വായ്പ വെട്ടി, വിഹിതം കുറച്ചു, കുടിശിക നല്‍കിയില്ല ; പുറകേപുറകേ കഴുത്തുമുറുക്കി കേന്ദ്രം ; സാമ്പത്തികപ്രതിസന്ധിയില്‍ ശ്വാസംമുട്ടി സംസ്ഥാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 9, 2020

വായ്പ വെട്ടി, വിഹിതം കുറച്ചു, കുടിശിക നല്‍കിയില്ല ; പുറകേപുറകേ കഴുത്തുമുറുക്കി കേന്ദ്രം ; സാമ്പത്തികപ്രതിസന്ധിയില്‍ ശ്വാസംമുട്ടി സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വരുമാനമാര്‍ഗങ്ങളുടെ കഴുത്തുമുറുക്കി കേന്ദ്ര സര്‍ക്കാര്‍. വായ്പയായി ലഭിക്കേണ്ട തുകയിലെ നിയന്ത്രണവും ജി.എസ്.ടി. കുടിശിക നല്‍കാത്തതും കാരണം സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക്.

മാര്‍ച്ച് വരെയുള്ള മൂന്നുമാസം കേന്ദ്രത്തില്‍നിന്നും ലഭിക്കേണ്ടതില്‍ 8,330 കോടി രൂപയുടെ കുറവുണ്ടാകും. ഈ സാഹചര്യത്തില്‍ കരാറുകാരുടെ പണവും മറ്റും നല്‍കുന്നത് ജനുവരി മൂന്നാം വാരത്തിലേക്കു മാറ്റും. അവശ്യചെലവുകള്‍ക്കൊഴികെ മറ്റുള്ളവയ്ക്കുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്ക് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തില്‍ കേരളത്തിന് അര്‍ഹതപ്പെട്ട 4,900 കോടി രൂപയുടെ വായ്പയുടെ സ്ഥാനത്ത് 1,900 കോടിക്കേ കേന്ദ്രം അനുമതി നല്‍കിയിട്ടുള്ളു. ഇത്രയും വായ്പയായി ലഭിക്കുമ്പോള്‍ ഇതുവരെ എടുത്ത വായ്പയുടെ മുതലും പലിശയുമായി 4,615 കോടി രൂപ തിരിച്ചടയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബറിലെ ജി.എസ്.ടി. കുടിശിക 1,600 കോടിയോളം രൂപ നല്‍കിയിട്ടില്ല.

ധനകാര്യകമ്മിഷന്‍ ശിപാര്‍ശപ്രകാരം ലഭിക്കേണ്ട വിഹിതത്തിലും വന്‍കുറവുണ്ടാകുമെന്ന സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 19,500 കോടി രൂപ വായ്പ ലഭിച്ചിടത്ത് 2019-2020ല്‍ 16,602 കോടി രൂപയേ ലഭിക്കുകയുള്ളു. ഇതിന് പുറമെ ഗ്രാന്റുകളും കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ വിഹിതവും വെട്ടിക്കുറയ്ക്കുകയാണ്. ഈ വര്‍ഷത്തെ പ്രളയസഹായത്തില്‍നിന്നു കേരളത്തെ ഒഴിവാക്കി. വായ്പ വെട്ടിക്കുറയ്ക്കുന്നത് എന്തിന്റെ പേരിലാണെന്ന് വ്യക്തമാക്കാനും കേന്ദ്രം തയാറായിട്ടില്ല.

ചെലവ് പരമാവധി ചുരുക്കി, വരുമാനം വര്‍ധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാനാണു ശ്രമം. ഇതിന് വേണ്ട ക്രമീകരണങ്ങള്‍ ട്രഷറിയില്‍ ചെയ്യും. തദ്ദേശസ്ഥാപനങ്ങളുടെയും സംസ്ഥാന സര്‍ക്കാരിന്റെ അക്രഡിറ്റഡ് ഏജന്‍സികളുടെയും മറ്റും കരാറുകാരുടെയും വിതരണക്കാരുടെയും ബില്ലുകള്‍ ബില്‍ ഡിസ്‌കൗണ്ട് സംവിധാനം വഴി വിതരണം ചെയ്യും.

വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ്, കൃഷിക്കാര്‍ക്കും മറ്റുമുള്ള സബ്‌സിഡികള്‍, മരുന്നിനുള്ള ചെലവുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ബില്ലുകള്‍ക്ക് മുന്‍തൂക്കം നല്‍കും. ബാക്കി ചെലവുകള്‍ പണലഭ്യത അനുസരിച്ച് ക്രമീകരിക്കും.

കേന്ദ്രത്തിന്റെ കടുംവെട്ട്

* വായ്പ: സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തില്‍ അര്‍ഹതയുണ്ടായിരുന്നത്-4,900 കോടി, അനുവദിച്ചത്-1920 കോടി, രണ്ടാം പാദത്തില്‍ വെട്ടിക്കുറച്ചത്-5325 കോടി.

* ജി.എസ്.ടി നഷ്ടപരിഹാര കുടിശിക-ഡിസംബര്‍ മാസത്തെ ലഭിക്കാനുള്ള വിഹിതം 1,600 കോടി രൂപ

* ധനകാര്യ കമ്മിഷന്‍ വിഹിതം-കഴിഞ്ഞവര്‍ഷം ലഭിച്ചത്-6,866 കോടി, ഈ വര്‍ഷം ലഭിക്കുക-4,524 കോടി, കുറയുന്നത്-2,342 കോടി.

* തൊഴിലുറപ്പ് പദ്ധതി കുടിശിക-1251 കോടി

*നെല്ല് സംഭരണത്തിലെ കേന്ദ്ര വിഹിതം-1035 കോടി രൂപ



from mangalam.com https://ift.tt/2R8SAeC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages