ബാഗ്ദാദ്: കടുത്ത തണുപ്പിനെ അവഗണിച്ച് ഹിറ്റ്‌ലറുടെ ജര്‍മനിയെ പ്രതിരോധിക്കാന്‍ സോവിയറ്റ് ചെമ്പട മുന്നേറുന്ന സമയം. അന്ന് മിഖായേല്‍ ഇസഖോവിസ്‌കിയുടെ യുദ്ധകാല കവിത ''കത്യൂഷ'' പേരാളികള്‍ക്ക് കരുത്തായി. െസെനിക സേവനത്തിനു പോയ പ്രിയതമനെ കാത്തിരിക്കുന്ന പ്രണയിനിയെക്കുറിച്ചായിരുന്നു അതിലെ വരികള്‍. ആ കവിത യുദ്ധമേഖലയെ ആകെ ഉണര്‍ത്തി. പിന്നീട് തങ്ങളുടെ പ്രിയപ്പെട്ട റോക്കറ്റിന് മറ്റൊരു പേര് തേടേണ്ടിവന്നില്ല സോവിയറ്റ് െസെന്യത്തിന്. അവര്‍ പേരിട്ടു: കത്യൂഷ.
ബുധനാഴ്ച ബാഗ്ദാദിലെ അതീവ സുരക്ഷാമേഖലയായ ഗ്രീന്‍ സോണിലേക്ക് പതിച്ച രണ്ടു റോക്കറ്റുകളും ഇതേ ഗണത്തില്‍പ്പെട്ടതായിരുന്നു. സര്‍ക്കാര്‍ കെട്ടിടങ്ങളും വിദേശകാര്യ ഓഫീസുകളും അടങ്ങുന്ന മേഖലയിലേക്കാണു റോക്കറ്റ് പതിച്ചത്. അമേരിക്കന്‍ എംബസിക്കു കേവലം നൂറ് മീറ്റര്‍ അകലെ.ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവദിത്വവും ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, അമേരിക്കന്‍ സേനാ താവളങ്ങളെ ഉന്നമിട്ടുള്ള ഇറാന്റെ മിെസെല്‍ ആക്രമണങ്ങള്‍ക്കു പിന്നാലെ നടന്ന ഈ സംഭവം അതിന്റെ തുടര്‍ച്ചയാണെന്നാണു വിലയിരുത്തലുകള്‍.
രണ്ടാം ലോകയുദ്ധകാലത്ത് സോവിയറ്റ് യൂണിയനാണ് കത്യൂഷ റോക്കറ്റുകള്‍ ആദ്യമായി ഉപയോഗിക്കുന്നത്. സ്റ്റാലിന്റെ ആയുധപ്പുരയിലെ കരുത്തനായും കത്യൂഷ പേരെടുത്തു. ''സ്റ്റാലിന്റെ ഓര്‍ഗണ്‍'' എന്നായിരുന്നു കത്യൂഷയുടെ ഇരട്ടപ്പേര് തന്നെ. ഡെന്മാര്‍ക്കും ഫിന്‍ലന്‍ഡും ഫ്രാന്‍സും നോര്‍വേയും നെതര്‍ലന്‍ഡ്‌സും ബെല്‍ജിയവും ഹംഗറിയും സ്‌പെയിനും സ്വീഡനുമൊക്കെ ഈ പേരിലാണ് കത്യൂഷയെ വിശേഷിപ്പിച്ചതും. കാഴ്ചയിലും രൂപകല്‍പ്പനയിലും ലളിതം. എന്നാല്‍, പ്രഹരശേഷിയില്‍ വമ്പന്‍. കത്യൂഷ റോക്കറ്റുകള്‍ അങ്ങനെയായിരുന്നു. സാധാരണ ട്രക്കുകളില്‍ സ്ഥാപിച്ചായിരുന്നു അന്നൊക്കെ കത്യൂഷ വിക്ഷേപണം. ഒരൊറ്റ ട്രക്കില്‍നിന്ന് 14 മുതല്‍ 48 വിക്ഷേപണങ്ങള്‍ വരെ നടത്താന്‍ പറ്റിയിരുന്നു.
16 ഹ്രസ്വദൂര മിെസെലുകള്‍. വിക്ഷേപിച്ചതു മൂന്നിടങ്ങളില്‍നിന്ന്. 11 എണ്ണം അല്‍-അസദ് െസെനിക താവളത്തില്‍ പതിച്ചു. ഒരെണ്ണം എര്‍ബിലില്‍. മറ്റു നാലെണ്ണം പരാജയപ്പെട്ടു. ഇറാഖിലെ അമേരിക്കന്‍ െസെനിക താവളങ്ങളിലേക്ക് ഇറാന്‍ തൊടുത്ത മിെസെലുകളുടെ എണ്ണം 22 അല്ലെന്നുള്ള തിരുത്ത് അമേരിക്കയുടേതാണ്. പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എപ്‌സറും ജോയിന്റ് ചീഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലിയും മാധ്യമങ്ങളെ അറിയിച്ച കണക്കുകളാണിത്. അമേരിക്കന്‍ െസെന്യത്തെ ഇറാന്‍ ഉന്നം വച്ചില്ലെന്നു റിപ്പോര്‍ട്ടുകളുണ്ടല്ലോ എന്ന ചോദ്യത്തിന്, തന്റെ കണക്കുകൂട്ടല്‍ ഇപ്പോഴും മറിച്ചാണെന്ന് മില്ലിയുടെ മറുപടി.
അതേസമയം മറുവശത്ത് ഇറാനില്‍നിന്നുള്ള ആക്രമണഭീഷണി. മുന്നറിയിപ്പുകള്‍. യു.എസ്. യുദ്ധവിമാനങ്ങളും സാറ്റെലെറ്റുകളും നല്‍കിയ വിവരങ്ങള്‍. പോരാത്തതിന്, ഇറാന്റെ നീക്കങ്ങളും ആശയവിനിമയങ്ങളും ചോര്‍ത്തി ഇറാഖിലെ യു.എസ്. െസെനികതാവളങ്ങളായ അല്‍-അസദും എര്‍ബിലുമാണ് ലക്ഷ്യമെന്ന യു.എസ്. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പും വന്നതോടെ അമേരിക്ക കനത്ത ജാഗ്രതയിലായി. ബങ്കറുകളില്‍ ഒളിക്കാന്‍ ഇറാഖിലെ സൈനികര്‍ക്ക് യു.എസ്. നിര്‍ദേശം നല്‍കി. ഥ22 മിെസെലുകളുമായി ചരിത്രത്തിലാദ്യമായി അമേരിക്കന്‍ സേനയ്ക്കു നേര്‍ക്കുനേര്‍ ഇറാന്‍ നല്‍കിയ മറുപടിയില്‍ നാശനഷ്ടങ്ങള്‍ അമേരിക്ക പരിമിതപ്പെടുത്തിയത് ഇങ്ങിനെയായിരുന്നു.
ഇറാന്റെ ഉന്നത കമാന്‍ഡര്‍ കാസിം സുെലെമാനിയെ വധിച്ചപ്പോള്‍ തന്നെ അമേരിക്ക തിരിച്ചടി ഉറപ്പിച്ചിരുന്നു. ചൊവ്വാഴ്ച െവെകിട്ട് ഇറാന്‍ സമയം 7.30 ആയപ്പോള്‍ ഔദ്യോഗിക അറിയിപ്പും പോയി. ഒരു ഡസനിലേറെ മിെസെലുകള്‍ ഇറാന്‍ തൊടുക്കുന്നു.
ആക്രമണം നടന്ന് ഒരുമണിക്കൂറിനുള്ളില്‍ ക്യാപിറ്റോള്‍ ഹില്ലില്‍ ബ്രീഫിങ് തുടങ്ങി. സഭയില്‍ സ്പീക്കര്‍ നാന്‍സി പെലോസി ഡെമോക്രാറ്റ് നേതാക്കളുമായി ഈ സമയം ചര്‍ച്ചയിലായിരുന്നു. ഇറാഖിലെ യു.എസ്. െസെനികകേന്ദ്രങ്ങളിലേക്കുള്ള റോക്കറ്റ് ആക്രമണത്തെക്കുറിച്ചുള്ള കുറിപ്പ് അപ്പോഴാണ് പെലോസിക്കു കിട്ടുന്നത്. അപ്പോള്‍ ചര്‍ച്ച ഇടയ്ക്ക് നിര്‍ത്തി അവര്‍ വിവരം പങ്കുവച്ചു. തുടര്‍ന്ന് െവെസ് പ്രസിഡന്റ് െമെക്ക് പെന്‍സുമായി ഫോണില്‍ സംഭാഷണം. ഇതിനിടെ റിപ്പബ്ലിക്കന്‍ നേതാക്കളെയും ജനപ്രതിനിധികളെയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കാര്യങ്ങള്‍ ധരിപ്പിച്ചു. ആക്രമണമെന്നു കേട്ടപ്പോഴേ പെന്റഗണില്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്‌പേര്‍ സേനകളുടെ സംയുക്ത തലവന്മാരെ കണ്ടു. തുടര്‍ന്ന് ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുള്‍ അല്‍- മഹ്ദിയെ എസ്‌പേറിന്റെ ഓഫീസ് ബന്ധപ്പെട്ടു. പിന്നാലെ എസ്‌പേറും മില്ലിയും പോംപിയോയും െവെറ്റ്ഹൗസില്‍ എത്തി.
തുടര്‍ന്നു തിരക്കിട്ട ചര്‍ച്ചകള്‍. വരും മണിക്കൂറുകള്‍ നിര്‍ണായകമായേക്കാമെന്നും അമേരിക്ക യുദ്ധത്തിലേക്കു നീങ്ങിയേക്കുമെന്നുമുള്ള ആശങ്കയോടെ െവെറ്റ്ഹൗസ് ബേസ്‌മെന്റിലുള്ള സിറ്റുവേഷന്‍ റൂമില്‍ ചര്‍ച്ചകള്‍ മുറുകി. എന്നാല്‍ ചൊവ്വാഴ്ച െവെകിട്ടായപ്പോള്‍ ഇറാനില്‍നിന്നുള്ള പിന്‍വാതില്‍ സന്ദേശം ട്രംപിന്റെ അനുയായികള്‍ എത്തിച്ചു, പ്രതീക്ഷിച്ചപോലെ വലിയൊരു സംഘര്‍ഷത്തിലേക്കു നീങ്ങില്ല, ഇറാന്റെ തിരിച്ചടി പരിമിതമായിരിക്കും. ട്രംപിന് സംഘര്‍ഷം ലഘൂകരിക്കാനുള്ള അവസരമാണിപ്പോള്‍ െകെവന്നിരിക്കുന്നത്. ഇറാന്‍ പിന്‍വാങ്ങിയെന്ന് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചതും ഇതുതന്നെയാണെന്ന് പെന്റഗണില്‍നിന്നുള്ള കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.
സ്വിറ്റ്‌സര്‍ലന്‍ഡ് അടക്കമുള്ള മൂന്നുപിന്‍വാതില്‍ ചാനലുകളലിലൂടെയാണ് ഇറാന്‍ തങ്ങളുടെ സന്ദേശം െവെറ്റ്ഹൗസിലെത്തിച്ചതെന്നു കരുതുന്നു. ഇതുമാത്രമായിരിക്കും തങ്ങളുടെ പ്രതികരണമെന്നായിരുന്നു ഇറാന്റെ കൃത്യമായ സന്ദേശം. തുടര്‍ന്ന് യു.എസ്. എന്തു ചെയ്യുമെന്ന് ആറിയാന്‍ കാത്തിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് അമേരിക്കന്‍ ഭാഗത്തുനിന്ന് ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന ഗ്രൗണ്ട് റിപ്പോര്‍ട്ടും ലഭിച്ചതോടെയാണ് വാര്‍ത്താസമ്മേളനം നടത്തിയ ട്രംപ് കൂടുതല്‍ പ്രകോപനങ്ങള്‍ക്കില്ല എന്ന സൂചന നല്‍കിയത്.
from mangalam.com https://ift.tt/2QDgW0U
via IFTTT
No comments:
Post a Comment