കൊച്ചി: മരടില്‍ ഫ്‌ളാറ്റ് പൊളിക്കുന്നതിനെതിരേ നാട്ടുകാര്‍ നടത്തുന്ന നിരാഹാര സമരത്തില്‍ സമവായവുമായി സര്‍ക്കാര്‍. ജനുവരി 11,12 തീയതികളില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാനിരിക്കെ മന്ത്രി എ സി മൊയ്തീന്‍ സമരക്കാരുമായി ഇന്ന് ചര്‍ച്ച നടത്തും. പ്രതിഷേധങ്ങള്‍ക്ക് ഇടിയിലും സര്‍ക്കാര്‍ പൊളിക്കാനുള്ള നടപടികളുമായി മുമ്പോട്ട് പോകുകയാണ്. നിശ്ചയിച്ച സമയക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ സുഹാസ് വ്യക്തമാക്കിയിട്ടുണ്ട്. നാട്ടുകാര്‍ ഇന്ന് മന്ത്രി വിളിച്ചിരിക്കുന്ന യോഗത്തില്‍ വലിയ പ്രതീക്ഷയാണ് വെയ്ക്കുന്നത്.
ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഒഴിപ്പിക്കല്‍ നടപടിക്ക് നേരത്തേ നോട്ടീസ് കിട്ടിയവരാണ് സമരവുമായി എത്തിയത്. ഫ്ളാറ്റിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കാണ് ഒഴിയാന്‍ നിര്‍ദേശം നല്‍കിയത്. ഇതോടെയാണ് നാട്ടുകാര്‍ സമരത്തിലേക്ക് എത്തിയത്. നെട്ടൂരിലെ ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റിന് സമീപം ഇന്നലെയാണ് നിരാഹാര സമരം തുടങ്ങിയത്. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ കടുത്ത സമര പരിപാടികളിലേക്ക് നീങ്ങാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. റോഡ് ഉപരോധം പോലെയുള്ള കാര്യമാണ് ആലോചിക്കുന്നത്.
സമരം ശക്തമായ സാഹചര്യത്തിലാണ് മന്ത്രി പ്രതിഷേധക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. രണ്ടു സമരസമിതി പ്രവര്‍ത്തകരെയാണ് ക്ഷണിച്ചിട്ടുള്ളത്. വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരത്താണ് യോഗം. അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍, പൊളിക്കല്‍ ചുമതലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍, പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍, മരട് നഗരസഭാ അദ്ധ്യക്ഷ എന്നിവര്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കും.
ഫ്‌ളാറ്റുകള്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ദിവസം നെട്ടൂരില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ വ്യാപാരികളും തീരുമാനിച്ചിട്ടുണ്ട്. ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുമ്പുള്ള ഒഴിപ്പിക്കല്‍ നടപടി ആറു മണിക്കൂര്‍ നീളുമെന്നാണ് കണക്കുകൂട്ടല്‍. ട്രയല്‍ റണ്ണും നടത്തിയ ശേഷമായിരിക്കും പൊളിക്കല്‍. സ്‌ഫോടക വസ്തുക്കള്‍ അങ്കമാലിയിലെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച ഇവ ഫ്‌ളാറ്റില്‍ എത്തിക്കും.
വിജയ് സ്റ്റീല്‍സാണ് ഫ്‌ളാറ്റ് സ്‌ഫോടനത്തിലൂടെ പൊളിക്കുക. സ്‌ഫോടനം നടത്താന്‍ പെട്രോളിയം ആന്റ് എക്‌സ്പ്‌ളോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ സാങ്കേതിക അനുമതിയും നല്‍കിയിട്ടുണ്ട്. 25 ലേറെ സുരക്ഷാ മാനദണ്ഡങ്ള്‍ മുന്‍ നിര്‍ത്തിയാണ് ഈ അനുമതി. സമീപപ്രദേശത്ത് താമസിക്കുന്ന 200 മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ താമസക്കാരെ ഒഴിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുന്നുണ്ട്. പൊളിക്കല്‍ സംബന്ധിച്ച വിവരം പോലീസ്, ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ അതാതു വകുപ്പുകളെ വിവരം അറിയിച്ചിരിക്കുകയാണ്.
from mangalam.com https://ift.tt/37q7684
via IFTTT
No comments:
Post a Comment