ഇറാഖില്‍ വീണ്ടും റോക്കറ്റ് ആക്രമണം, റോക്കറ്റുകള്‍ പതിച്ചത് അമേരിക്കന്‍ എംബസിക്ക് സമീപം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 8, 2020

ഇറാഖില്‍ വീണ്ടും റോക്കറ്റ് ആക്രമണം, റോക്കറ്റുകള്‍ പതിച്ചത് അമേരിക്കന്‍ എംബസിക്ക് സമീപം

ബാഗ്ദാദ്: ഇറാഖില്‍ വീണ്ടും റോക്കറ്റ് ആക്രമണം. അമേരിക്കന്‍ നയതന്ത്ര കാര്യാലയം സ്ഥിതി ചെയ്യുന്ന ബാഗ്ദാദിലെ ഗ്രീന്‍സോണില്‍ നൂറ് മീറ്റര്‍ സമീപമാണ് റോക്കറ്റുകള്‍ പതിച്ചത്. വാര്‍ത്ത ഏജന്‍സിയായ എ എഫ് പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് റോക്കറ്റുകള്‍ പതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളായ അല്‍ അസദ്, ഇര്‍ബില്‍ എന്നിവയ്ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ ആള്‍നാശം ഉണ്ടായിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു വീണ്ടും റോക്കറ്റ് ആക്രമണം ഉണ്ടായത്. അമേരിക്കന്‍ എംബസി സ്ഥിതി ചെയ്യുന്ന ഗ്രീന്‍സോണില്‍ റോക്കറ്റുകള്‍ പതിച്ചതായി വിവരം ഉണ്ടെങ്കിലും ആള്‍നാശം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം ബുധനാഴ്ച യു എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ 80 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഇറാന്റെ അവകാശവാദം. എന്നാല്‍ അമേരിക്കന്‍ സൈനികര്‍ ബങ്കറിലായിരുന്നു എന്നും, അവര്‍ സുരക്ഷിതരാണെന്നുമാണ് അമേരിക്ക പറയുന്നത്.

അതേസമയം ഇറാനെ ആണവായുധം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. അമേരിക്കന്‍ പൗരനോ ഇറാഖിയോ കൊല്ലപ്പെട്ടിട്ടില്ല. അമേരിക്കന്‍ സൈന്യം ഇല്ലാതാക്കിയത് ലോകത്തെ ഏറ്റവും വലിയ ഭീകരനെയാണ്. സുലൈമാനിയെ കൊലപ്പെടുത്തിയതിലൂടെ ഭീകരര്‍ക്ക് സന്ദേശം നല്‍കി. ഇറാനുമേലുള്ള ഉപരോധം തുടരും.

ഇറാന്‍ തീവ്രവാദത്തിന്റെ സ്‌പോണ്‍സര്‍മാരാണ്. അയല്‍രാജ്യങ്ങളില്‍ ആക്രമണം നടത്തുകയാണ് ഇവര്‍. ഖാസിം സുലൈമാനിയെ നേരത്തെ വധിക്കേണ്ടതായിരുന്നു. ആണവായുധത്തിന് വേണ്ടിയുള്ള ആഗ്രഹം ഉപേക്ഷിക്കാന്‍ ഇറാനു മുന്നറിയിപ്പും ട്രംപ് നല്‍കി.



from mangalam.com https://ift.tt/2QyNb1d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages