'കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം'- വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 2, 2020

'കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം'- വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍

കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനമുന്നയിച്ച കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പിയ്ക്കെതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ. കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. മുരളീധരന്റെ പിതാവ് കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങൾ. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി, എന്നായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്. പൗരത്വ നിയമ ഭേദഗതി വിഷയത്തെ അനുകൂലിച്ച കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കെ. മുരളീധരൻ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. രാജിവെച്ച് പോകാൻ തയ്യാറായില്ലെങ്കിൽ ഗവർണർക്ക് തെരുവിലിറങ്ങി നടക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെയും അമിത് ഷായുടെയും ഏജന്റായ ആരിഫ് മുഹമ്മദ് ഖാനെ ഗവർണറെന്ന് വിളിക്കുന്നില്ല. ഗവർണർ പരിധിവിട്ടാൽ നിയന്ത്രിക്കാൻ ഭരണഘടനാ പ്രകാരം കൂടുതൽ അധികാരമുള്ള മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിന്റെ ഉപദേശം അനുസരിച്ചാവും കേരള നിയമസഭ പ്രമേയം പാസാക്കിയത്. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിന് ക്രിമിനൽ ലക്ഷ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണർക്കെതിരെ രൂക്ഷ വിമർശവുമായി കെ മുരളീധരൻ അടക്കമുള്ളവർ രംഗത്തെത്തിയത്. Content Highlights:bjp leader k surendran against congress leader k muraleedharan


from mathrubhumi.latestnews.rssfeed https://ift.tt/36iVEed
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages