ഇന്‍സൈറ്റും നടത്തിയ സര്‍വേ പറയുന്നു.
അതേസമയം ബിജെപി സര്‍ക്കാരിന്റെ പുതിയ നയങ്ങളില്‍ ഒരു കോട്ടവും ഇല്ലെന്നല്ല. സാമ്പത്തീക മാന്ദ്യവും പൗരത്വ ഭേദഗതി പ്രശ്‌നങ്ങളും മോഡിയുടെ പിന്തുണയ്ക്ക് മൂന്ന് ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോള്‍ ഇന്ത്യയെ നയിക്കാന്‍ പ്രാപ്തിയുള്ള മോഡിയെക്കാള്‍ മിടുക്കനായ ഒരാള്‍ക്ക് വേണ്ടി കാത്തിരിക്കണമെന്ന് തന്നെ സാരം. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാലും മൂന്നൂറിന് മുകളില്‍ ബിജെപിയ്ക്ക് സീറ്റ് കിട്ടുമെന്നും കോണ്‍ഗ്രസിന് 108 സീറ്റുകളേ കിട്ടൂ എന്നും സര്‍വേ പറയുന്നു. ശിവസേന സഖ്യം വിട്ടു പോയതിനാല്‍ എന്‍ഡിഎയ്ക്ക് കുറവ് വന്നാലും 50 സീറ്റുകളില്‍ താഴെയേ അതു വരു. പക്ഷേ അത് യുപിയ്ക്ക് 15 സീറ്റുകളുടെ നേട്ടമേ ഉണ്ടാക്കിക്കൊടൂക്കൂ എന്നാണ് സര്‍വേയിലെ വിവരം.
പങ്കെടുത്ത ഭൂരിപക്ഷവും പ്രധാനമന്ത്രിയായി മോഡി തന്നെ മികച്ചത് എന്ന് പ്രതികരിച്ചു. എന്നാല്‍ എന്‍ഡിഎയ്ക്ക് വന്‍ വോട്ടുചോര്‍ച്ചയും സര്‍വേ പ്രവചിക്കുന്നുണ്ട്. യുപിഎയുടെ വോട്ടു വിഹിതം വര്‍ദ്ധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അത് അധികാരം പിടിക്കാന്‍ പോരായെന്നും പറയുന്നുണ്ട്. ബിജെപി കുടുംബാധിപത്യം ആരോപിച്ച് പരിഹസിക്കാറുണ്ടെങ്കിലും കോണ്‍ഗ്രസിന് ഇപ്പോഴും ആശ്രയം രാഹുല്‍ തന്നെയാണെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഒന്നാമതായി രാഹുലും രണ്ടാമതായി പ്രിയങ്കയും സര്‍വേയില്‍ മുന്നിലെത്തിയപ്പോള്‍ ഇവര്‍ക്ക് പിന്നിലാണ് സോണിയ. തൊട്ടുപിന്നില്‍ മന്‍മോഹന്‍ സിംഗും സച്ചിന്‍ പൈലറ്റിനെയുമാണ് കോണ്‍ഗ്രസിന് ആശ്രയമായി സര്‍വേയില്‍ പങ്കെടുത്തവര്‍ കാണുന്നത്.
from mangalam.com https://ift.tt/2GjXnog
via IFTTT
No comments:
Post a Comment