നൂറു രൂപ പിരിവു നല്‍കാത്തതിനു യുവാവിന്റെ ദേഹത്തു ഓട്ടോറിക്ഷ കയറ്റിയതായി പരാതി ; സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍, അംഗങ്ങളായ രണ്ടു പേര്‍ ഒളിവില്‍; വധശ്രമത്തിനു കേസെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 2, 2020

നൂറു രൂപ പിരിവു നല്‍കാത്തതിനു യുവാവിന്റെ ദേഹത്തു ഓട്ടോറിക്ഷ കയറ്റിയതായി പരാതി ; സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍, അംഗങ്ങളായ രണ്ടു പേര്‍ ഒളിവില്‍; വധശ്രമത്തിനു കേസെടുത്തു

പാറശാല: നൂറു രൂപ പിരിവു നല്‍കാത്തതിനു സി.പി.എം. ബ്രാഞ്ച് സെക്രട്ടറി യുവാവിന്റെ ശരീരത്തില്‍ വാഹനം കയറ്റിയിറക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ടു സി.പി.എം. നടുത്തോട്ടം ബ്രാഞ്ച് സെക്രട്ടറിയും ഡി.െവെ.എഫ്.ഐ. പാറശാല മേഖല പ്രസിഡന്റുമായ പ്രദീപിനെതിരേ പോലീസ് വധശ്രമത്തിനു കേസെടുത്തു.

അറസ്റ്റിലായ ഇയാളെ കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ പങ്കുള്ള സി.പി.എം. അംഗങ്ങളായ രണ്ടു പേര്‍ ഒളിവിലാണ്. കേരളത്തില്‍നിന്നു തമിഴ്‌നാട്ടിലേക്കു ചക്ക കയറ്റിയയയ്ക്കുന്ന സെന്തില്‍ റോയി(39)യാണ് അക്രമത്തിന് ഇരയായത്. സെന്തിലിനോടു പ്രദീപും സംഘവും നോക്കുകൂലി ആവശ്യപ്പെട്ടു. എന്നാല്‍, പിരിവു നല്‍കാന്‍ സെന്തില്‍ തയാറായില്ല. തുടര്‍ന്നു തര്‍ക്കമുണ്ടായി. പ്രദീപും സംഘവും സെന്തിലിനെ ബലംപ്രയോഗിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തു കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരായി. അവശനായ തന്റെ ദേഹത്ത് ഓട്ടോ റിക്ഷ കയറ്റിയിറക്കിയെന്നു സെന്തില്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

വഴിയരികില്‍ രക്തംവാര്‍ന്നു കിടന്ന സെന്തിലിനെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സെന്തിലിന്റെ മൂന്നു വാരിയെല്ലുകള്‍ക്കു പൊട്ടലുണ്ട്. രണ്ടു തുടയെല്ലുകളും പൊട്ടി. സെന്തിലിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രദീപും സംഘവും സെന്തിലിന്റ വീട്ടിലെത്തിയതായി ആക്ഷേപമുണ്ട്.

ബന്ധുക്കള്‍ പരാതിയില്‍ ഉറച്ചുനിന്നതോടെയാണ് പോലീസ് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിക്കെതിരേ വധശ്രമത്തിനു കേസെടുത്തത്. സെന്തിലും സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകനാണ്. വീട് അതിക്രമിച്ചു കയറി അക്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രദീപ് പ്രതിയാെണന്നാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.



from mangalam.com https://ift.tt/2QDSdIF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages