കുറവിലങ്ങാട്ട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 31, 2020

കുറവിലങ്ങാട്ട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു

കുറവിലങ്ങാട്: തടി കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. എം.സി. റോഡില്‍ വെമ്പള്ളി, കാളികാവ് സെന്റ് സെബാസ്റ്റിയന്‍സ് പള്ളിക്കു മുന്നില്‍ അര്‍ധരാത്രിയായിരുന്നു അപകടം.

കുറവിലങ്ങാട് ഭാഗത്തുനിന്നുവന്ന സ്വിഫ്റ്റ് ഡിസയര്‍ കാര്‍ എതിര്‍ദിശയില്‍വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന തിരുവാതുക്കല്‍, വേളൂര്‍ സ്വദേശികളായ അഞ്ചുപേരും തല്‍ക്ഷണം മരിച്ചു. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്‍മാരുമാണു മരിച്ചത്. കാര്‍ ഡ്രൈവര്‍ വേളൂര്‍, ഉള്ളത്തില്‍പ്പടി അര്‍ജുന്‍ പ്രവീണ്‍ (19), പ്രഭ എന്നിവരാണു മരിച്ചവരില്‍ രണ്ടുപേരെന്നു പോലീസ് പറഞ്ഞു. ഡ്രൈവറെക്കൂടാതെ മുന്‍സീറ്റിലിരുന്നയാളാണു മരിച്ച പുരുഷന്‍മാരില്‍ ഒരാള്‍. സ്ത്രീകള്‍ മൂന്നുപേരും പിന്‍സീറ്റ് യാത്രികരായിരുന്നു. കോട്ടയം സ്വദേശിനി ഉഷാ തോമസിന്റെ പേരിലുള്ള കാര്‍ കോട്ടയം ആര്‍.ടി. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തതിട്ടുള്ളതാണ്.

കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ടു കാര്‍ വരുന്നതുകണ്ടു ലോറി നിര്‍ത്തിയിട്ടെങ്കിലും അപകടം ഒഴിവാക്കാനായില്ല. ലോറിയിലേക്ക് ഇടിച്ചു കയറിയ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. വൈകാതെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണു യാത്രക്കാരെ പുറത്തെടുത്തത്. കുറവിലങ്ങാട്, ഏറ്റുമാനൂര്‍ പോലീസും കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും ഹൈവേ പട്രോളിങ് സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.



from mangalam.com https://ift.tt/2uUhHKo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages