ദീപികയുടെ ഛപാകിന് കോൺഗ്രസ്സ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിൽ നികുതിയിളവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 9, 2020

ദീപികയുടെ ഛപാകിന് കോൺഗ്രസ്സ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിൽ നികുതിയിളവ്

റായ്പുർ: ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ കഥപറയുന്ന ദീപികാ പദുക്കോൺ ചിത്രം ഛപാകിന് മധ്യപ്രദേശും ഛത്തീസ്ഗഢും പുതുച്ചേരിയുംനികുതിയിളവ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് ചിത്രം പുറത്തിറങ്ങുന്നത്. എല്ലാവരും കുടുംബസമേതം ചിത്രം കാണണമെന്നും സ്ത്രീകൾക്കുനേരെയുള്ള ആസിഡ് ആക്രമണങ്ങൾക്കെതിരായ സന്ദേശം നൽകുന്ന സിനിമയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് മറ്റുള്ളവരെ ബോധവത്കരിക്കണമെന്നും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ പറഞ്ഞു. ഛപാകിന് മധ്യപ്രദേശിൽ നികുതിയിളവ് പ്രഖ്യാപിച്ച മുഖ്യമന്ത്രി കമൽനാഥ്, ചിത്രം സമൂഹത്തിന് ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെക്കുറിച്ചുള്ള ശുഭകരമായ സന്ദേശമാണ് നൽകുന്നതെന്ന് അഭിപ്രായപ്പെട്ടു. യുപിയിൽ ചിത്രത്തിന് സമാജ്വാദി പാർട്ടി അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽതിയേറ്ററുകൾ വാടകയ്ക്കെടുത്ത് പാർട്ടി പ്രവർത്തകർക്കായിസൗജന്യ പ്രദർശനംഒരുക്കുന്നുണ്ട്. ഇതിനായി ലഖ്നൗവിലെ ഒരു തിയേറ്റർ വാടകക്കെടുത്തിരിക്കുകയാണ് എസ്പി.പഞ്ചാബ് സർക്കാരിന്റെ കീഴിൽ സാമൂഹിക സുരക്ഷ വകുപ്പുംശനിയാഴ്ചപ്രദർശനംഒരുക്കുന്നുണ്ട്. ജെ.എൻ.യു.വിൽ ആക്രമണത്തിനിരയായ വിദ്യാർഥികളെ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ച ദീപികയെ അനുകൂലിച്ചും എതിർത്തും ഒട്ടേറെപ്പേർ രംഗത്തെത്തിയിരുന്നു. ഇടതുപക്ഷക്കാരെ അനുകൂലിച്ച ദീപികയുടെ ചിത്രമായ ഛപാക് ബഹിഷ്കരിക്കണമെന്ന് ബി.ജെ.പി. അനുകൂലസംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. ലക്ഷ്മി അഗർവാളിന്റെ അഭിഭാഷകയുടെ സംഭാവന അവഗണിക്കരുത് -കോടതി ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ അഭിഭാഷകയ്ക്ക് ഛപാകിൽ പ്രത്യേക പരാമർശം നൽകണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. അപർണാഭട്ട് ഇപ്പോഴും ലൈംഗികമായും ശാരീരികമായും ഉപദ്രവിക്കപ്പെടുന്ന സ്ത്രീകൾക്കുവേണ്ടി പോരാടുന്നു എന്ന വരി ചിത്രത്തിനുവേണ്ടി സഹകരിച്ചവരുടെ പട്ടികയോടൊപ്പം ചേർക്കണമെന്നാണ് ഉത്തരവ്. വർഷങ്ങളോളം ലക്ഷ്മിയെ കോടതിയിൽ പ്രതിനിധാനംചെയ്ത അപർണ ഭട്ടാണ് തന്റെ സംഭാവന അവഗണിച്ചതിനാൽ സിനിമയുടെ റിലീസ് നിർത്തിവെക്കാനാവശ്യപ്പെട്ട് ഹർജി നൽകിയത്. content highlights:Deepikas Chapak' is tax free in Congress ruling Madhya Pradesh, Chhattisgarh


from mathrubhumi.latestnews.rssfeed https://ift.tt/2QFhYte
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages